Rhea Mazumdar Singhal ഇക്കോവെയർ ഉൽപ്പന്നങ്ങളിലൂടെ പരിസ്ഥിതി സൗഹൃദ കട്ട്ലറി വ്യവസായത്തിലെ അറിയപ്പെടുന്ന സംരംഭക. ക്വിക്ക് സർവീസ് റെസ്റ്റോറന്റ് വ്യവസായത്തിലെ ആകർഷണീയമായ കട്ട്ലറികളുടെയും കണ്ടെയ്നറുകളുടെയും ശ്രേണിയുടെ ബ്രാൻഡ് നെയിമാണ് ഇക്കോവെയർ.
യുകെയിൽ പഠിച്ച് ജീവിതത്തിന്റെ ഭൂരിഭാഗവും ദുബായിലും ലണ്ടനിലുമായി ചെലവഴിച്ചതിന് ശേഷം 2009-ൽ ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ Rheaയെ ഒരു സംരംഭത്തിലേക്ക് നയിച്ചത് ഇന്ത്യയിലെ അനിയന്ത്രിതമായ പ്ലാസ്റ്റിക് ഉപയോഗം ആയിരുന്നു. ഭക്ഷണം പായ്ക്ക് ചെയ്യുന്നതിനായി പ്ലാസ്റ്റിക്, അലുമിനിയം എന്നിവയുടെ ഉപയോഗം നിയന്ത്രണാതീതമായിരുന്നു. ഭക്ഷണം കഴിക്കുന്നതിന് സുരക്ഷിതവും ബയോഡീഗ്രേഡ് ചെയ്യാൻ കഴിയുന്നതുമായ ഒരു പരിസ്ഥിതി സൗഹൃദ ബദൽ നിർമ്മിക്കാൻ റിയ ആഗ്രഹിച്ചു. ഭക്ഷണത്തിന്റെ പോഷകമൂല്യത്തിൽ മാറ്റം വരുത്താത്ത കട്ലറി നിർമിക്കുകയായിരുന്നു ലക്ഷ്യം. ഒരു ഫാർമക്കോളജിസ്റ്റ് എന്ന നിലയിൽ മനുഷ്യന്റെ ആരോഗ്യത്തിൽ പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അറിയാവുന്ന ആളായിരുന്നു റിയ. പ്രധാന ആശങ്ക രാജ്യത്ത് വർദ്ധിച്ചുവരുന്ന അർബുദരോഗികളുടെ എണ്ണമായിരുന്നു. ആരോഗ്യത്തിന്റെയും പരിസ്ഥിതിയുടെയും വീക്ഷണകോണിൽ നിന്ന് ആളുകൾക്ക് പ്ലാസ്റ്റിക് ഉപയോഗത്തെക്കുറിച്ച് കൂടുതൽ അവബോധം ആവശ്യമാണെന്ന് റിയ മനസ്സിലാക്കി. മിക്കപ്പോഴും, ആളുകൾ പ്ലാസ്റ്റിക്, ടിൻ അല്ലെങ്കിൽ അലുമിനിയം എന്നിവയിൽ നിർമ്മിച്ച പാത്രങ്ങളിൽ നിന്ന് നേരിട്ട് ഭക്ഷണം കഴിക്കുന്നു. ചൂടുള്ള ഭക്ഷണവുമായി സമ്പർക്കം പുലർത്തുമ്പോഴോ അല്ലെങ്കിൽ വീണ്ടും ചൂടാക്കുമ്പോഴോ പ്ലാസ്റ്റിക്, ടിൻ, അലുമിനിയം എന്നിവ അർബുദമുണ്ടാക്കുമെന്ന വസ്തുതയെക്കുറിച്ച് വലിയ അവബോധം ഉണ്ടായിരുന്നില്ല.
