ബ്രാഹ്മിൻസിന്റെ പാരമ്പര്യം, തുടക്കം, ഒരു ബ്രാൻഡിലേക്കുളള വളർച്ച എങ്ങിനെയായിരുന്നു?
ബ്രാഹ്മിൻസ് കമ്യൂണിറ്റിക്ക് പണ്ടു തൊട്ടേ Cullinary expertise ഉണ്ട്. . അത് ഈ കമ്യൂണിറ്റിക്ക് ശരിക്കും വർഷങ്ങളായിട്ട് കൈമുതലായി കിട്ടിയ ഒരു എക്സ്പർട്ടീസാണ്. ഏതാണ്ടെല്ലാ ബ്രാഹ്മിൻസ് ഫാമിലീസിലും ഏത് കുടുംബം എടുത്താലും അവർക്ക് അവരുടേതായിട്ടുളള ചില പാചക രീതികളും അവരുടേതായിട്ടുളള ചില യുണിക് റെസിപ്പീസുമുണ്ട്. ബ്രാഹ്മിൻസ് ഫാമിലികളിലെ പാചകരീതികൾ ആയുർവേദം അടിസ്ഥാനമാക്കിയാണ്. ഓരോ ഫുഡിനും മുൻപ് എന്തു കഴിക്കണം അതിന് ശേഷം എന്ത് കഴിക്കണം അതായത് അന്നത്തിനെ ഈശ്വരന് തുല്യം കണ്ട് റെസ്പെക്ട് ചെയ്ത് കഴിക്കുന്ന ഒരു പാരമ്പര്യമാണ് ശരിക്കു പറഞ്ഞാൽ ഈ കമ്യൂണിറ്റിക്കുളളത്. അപ്പോൾ വളരെ ഹെൽത്തി ആയിട്ടുളള വളരെ ഡെലീഷ്യസ് ആയിട്ടുളള വെജിറ്റേറിയൻ ഫുഡുകളാണ് കൂടുതലും ഈ ട്രഡീഷണൽ ബ്രാഹ്മിൻസ് റെസിപ്പീസിലുളളത്. അതിനെ മോഡേണൈസ് ചെയ്ത് ജനങ്ങളിലേക്കെത്തിക്കുക എന്നൊരു ഡ്യൂട്ടിയാണ് ഞങ്ങൾ ചെയ്യുന്നത്. അച്ഛനാണ് സ്റ്റാർട്ട് ചെയ്തത്. അദ്ദേഹമൊരു ഒരു വളരെ ചെറിയ രീതിയിൽ PMRY ലോണെടുത്ത് അതിലായിരുന്നു തുടക്കം. സൈക്കിളിലായിരുന്നു ഈ പ്രോഡക്ടൊക്കെ ഡിസ്ട്രിബ്യൂട്ട് ചെയ്തിരുന്നത്. M V വിഷ്ണു, അദ്ദേഹമാണ് ഫൗണ്ടർ & മാനേജിംഗ് ഡയറക്ടർ ഓഫ് ബ്രാഹ്മിൻസ് ഗ്രൂപ്പ്. ഇത് സംഭവിക്കുമ്പോൾ അന്നത്തെ ഒരു പ്രൊഡക്ഷൻ കപ്പാസിറ്റി എന്നൊക്കെ പറയുന്നത് ഏകദേശം ഒരു 100 കിലോ. അതിൽ നിന്ന് കേരളത്തിലെ ജനങ്ങളുടെയും എസ്പെഷ്യലി വീട്ടമ്മമാരുടെയും സപ്പോർട്ട് കൊണ്ട് ഇന്ന് ഏകദേശം ഒരു വർഷം 10000 ടണ്ണിൽ കൂടുതൽ പ്രോസസ് ചെയ്യാൻ സാധിക്കുന്നുണ്ട്. നല്ല വെജിറ്റേറിയൻ ഭക്ഷണം എന്ന ഫിലോസഫി തന്നെയാണ് ബ്രാഹ്മൺസ് മുന്നോട്ട് വെക്കുന്നത്
