Cryptocurrency പോലെ Emerging ടെക്നോളജികൾക്ക് ആഗോള മാനദണ്ഡങ്ങൾ വേണമെന്ന് പ്രധാനമന്ത്രി Narendra Modi
സാമൂഹ്യമാധ്യമങ്ങൾ, ക്രിപ്‌റ്റോകറൻസികൾ തുടങ്ങി വളർന്നുവരുന്ന സാങ്കേതികവിദ്യകൾക്കായി ആഗോള മാനദണ്ഡങ്ങൾ രൂപപ്പെടുത്തണം
ക്രിപ്‌റ്റോകറൻസി പോലുള്ള സാങ്കേതികവിദ്യകൾ ജനാധിപത്യത്തെ ശാക്തീകരിക്കാനാണ് ഉപയോഗിക്കേണ്ടതെന്നും അതിനെ ദുർബലപ്പെടുത്തരുതെന്നും പ്രധാനമന്ത്രി പറഞ്ഞു
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആതിഥേയത്വം വഹിച്ച വെർച്വൽ സമ്മിറ്റ് ഫോർ ഡെമോക്രസിയിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം
ഇന്ത്യ പുതിയ ക്രിപ്റ്റോകറൻസി റെഗുലേഷൻ ബിൽ അവതരിപ്പിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം വരുന്നത്
നരേന്ദ്രമോദിയെ കൂടാതെ, 80 ഓളം ലോക നേതാക്കൾ വിർച്വൽ സമ്മിറ്റിൽ പങ്കെടുത്തു
ജനാധിപത്യം നേരിടുന്ന വെല്ലുവിളികളിലും അവസരങ്ങളിലും ഊന്നൽ നൽകിയാണ് ഉച്ചകോടി സംഘടിപ്പിച്ചത്
സ്വദേശത്തും വിദേശത്തും ജനാധിപത്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള സംരംഭങ്ങൾക്ക് ഉച്ചകോടി രൂപം നൽകും
പാകിസ്ഥാൻ പങ്കെടുക്കാതിരുന്നപ്പോൾ ചൈനയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിരുന്നില്ല
Type above and press Enter to search. Press Esc to cancel.