channeliam.com

സോഷ്യൽ മീഡിയയിലെ പ്രതിഷേധത്തിൽ ഷാരുഖ് ഖാനെ ബ്രാൻഡ്. അംബാസഡർ സ്ഥാനത്ത് നിന്ന് ബൈജൂസ് ഒഴിവാക്കിയതിൽ സമ്മിശ്ര പ്രതികരണം.
ബൈജൂസിന്റെ ഔദ്യോഗിക വക്താവ് പ്രതികരിച്ചില്ലെങ്കിലും SRK- യുമായി ബന്ധപ്പെട്ട എല്ലാ പ്രമോഷനുകളും താൽക്കാലികമായി നിർത്തി എന്നതാണ് റിപ്പോർട്ട്.
ഷാരൂഖിനൊപ്പം ഒരു പുതിയ പരസ്യ കാമ്പയിനും IPL പരസ്യങ്ങളും ബൈജൂസ് തയ്യാറാക്കിയിരുന്നു.
2017 മുതൽ ബ്രാൻഡ് അംബാസിഡറായിരുന്ന ഷാരുഖ് ഖാന് പ്രതിവർഷം 3-4 കോടി രൂപയാണ് പ്രമോഷനു വേണ്ടി ബൈജൂസ് നൽകിയിരുന്ന പ്രതിഫലം.
ഷാരുഖ് ഖാനുമായുളള അസോസിയേഷൻ ബൈജൂസിന് വളരെ ഗുണം ചെയ്തിരുന്നതായി ഇൻഡസ്ട്രി വിദഗ്ധർ വിലയിരുത്തുന്നു.
NCB ആര്യൻ ഖാനെ ചോദ്യം ചെയ്ത വാർത്ത പുറത്ത് വന്നതോടെയായിരുന്നു ട്വിറ്ററിലുൾപ്പെടെ ബൈജൂസിനെതിരെ ട്രോളുകൾ നിറഞ്ഞത്.
സ്വന്തം വീട് നോക്കാൻ കഴിയാത്ത ആൾ വിദ്യാർത്ഥികൾക്ക് എന്ത് സന്ദേശം നൽകുമെന്ന ചോദ്യമാണ് നെറ്റിസൺസ് ഉയർത്തിയത്.
Rave Parties കൂടി ബൈജൂസിന്റെ സിലബസിൽ ചേർത്തു എന്ന രീതിയിലുളള സോഷ്യൽ മീഡിയയിൽ മീമുകളും പ്രചരിച്ചു.
ഇതോടെയാണ് ഷാരൂഖ് ഖാൻ അവതരിപ്പിച്ചിരുന്ന പരസ്യങ്ങൾ പിൻവലിക്കാൻ ബൈജൂസ് നിർബന്ധിതമായത്.
ഒരു വിദ്യാഭ്യാസ ആപ്ലിക്കേഷൻ എന്ന നിലയിലുളള പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്നതിനെ തുടർന്നായിരുന്നു തീരുമാനം.
ബൈജൂസിന് പുറമേ Hyundai, LG, Dubai Tourism, ICICI Bank, Reliance Jio തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെയും മുഖമാണ് ഷാരുഖ് ഖാൻ.
സിനിമാ മേഖലയിലെ പല പ്രമുഖരും ബൈജൂസിന്റെ തീരുമാനത്തെ വിമർശിച്ച് ട്വീറ്റുകൾ ചെയ്തിരുന്നു.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com