ബ്രാൻഡിനെ ജനപ്രിയമാക്കുന്ന ഘടകങ്ങൾ
ഓരോ വീട്ടമ്മയും അല്ലെങ്കിൽ കുക്ക് ചെയ്യുന്നയാൾക്കും കുക്കിംഗ് സമയത്ത് വലിയൊരു കാര്യം എന്താണെന്നാൽ നമ്മൾ ഉപയോഗിക്കുന്ന ഇൻഗ്രീഡിയൻസിന്റെ കൺസിസ്റ്റൻസിയാണ്. ഓരോ തവണ കുക്ക് ചെയ്യുമ്പോഴും നമ്മുടെ കുക്കിംഗ് മെതേഡിൽ വലിയ മാറ്റങ്ങളുണ്ടാകാം. നമ്മൾ യൂസ് ചെയ്യുന്ന ഇൻഗ്രീഡിയന്റ് കൺസിസ്റ്റൻസിയിൽ ഉളളതായിരിക്കണം. ബ്രാഹ്മിൻസ് വർഷങ്ങളായിട്ട് കൊടുത്തു കൊണ്ടിരിക്കുന്ന ഫുഡ് ഇൻഗ്രീഡിയന്റ്സ് ഇപ്പോൾ സാമ്പാർ പൗഡർ ആണെങ്കിലും രസം പൗഡർ അങ്ങനെയുളള ഓരോ ഫുഡ് ഇൻഗ്രീഡിയന്റ്സും ആ ഒരു കൺസിസ്റ്റൻസി ഉണ്ടായിരിക്കും. വർഷങ്ങളായിട്ട് ഉപയോഗിക്കുന്ന ഒരേ ഏരിയയിൽ നിന്നുളള റോ മെറ്റീരിയൽസ്, ഒരേ സ്പെസിഫിക്കേഷനുളള റോ മെറ്റീരിയൽസ് ഇവയെല്ലാം കൺസിസ്റ്റൻസി ഉറപ്പാക്കുന്നു. ഫുഡിന്റെ ക്വാളിറ്റി, റോ മെറ്റീരിയൽസിന്റെ ക്വാളിറ്റി അനുസരിച്ചിരിക്കും. റോ മെറ്റീരിയലിന്റെ ക്വാളിറ്റി നല്ലതാകുമ്പോൾ ഫുഡിന്റെ ഔട്ട്പുട്ട് നല്ലതായിരിക്കും. പാചകം ചെയ്യുന്നവരുടെ ഒരു സൈലന്റ് പാർട്ണറായിട്ടാണ് ബ്രാഹ്മിൻസ് എല്ലാക്കാലത്തും നിന്നിട്ടുളളത്. മാർക്കറ്റിൽ അഗ്രസീവായിട്ടുളള ക്യാമ്പയിൻസ് ഒന്നുമില്ല. എല്ലാക്കാലത്തും കൺസിസ്റ്റന്റായിട്ടുളള വളരെ സസ്റ്റയിനബിൾ ആയിട്ടുളള ഗ്രോത്ത് കീപ്പ് ചെയ്തുകൊണ്ട് എല്ലാ ജനങ്ങളുടെയും ഒരു ലൈഫിന്റെ ഭാഗമായി കൊണ്ട് വളരെ Suttle ആയിട്ടുളള ഗ്രോത്ത്. അതായിരുന്നു നമ്മൾ അന്നുതൊട്ട് ഇന്നുവരെ സ്വീകരിച്ചിരുന്ന ഒരു രീതി. അതുകൊണ്ട് തന്നെ ജനങ്ങൾക്ക് ഇതുപയോഗിക്കുന്ന കൺസ്യൂമേഴ്സിന് ഒരു ഇമോഷണൽ അറ്റാച്ച്മെന്റ് പ്രോഡക്ടിനോട് വന്നിട്ടുണ്ട്.
