കാഷ്വൽ ഗെയിമിംഗ് സ്റ്റാർട്ടപ്പ് Zupee യുമായി തന്ത്രപരമായ പങ്കാളിത്തത്തിലേർപ്പെട്ട് റിലയൻസ് ജിയോ
എല്ലാ റിലയൻസ് ജിയോ ഉപഭോക്താക്കൾക്കും Zupee ഗെയിമുകൾ ലഭ്യമാക്കും
Zupee യുടെ നൂതന ഉൽപ്പന്നങ്ങളിലേക്കും സ്കിൽ അധിഷ്ഠിത ഗെയിമുകളിലേക്കും ജിയോ ഉപയോക്താക്കൾക്ക് ആക്സസ് നൽകും
450 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ജിയോ പ്ലാറ്റ്ഫോമിലുളളത്
ജിയോയുമായുളള പങ്കാളിത്തം ഇന്ത്യയിലെ ഏറ്റവും വലിയ ഗെയിമിംഗ് പ്ലാറ്റ്ഫോമായി മാറാൻ Zupeeയെ സഹായിക്കുമെന്ന് കരുതുന്നു
ഇന്ത്യയിൽ 5G യുടെ വിന്യാസത്തിന് മുമ്പ് 150 ദശലക്ഷത്തിലധികം 5G ഹാൻഡ്സെറ്റുകൾ വിൽക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു
പരമാവധി വിപണി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനാണ് തന്ത്രപരമായ പങ്കാളിത്തത്തിലൂടെ ഇരുകമ്പനികളും ലക്ഷ്യമിടുന്നത്
70 ദശലക്ഷത്തിലധികം ഡൗൺലോഡുകൾ ഉള്ള ഗെയിമിംഗ് കമ്പനിയാണ് Zupee
സീരീസ് ബി ഫണ്ടിംഗിൽ അടുത്തിടെ Zupee 102 മില്യൺ ഡോളർ സമാഹരിച്ചിരുന്നു
600 മില്യൺ ഡോളറിന്റെ മൂല്യത്തിൽ കമ്പനി ഇതുവരെ 121 മില്യൺ ഡോളർ സമാഹരിച്ചു
Type above and press Enter to search. Press Esc to cancel.