Robotics കമ്പനി Addverb ടെക്‌നോളജീസിന്റെ 54 ശതമാനം ഓഹരികൾ സ്വന്തമാക്കി Reliance Retail Ventures Limited.
132 മില്യൺ ഡോളറിന്, (ഏകദേശം 983 കോടി രൂപയ്ക്ക്) Addverb ടെക്‌നോളജീസിലെ 54% ഓഹരികൾ Reliance നേടി.
ഏറ്റവും പുതിയ നിക്ഷേപത്തോടെ ആഡ്‌വെർബിന്റെ Vakuation ഏകദേശം 2,000 കോടി രൂപയായി കണക്കാക്കുന്നു.
വിദേശത്ത് Business വിപുലീകരണത്തിനും നോയിഡയിൽ പൂർണ്ണമായും Automated ആയ ഏറ്റവും വലിയ Robotic നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനും ഫണ്ട് ഉപയോഗിക്കും.
കമ്പനിക്ക് ഇതിനകം തന്നെ പ്രതിവർഷം 10,000 റോബോട്ടുകൾ നിർമ്മിക്കുന്ന ഒരു Manufacturing Plant നോയിഡയിലുണ്ട്.
നിലവിൽ കമ്പനിയുടെ വരുമാനത്തിന്റെ 80% ഇന്ത്യയിൽ നിന്നാണ്, അടുത്ത 4-5 വർഷത്തിനുള്ളിൽ വിദേശവിപണിയിലും കൂടുതൽ ചുവടുറപ്പിക്കാൻ ലക്ഷ്യമിടുന്നു.
അടുത്ത 5-6 വർഷത്തിനുള്ളിൽ, വരുമാനത്തിൽ ഒരു ബില്യൺ ഡോളർ കമ്പനിയാകാനാണ് ശ്രമമെന്ന് കോഫൗണ്ടറും സിഇഒയുമായ സംഗീത് കുമാർ പറഞ്ഞു.
Reliance റീട്ടെയിലുമായുളള പങ്കാളിത്തം, 5G, Battery Technology, Carbon Fiber ഇവയിലൂടെ കൂടുതൽ നൂതനവും അഫോഡബിളുമായ റോബോട്ടുകളെ നിർമിക്കാൻ സഹായിക്കുമെന്ന് സംഗീത് കുമാർ.
Singapore, Netherland, US, Australia എന്നിവിടങ്ങളിൽ ആഡ്‌വെർബിന് അനുബന്ധ സ്ഥാപനങ്ങളുണ്ട്.
Reliance, Flipkart, HUL, Asian Paints, Coco Cola, Pepsi, ITC, Marico ബ്രാൻഡുകൾക്കായി Automated വെയർഹൗസുകൾ കമ്പനി വികസിപ്പിച്ചിട്ടുണ്ട്.