channeliam.com

മാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ 3 ട്രില്യൺ ‍ഡോളർ കടക്കുന്ന ലോകത്തിലെ ആദ്യ കമ്പനിയായി ആപ്പിൾ

കഴിഞ്ഞ ദിവസങ്ങളിൽ ആപ്പിൾ ഓഹരികൾ മുന്നേറ്റം നടത്തിയതോടെയാണ് വിപണി മൂല്യം മൂന്ന് ലക്ഷം കോടി ഡോളര്‍ മറികടന്നത്

ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ പബ്ലിക് ലിസ്റ്റഡ് കമ്പനിയായി ആപ്പിൾ മാറി

കഴിഞ്ഞ ദിവസത്തെ ട്രേഡിംഗിൽ ആപ്പിൾ ഓഹരികൾ മൂന്ന് ശതമാനം ഉയർന്ന് 182.88 ഡോളറിലെത്തിയതോടെയാണ് നേട്ടം കൈവരിച്ചത്

പിന്നീട് വിപണി മൂല്യം ഇടിഞ്ഞെങ്കിലും ആപ്പിൾ റെക്കോര്‍ഡ് നേട്ടം തുടരുമെന്നാണ് വിലയിരുത്തൽ

മൂന്ന് മാസം കൊണ്ട് ഏകദേശം 70,000 കോടി ഡോളറിലധികമാണ് ആപ്പിളിന്റെ വിപണി മൂല്യം ഉയര്‍ന്നത്

കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ആപ്പിൾ അതിന്റെ മൂല്യം മൂന്നിരട്ടിയാക്കി വർധിപ്പിച്ചിട്ടുണ്ട്

ആപ്പിൾ അതിന്റെ നാലാം ക്വാർട്ടർ വരുമാനത്തിൽ എല്ലാ ഉൽപ്പന്ന വിഭാഗങ്ങളിലും വാർഷിക വളർച്ച കാണിച്ചു, വരുമാനം വർഷം തോറും 29% വർദ്ധിച്ചു

2018 ഓഗസ്റ്റിൽ 1 ട്രില്യൺ ഡോളർ മാർക്കറ്റ് ക്യാപ് നേടുന്ന ആദ്യത്തെ പബ്ലിക് ട്രേഡിംഗ് യുഎസ് കമ്പനിയായി Apple മാറി

രണ്ട് വർഷത്തിന് ശേഷം 2020- ഓഗസ്റ്റിൽ ആപ്പിളിന്റെ വിപണി മൂല്യം 2 ട്രില്യൺ ഡോളറിൽ എത്തി

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com