HOLD BITE
90 ദിവസത്തിനുള്ളിൽ വിഘടിക്കുന്ന ബയോഡീഗ്രേഡബിൾ മെറ്റീരിയൽ ഉപയോഗിച്ച് ഇക്കോവെയർ എന്ന ആശയം പിറവിയെടുക്കുന്നത് അതിൽ നിന്നാണ്. കാർഷിക മാലിന്യങ്ങളെ ബയോ ഡീഗ്രേഡബിൾ, ഡിസ്പോസിബിൾ പാക്കേജിംഗ് ബോക്സുകളും പ്ലേറ്റുകളും ആക്കി മാറ്റി.ഓരോ വർഷവും കാർഷിക മാലിന്യങ്ങൾ കത്തിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ, പരിസ്ഥിതിക്കും കർഷകർക്കും ദോഷമില്ലാത്ത ഒരു പരിഹാരം കാണാനാണ് ഞാൻ ശ്രമിച്ചത്, റിയ പറയുന്നു. കർഷകരിൽ നിന്ന് കാർഷിക മാലിന്യങ്ങൾ ശേഖരിച്ച് ഭക്ഷണം പായ്ക്ക് ചെയ്യാനും കഴിക്കാനുമുള്ള ഡിസ്പോസിബിൾ ബോക്സുകളും പ്ലേറ്റുകളും ആക്കി മാറ്റുന്നു.
HOLD BITE
കമ്പനി ആദ്യ വർഷം വെറും 50,000 രൂപയാണ് ലാഭം നേടിയത്. എന്നാലും കന്നി സംരംഭത്തിൽ നിന്ന് പിന്നോട്ട് പോകാൻ റിയ തയ്യാറായിരുന്നില്ല. 2010-ൽ, ഇക്കോവെയറിന് അതിന്റെ ആദ്യത്തെ ഏറ്റവും വലിയ ക്ലയന്റ് ആയ കോമൺവെൽത്ത് ഗെയിംസ് ലഭിച്ചു. അതായിരുന്നു വഴിത്തിരിവ്. ഇക്കോവെയർ ഉൽപ്പന്നങ്ങൾക്ക് -20 മുതൽ 140 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയെ പ്രതിരോധിക്കാനാകും.നിരവധി ഫുഡ് ഡെലിവറി ആപ്പുകൾ വൻതോതിൽ വളർന്നതോടെ QSR വ്യവസായത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി, ഭക്ഷണം ചൂടോടെയും ലീക്ക് പ്രൂഫ് കണ്ടെയ്നറുകളിലും എത്തിക്കേണ്ട പാക്കേജിംഗ് ആയിരുന്നു. നിലവിൽ, കമ്പനിയുടെ ക്ലയന്റ് ലിസ്റ്റിൽ IRCTC, ക്വിക്ക്-സർവീസ് റെസ്റ്റോറന്റ് ശൃംഖലകളായ Chaayos, Haldiram’s തുടങ്ങിയവ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം, ഇക്കോവെയറിന് $2 മില്യൺ വിറ്റുവരവ് ഉണ്ടായിരുന്നു. ഈ വർഷം അത് ഇരട്ടിയാക്കാനാകുമെന്ന് Rhea Singhal പ്രതീക്ഷിക്കുന്നു. ഇക്കോവെയർ ഉൽപ്പന്നങ്ങൾക്ക് സാധാരണ പ്ലാസ്റ്റിക് പ്ലേറ്റുകളേക്കാളും പാത്രങ്ങളേക്കാളും വില കൂടുതലാണ്. എന്നാൽ അവ ഫ്രീസറിലോ ഓവനിലോ പോലും ഉപയോഗിക്കാം. ഇക്കോവെയർ സ്പൂണുകൾക്കും ഫോർക്കുകൾക്കും 25 എണ്ണമുളള പായ്ക്കറ്റിന് 90 രൂപ മുതലാണ് വില. ഇക്കോവെയർ കപ്പുകൾ 50 എണ്ണത്തിന്റെ പായ്ക്കിന് 195 രൂപയാണ്. 50 റൗണ്ട് പ്ലേറ്റുകൾക്ക് 147 രൂപയാണ് വില. നോയിഡയിലെ 5,000 ചതുരശ്ര അടി വിസ്തീർണമുളള ഫാക്ടറിയിലാണ് ഇക്കോവെയർ നിർമിക്കുന്നത്. ഓൺലൈനായും ഔട്ട്ലെറ്റുകൾ വഴിയും മൊത്തവ്യാപാര വിപണിയിലൂടെയുമാണ് പ്രധാന വിൽപന. അർബുദ സാധ്യത കുറയ്ക്കൽ, സ്ത്രീ ശക്തീകരണം, പരിസ്ഥിതി സൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, കർഷകരെ സഹായിക്കുക തുടങ്ങിയ ഒരു കൂട്ടം ഗുണങ്ങളാണ് റിയ സിംഗാളിന്റെ ഇക്കോവെയറിന്റെ സംഭാവന. അതുതന്നെയാണ് റിയയുടെ സംരംഭത്തെ വ്യത്യസ്തമാക്കുന്നതും.