channeliam.com

കോവിഡിൽ സംരംഭകത്വത്തിൽ ഉണ്ടായ മാറ്റങ്ങളും ബിസിനസ് ആശയങ്ങളും ഡിസ്കസ് ചെയ്ത് ടൈക്കോൺ സമ്മിറ്റ് 2021.കോവിഡ് പാൻഡമിക്കിക്കിലും ബിസിനസ് വിജയകരമായി മുന്നോട്ട് കൊണ്ടു പോകുന്നതിൽ വിജയിച്ച എൻട്രപ്രണണേഴ്സ് ടൈക്കോണിൽ സംസാരിച്ചു.


കോവിഡിന്റെ സമയത്തെ സംരംഭവും ബിസിനസ് സാധ്യതകളും എന്തായിരിക്കും? സംരംഭകത്വത്തിൽ ഉണ്ടായ മാറ്റങ്ങളും ബിസിനസ് ആശയങ്ങളും ഡിസ്കസ് ചെയ്ത ടൈക്കോൺ സമ്മിറ്റ് 2021 കോവിഡ് കാലത്തെ നെറ്റ് വർക്കിംഗ് സാധ്യത രാജ്യത്തിന് തന്നെ പരിചയപ്പെടുത്തുന്ന വിധമായി . കോവിഡ് പാൻഡമിക്കിക്കിലും ബിസിനസ് വിജയകരമായി മുന്നോട്ട് കൊണ്ടു പോകുന്നതിൽ വിജയിച്ച എൻട്രപ്രണണേഴ്സ് ടൈക്കോണിൽ സംസാരിച്ചു.

ഗവർണമെന്റിന്റെ മാറുന്ന സംരഭത്വ നയങ്ങൾ മന്ത്രി പി രാജീവ് വിശദീകരിച്ചു. പോളിസി തലത്തിൽ വരേണ്ട മാറ്റങ്ങളും കേരളത്തിലെ സംരംഭ അന്തരീക്ഷവും ജനപ്രതിനിധികളും ബ്യൂറോക്രാറ്റ്സും പങ്കെടുത്ത പാനൽ ചർച്ച ചെയ്തു.ടൂറിസം, കൃഷി, ആരോഗ്യം, ഡിജിറ്റൽ ഇന്നവേഷൻ തുടങ്ങി വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട പാനൽ ചർച്ചകളും ഡിസ്കഷനും ടൈക്കോണിന്റെ ഭാഗമായി നടന്നു.

ജിയോ പ്ലാറ്റ്ഫോംസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കിരൺ തോമസ്, പത്മശ്രീ സഞ്ജീവ് ബിക്ചന്ദ്നി, Upgrad ഇന്ത്യ സിഇഒ അർജ്ജുൻ മോഹൻ, എംആർഎഫ് എംഡി രാഹുൽ മാമ്മൻ മാപ്പിള, ഓപ്പൺ ഫിൻടെക്ക് കോ ഫൗണ്ടർ ദീന ജേക്കബ്, പ്രമുഖ ഇൻവെസ്റ്റേഴ്സ് , സ്റ്റാർട്ടപ് ഫൗണ്ടേഴ്സ്, എക്കോസിസ്റ്റം സ്റ്റേക്ക് ഹോൾഡേഴ്സ്, സംരംഭകർ തുടങ്ങി വിവിധ സെക്ടറിൽ നിന്നുള്ള നൂറുകണക്കിന് സംരംഭകർ മൂന്ന് ദിവസത്തെ സമ്മിറ്റിന്റെ ഭാഗമായി.

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com