Ola Electric സ്കൂട്ടറുകളുടെ Booking ഡിസംബർ 16 മുതൽ വീണ്ടും ആരംഭിക്കുമെന്ന് Chief Marketing Officer Varun Dubey
Ola Electric സ്കൂട്ടറുകളുടെ ആദ്യഘട്ട Delivery നവംബറിൽ തന്നെ ആരംഭിക്കും, നിലവിൽ Test Ride-കൾ നടത്തുകയാണ്
ചിലർക്ക് ഡിസംബറിലും ചിലർക്ക് ജനുവരിയിലും മറ്റുള്ളവർക്ക് ഫെബ്രുവരിയിലും Scooter Delivery ചെയ്യുമെന്ന് Varun Dubey പറഞ്ഞു
Semi-Conductor Shortage Ola-യെ ചെറിയ തോതിൽ ബാധിച്ചിരുന്നെങ്കിലും ഉപഭോക്താക്കൾക്ക് നൽകിയ ടൈംലൈൻ പാലിക്കാനാകുമെന്നും Ola CMO
Ola Electric Scooter Test Drive ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ടെസ്റ്റ് ഡ്രൈവിനായി Scooter വീട്ടിലെത്തിക്കും
Ola ആപ്പിൽ അപ്പോയ്ൻമെന്റ് Book ചെയ്ത് സ്കൂട്ടറിന്റെ Service നേടാനാകുമെന്നും Varun Dubey പറഞ്ഞു
ബൈക്കുകൾ, മറ്റ് ഇരുചക്രവാഹനങ്ങൾ, ഫോർ വീലറുകൾ എന്നിവയുടെ ശ്രേണിയിലേക്കും ഒല കടക്കുമെന്ന് വരുൺ ദുബെ അറിയിച്ചു
ഇലക്ട്രിക് മോട്ടോർസൈക്കിളുകളും കാറുകളും വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് വേഗം കൂട്ടാൻ സെപ്റ്റംബറിൽ ഒല ഇലക്ട്രിക് 200 മില്യൺ ഡോളർ സമാഹരിച്ചു
2025-ന് ശേഷം ഇന്ത്യയിൽ പെട്രോൾ ഇരുചക്രവാഹനങ്ങൾ വിൽക്കാൻ പാടില്ല എന്നതാണ് ഒലയുടെ മിഷൻ ഇലക്ട്രിക് എന്ന് ഭവിഷ് അഗർവാൾ ട്വീറ്റ് ചെയ്തിരുന്നു
S1, S1 Pro വേരിയന്റുകളുമായി ഓഗസ്റ്റ് 15-നാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ അവതരിപ്പിച്ചത്
ഏകദേശം 1,200 കോടി രൂപയുടെ സ്കൂട്ടറുകൾ വിറ്റഴിക്കപ്പെട്ടുവെന്നാണ് ഒല ഒടുവിൽ വ്യക്തമാക്കിയിരുന്നത്
Type above and press Enter to search. Press Esc to cancel.