ഗുണനിലവാരം നിലനിർത്താൻ ബ്രാഹ്മിൻസ് ചെയ്യുന്നത്
ബിയോണ്ട് ബിസിനസ്, ബ്രാഹ്മിൻസ് കുറച്ച് വാല്യുസ് ഫോളോ ചെയ്യുന്നുണ്ട്. ആ വാല്യൂസിലാണ് വിശ്വസിക്കുന്നത്. നല്ല ഭക്ഷണം കൊടുക്കുക, നല്ല ഭക്ഷണം കഴിക്കുമ്പോൾ കൺസ്യൂമേഴ്സിന് ഉണ്ടാകുന്ന ഒരു സാറ്റിസ്ഫാക്ഷൻ അതൊരു അനുഗ്രഹമാണ്.ബ്രാഹ്മൺസ് ഫാമിലിയും, ഡയറക്ടേഴ്സും എംപ്ലോയീസും എല്ലാരും ആ ഒരു ഫിലോസഫിയിൽ ഡയല്യൂട്ട് ചെയ്യാൻ താല്പര്യപ്പെടുന്നില്ല. കേരളത്തെ സംബന്ധിച്ച് കേരളത്തിൽ ഫുഡിന്റെ കൾട്ടിവേഷൻ കുറവാണ്. കുറച്ച് സ്പൈസസ്, കാർഡമമം അല്ലെങ്കിൽ പെപ്പർ ഒഴികെ ബാക്കിയെല്ലാ സ്പൈസസും വരുന്നത് മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ്. ഞങ്ങളുടെ ഈ വർഷങ്ങളായിട്ടുളള റിലേഷൻഷിപ്പ് കൊണ്ട് പണ്ടുതൊട്ടേ നമുക്ക് നല്ല ക്വാളിറ്റി പ്രോഡക്ട് തരുന്ന കുറച്ച് സപ്ലൈയേഴ്സുണ്ട്. പ്രൈസിൽ ചെറിയ വേരിയേഷൻ വന്നാലൊന്നും പെട്ടെന്ന് അവരെ മാറ്റില്ല. കാരണം അവർക്ക് ബ്രാഹ്മിൻസിന്റെ ക്വാളിറ്റി അറിയാം. ബ്രാഹ്മിൻസിന്റെ ക്വാളിറ്റി അല്ലെങ്കിൽ പ്രോഡക്ട് അൺലോഡ് ചെയ്യും മുമ്പേ റോ മെറ്റീരിയൽസ് റിജക്ടഡ് ആകുമെന്നും അറിയാം. അതിൽ സ്റ്റിക്ക് ഓൺ ചെയ്തുകൊണ്ട് എപ്പോഴും ഞങ്ങൾക്ക് തരുന്ന റോ മെറ്റീരിയലിൽ പ്രൈസ് അൽപം കൂടുതൽ ആയിരിക്കും. പക്ഷേ ഞങ്ങളത് കാര്യമാക്കാറില്ല. കാരണം കൺസിസ്റ്റന്റായിട്ടുളള ക്വാളിറ്റി റോ മെറ്റീരിയൽസിൽ കിട്ടുകയെന്നത് അത് ഒരു റിലേഷൻഷിപ്പിലൂടെ കൈവരുന്ന ഒരു അച്ചീവ്മെന്റാണ്. കാരണം എല്ലാക്കാലത്തും ആ ഒരു കൺസിസ്റ്റന്റായിട്ടുളള പ്രോഡക്ട് ആ ഒരു ഒരേ ക്വാളിറ്റിയിൽ സപ്ലെയേഴ്സ് നമുക്ക് തന്നോണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ യാതൊരു മായവുമില്ലാത്ത കലർപ്പില്ലാത്ത ഏറ്റവും നല്ല ക്വാളിറ്റിയിലുളള കണ്ടന്റുളള സ്പൈസസും ബാക്കി ഫുഡ് ഇൻഗ്രീഡിയന്റ്സും നമുക്ക് കിട്ടുന്നുണ്ട്. അതീ കഴിഞ്ഞ ഒരു പത്ത് മുപ്പത്തിയഞ്ച് വർഷത്തെ റിലേഷൻഷിപ്പിന്റെ പുറത്തുണ്ടായ ഒരു അച്ചീവ്മെന്റാണ്.
