channeliam.com

ലോക്ഡൗണിൽ രാജ്യത്ത് 1.5 ദശലക്ഷം സ്ത്രീകൾക്ക് ജോലി നഷ്‌ടമായതായി റിപ്പോർട്ട്

ഈ കാലയളവിൽ ആകെ നഷ്‌ടമായ തൊഴിലവസരങ്ങൾ 6.3 ദശലക്ഷമാണെന്നും റിപ്പോർട്ട് പറയുന്നു

59 ശതമാനം പുരുഷന്മാരെ അപേക്ഷിച്ച് 71 ശതമാനം ഗ്രാമീണ സ്ത്രീകൾക്കും ലോക്ക്ഡൗണിന് ശേഷം തൊഴിൽ നഷ്ടമായി

പ്രൊഫഷണൽ മേഖലയിലല്ലാതെ ജോലി ചെയ്യുന്ന സ്ത്രീകളെയാണ് തൊഴിലില്ലായ്മ രൂക്ഷമായി ബാധിച്ചത്

ലേബർ ഫോഴ്സ് പാർട്ടിസിപ്പേഷൻ റേറ്റിൽ സ്ത്രീകളും പുരുഷന്മാരും തമ്മിൽ വലിയ അന്തരമുണ്ടെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു

ലോക്ക്ഡൗണിന് ശേഷം ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്ക് യുവജനങ്ങൾക്കിടയിലാണെന്നും റിപ്പോർട്ട് പറയുന്നു

2021 സെപ്തംബറിൽ തൊഴിലില്ലായ്മാ നിരക്ക് 8.3 ശതമാനമായി കുറഞ്ഞെിരുന്നു

എന്നാൽ ആഗസ്ത് വരെ യുവജനങ്ങളുടെ തൊഴിലില്ലായ്മ നിരക്ക് 32 ശതമാനമായിരുന്നു

Access Development Services തയ്യാറാക്കിയ സ്‌റ്റേറ്റ് ഓഫ് ഇന്ത്യ Livelihoods റിപ്പോർട്ടിലേതാണ് വിവരം

ലൈവ്‌ലിഹുഡ്‌സ് ഇന്ത്യ ഉച്ചകോടിയിൽ നബാർഡ് ചെയർമാൻ G R Chintalaയാണ് റിപ്പോർട്ട് പുറത്തുവിട്ടത് 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com