പുതിയ ഡ്രോൺ നയം സൃഷ്ടിച്ച അവസരങ്ങൾ പ്രയോജനപ്പെടുത്താൻ രാജ്യത്തെ യുവാക്കൾ മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡ്രോൺ സാങ്കേതികവിദ്യയിൽ ഇന്ത്യയെ ഒരു മുൻനിര രാജ്യമാക്കി മാറ്റുന്നതിനായാണ് സർക്കാർ പ്രവർത്തിക്കുന്നത്
പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ രാജ്യത്തോടുളള ആഹ്വാനം
പുതിയ ഡ്രോൺ നയം നിരവധി ഫോമുകൾ പൂരിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഇല്ലാതാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു
വിദേശ, ആഭ്യന്തര നിക്ഷേപകർ ഡ്രോൺ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. പല കമ്പനികളും നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നു.
ആർമി, നാവികസേന, വ്യോമസേന എന്നിവ ഇന്ത്യൻ ഡ്രോൺ കമ്പനികൾക്ക് 500 കോടിയിലധികം രൂപയുടെ ഓർഡറുകൾ നൽകിയിട്ടുണ്ട്
കോവിഡ് വാക്സിൻ വിതരണത്തിന് ഡ്രോണുകൾ ഉപയോഗിച്ചതു പോലെ സാധനസാമഗ്രികളുടെ വിതരണത്തിനും ക്രമസമാധാന നിരീക്ഷണത്തിനും ഡ്രോണുകൾ ഉപയോഗിക്കും
ഡ്രോണുകളുടെ സഹായത്തോടെ ഗ്രാമങ്ങളിൽ ഡിജിറ്റൽ ലാൻഡ് റെക്കോർഡുകൾ തയ്യാറാക്കുന്ന ലോകത്തിലെ ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു
Type above and press Enter to search. Press Esc to cancel.