കമൽ ഹാസൻ സ്വന്തം ഫാഷൻ ബ്രാൻഡുമായി വരുന്നു
KH – House of Khaddar എന്ന പേരിലാണ് കമൽ ഹാസന്റെ ഫാഷൻ ബ്രാൻഡ് എത്തുന്നത്
നവംബറിൽ യുഎസിലെ ചിക്കാഗോയിലാണ് KH – House of Khaddar അവതരിപ്പിക്കുക
നവംബർ 7ന് കമൽഹാസന്റെ ജന്മദിനത്തിലായിരിക്കും ബ്രാൻഡിന്റെ അവതരണമെന്നാണ് കരുതുന്നത്
സംസ്കാരം നിലനിർത്തുന്നതും കൽപനകളെ ലംഘിക്കുന്നതുമാണ് ഫാഷനെന്ന പ്രഖ്യാപന ട്വീറ്റിനൊപ്പം കോട്ടും സ്യൂട്ടും ധരിച്ച ഗാന്ധിജിയുടെ ചിത്രവുമുണ്ട്
കോളിവുഡിലെ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറും സ്റ്റൈലിസ്റ്റുമായ അമൃത റാം ആണ് ബ്രാൻഡിന്റെ ഡിസൈനർ
ഇന്ത്യൻ കൈത്തറിയെ പാശ്ചാത്യ ശൈലിയിലേക്ക് സന്നിവേശിപ്പിക്കുന്നതായിരിക്കും KH – House of Khaddar കളക്ഷനെന്നാണ് റിപ്പോർട്ട്
ബിഗ് ബോസ് തമിഴ് സീസൺ 4 ന്റെ സമാപന വേളയിലാണ് ഖാദിയെ ജനപ്രിയമാക്കാൻ സ്വന്തം ബ്രാൻഡ് അവതരിപ്പിക്കുമെന്ന് കമൽ ഹാസൻ പ്രഖ്യാപിച്ചത്
ഖാദിയെ പുതുതലമുറ വിപണിയുമായി ബന്ധപ്പെടുത്തുകയും നെയ്ത്തുകാരെയും കരകൗശല വിദഗ്ധരെയും ഉയർത്തുകയും ചെയ്യുക എന്നതാണ് ശ്രമമെന്ന് കമൽഹാസൻ പറഞ്ഞു
ഇന്ത്യയുടെ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റായി പരിഗണിക്കുന്ന തുണിത്തരം ബ്രാൻഡിനായി തിരഞ്ഞെടുത്തതിൽ അഭിമാനിക്കുന്നുവെന്നും കമൽ പ്രതികരിച്ചു
Type above and press Enter to search. Press Esc to cancel.