ബ്രാഹ്മിൻസിലെ സ്ത്രീകളുടെ പങ്കാളിത്തം
വർഷങ്ങളായിട്ടുളള എക്സ്പീരിയൻസ് കൊണ്ട് പുരുഷൻമാരുടെ അത്രയുമോ ഒരുപക്ഷേ അവരെക്കാൾ കൂടുതൽ പ്രൊഡക്ഷൻ, ക്വാളിറ്റി കൺട്രോൾ ഏരിയകളിൽ സ്ത്രീകൾക്ക് കൂടുതൽ കോൺട്രിബ്യൂട്ട് ചെയ്യാൻ പറ്റും. ഇപ്പോൾ ഫുഡ് പ്രോസസ് ചെയ്യുന്ന സമയത്ത് അവരുടെ സ്വന്തം കിച്ചണിൽ അവർ എന്ത് പ്രോസസ് ചെയ്യുന്നോ അതേ അറ്റൻഷൻ കൊടുത്തുകൊണ്ട് പ്രോസസ് ചെയ്യണം. അവരുടെ മക്കൾക്ക് കൊടുക്കാൻ കഴിയാത്തതൊന്നും പോകരുത് ഇവിടുന്ന്. ഇങ്ങനെ ഉള്ള കുറെ ഫ്രീഡം അവർക്ക് കൊടുത്തിട്ടുണ്ട് . ഈ ഒരു ഫിലോസഫി അത് സ്ത്രീകൾ സ്ട്രിക്ടായിട്ട് ഫോളോ ചെയ്യും. പ്രൊഡക്ടിന്റെ ക്വാളിറ്റി സെൻസ് ചെയ്യാൻ അതായത് ഒരു വിഷ്വൽ സെൻസിംഗ് അതുപോലെ തന്നെ അരോമാറ്റിക് ആയിട്ടുളള സെൻസിംഗ് ഒക്കെ സ്ത്രീകൾക്ക് കൂടുതൽ കഴിവുകളുണ്ട്.
അമ്മയാണ് മികച്ച മെറ്റീരിയൽസ് മാനേജർ
ഏറ്റവും നല്ല മെറ്റീരിയൽസ് മാനേജർ എന്ന് പറയുന്നത് അമ്മയാണ്. കാരണം എത്രത്തോളം ഫുഡ് ഇൻഗ്രീഡിയന്റ്സും കിച്ചണിലുണ്ടെങ്കിലും അതൊക്കെ തീരാറാകുമ്പോൾ അതിന്റെ റീഓർഡർ ലെവൽ, എപ്പോഴത്തേക്ക് അത് റീഫിൽ ചെയ്യണം, അതിന്റെ ഓർഡർ എപ്പോഴത്തേക്ക് പോകും, എപ്പോ ഓർഡർ ചെയ്താൽ അത് കിട്ടും, ഇങ്ങനെയുളള കാര്യങ്ങളൊക്കെ മനസിൽ കൃത്യമായിട്ട് കണക്കു കൂട്ടി കൃത്യമായിട്ട് റീഫിൽ ചെയ്യുന്ന ഓരോ വീട്ടമ്മമാരും അങ്ങനെത്തെ മെറ്റീരിയൽസ് മാനേജേഴ്സാണ്. അങ്ങനെയുളള അത് ഫുഡ് ഇൻഗ്രീഡിയൻ്സ് ഇൻഡസ്ട്രിയിലോ അല്ലെങ്കിൽ കറിപൗഡർ അല്ലെങ്കിൽ പായ്ക്ക്ഡ് ഫുഡ് ഇൻഡസ്ട്രിയിലോ പുരുഷൻമാരേക്കാൾ ഒരു പരിധി വരെ സ്ത്രീകൾ ആ ഓപ്പറേഷൻസിൽ ശോഭിക്കുന്നുണ്ട്. ഇവിടെ വർക്ക് ചെയ്യുന്ന ഓരോരുത്തരും ഫാമിലി മെമ്പേഴ്സാണ്. കാരണം ഇവിടെ മാനുഫാക്ചർ ചെയ്യുന്ന പ്രോഡക്ട് തന്നെയാണ് അവര് വീട്ടിലും യൂസ് ചെയ്യുന്നത്. കാരണം അവർക്കാ വിശ്വാസം ഉളളതുകൊണ്ടാണ്. അതിലൊരു ട്രാൻസ്പേരൻസി ഉണ്ട്.
ഇന്നവേഷൻ ബ്രാഹ്മിൻസിന് ഗുണമായതെങ്ങനെ?
ഒരു ഇന്നവേഷൻ അപ്ലൈ ചെയ്യാൻ പറ്റിയത് അച്ഛനൊരു ബേസ് ഇട്ട് തന്നിട്ടുണ്ടായിരുന്നു. ഒരു ഡിസൈൻ തിങ്കിങ്ങ് എന്നൊരു കൺസെപ്റ്റ് പണ്ടു തൊട്ടേ മനസിലുണ്ട്. ഈ അടുത്ത ഒരു പത്ത് വർഷത്തിൽ ഇൻഡസ്ട്രിയിൽ വരാൻ പോകുന്ന ചേഞ്ചസ് എന്തൊക്കെയാണ്. കസ്റ്റമർ എക്സ്പീരിയൻസിൽ എങ്ങനെയാണ് മാറ്റങ്ങൾ വരുന്നത്, പായ്ക്കിങ്ങിൽ എങ്ങനെയാണ്, ഇതെല്ലാം നമ്മൾ ഒബ്സെർവ് ചെയ്തുകൊണ്ടാണ് ഇരിക്കുന്നത്. അതുകൂടാതെ നമുക്കൊരു നല്ലൊരു ലിസണർ ആകാൻ പറ്റുമെങ്കിൽ ഒത്തിരി ഐഡിയകൾ നമുക്ക് ഇങ്ങോട്ട് കിട്ടും.നമ്മുടെ ടീം മെമ്പേഴ്സിൽ നിന്ന് കിട്ടും, സപ്ലെയേഴ്സിൽ നിന്ന്, കസ്റ്റമേഴ്സിൽ നിന്ന് കിട്ടും, ചിലപ്പോൾ വളരെ ലോവർ ലെവൽ എംപ്ലോയിസീൽ നിന്ന് കിട്ടും. നോർമൽ ലേയ്മെൻ ഇത് ഇൻഡസ്ട്രിയുമായിട്ട് ബന്ധമില്ലാത്ത പലരും പറയുന്ന കാര്യങ്ങളിൽ നിന്നും കിട്ടും. നമ്മളൊരു നല്ല ലിസണറായിട്ട് ഒരു റിസപ്റ്റീവ് മൈൻഡോട് കൂടി ഇരുന്നാൽ ഒത്തിരി ഐഡിയകൾ കിട്ടും. അതിൽ നിന്ന് നമുക്ക് ആവശ്യമുളള ഐഡിയ ഫിൽട്ടർ ചെയ്യാൻ പറ്റുവാണെങ്കിൽ എല്ലാം അതേപടി അപ്ലൈ ചെയ്യാൻ പറ്റില്ല. ഇപ്പോൾ മോട്ടിവേഷണൽ വീഡിയോസ് കാണുന്നത് എല്ലാം അതേപടി എടുക്കാൻ പറ്റില്ല. കാരണം നമ്മുടെ ലൈഫുമായിട്ടൊക്കെ കണക്ട് ചെയ്ത് അതീന്ന് നല്ല പോർഷൻസ് മാത്രം എടുത്ത് നമുക്ക് ഒരുപാട് കാര്യങ്ങൾ ലൈഫിൽ അപ്ലൈ ചെയ്യാം. ഈയൊരു മൈൻഡ് സെറ്റ് കീപ്പ് ചെയ്തത് കൊണ്ടാകും കുറെ ഇന്നവേഷൻസ് ചെയ്യാൻ പറ്റീട്ടുണ്ട്. ഇന്നവേഷൻസ് പലതും ഫെയിലിയർ ആയിട്ടുണ്ട്. സക്സസ് മാത്രമല്ല ഇഷ്ടം പോലെ ഫെയിലിയേഴ്സുമുണ്ട്. പല ഫെയിലേഴ്സിൽ നിന്നും നമുക്ക് ഒത്തിരി കാര്യങ്ങൾ മനസിലാകും. അത്രേം പൈസ പോകുന്നതിന്റെ ഒരു വിഷമം മനസിലായി കഴിയുമ്പോൾ പിന്നെ അത്രയും കളയാതിരിക്കാൻ പറ്റുമോന്ന് നോക്കും. അപ്പോൾ അങ്ങനെ ഒരു ഇന്നവേറ്റിവ് മൈൻഡ്സെറ്റ് പ്ലസ് ഒരു ഡിസൈൻ തിങ്കിങ്ങ് ആറ്റിറ്റ്യൂഡ് അത് ലക്കിലി കിട്ടിയിട്ടുളളത് കൊണ്ട് കുറെ കാര്യങ്ങൾ ചെയ്യാൻ പറ്റി.