രാജ്യത്ത് 1,000 മുൻനിര നഗരങ്ങളിൽ 5G കവറേജ് പ്ലാനിംഗ് പൂർത്തിയാക്കിയതായി റിലയൻസ് ജിയോ.
5G നെറ്റ്‌വർക്കിൽ ഹെൽത്ത്‌കെയർ, ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ എന്നിവയിലുടനീളമുള്ള വിപുലമായ ഉപയോഗ സംവിധാനം പരീക്ഷിച്ച് വരികയാണെന്ന് കമ്പനി.
ഉപയോക്താക്കൾക്ക് പ്രീപെയ്ഡ് റീചാർജ് ലളിതമാക്കാൻ വാട്ട്‌സ്ആപ്പുമായി കൈകോർത്തതായും കമ്പനി അറിയിച്ചു.
ഈ വർഷാവസാനം 5G സേവനത്തിനുള്ള പ്ലാനുകൾ തയ്യാറാക്കുന്ന പ്രക്രിയയിലാണ് കമ്പനി.
ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഉയർന്ന അറ്റാദായം 3,795 കോടി രൂപയായി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 3,486 കോടി രൂപയായിരുന്നു.
ജിയോ പ്ലാറ്റ്‌ഫോംസിലെ ടെലികോം സേവന വിഭാഗമായ റിലയൻസ് ജിയോയുടെ ഈ പാദത്തിലെ അറ്റാദായത്തിൽ 9.85 % വർധന രേഖപ്പെടുത്തി
ജിയോയുടെ വരിക്കാരുടെ എണ്ണം വർദ്ധിക്കുന്നതിന് ബജറ്റ് സ്മാർട്ട്‌ഫോണായ ജിയോഫോൺ നെക്സ്റ്റ് സഹായിച്ചു.
നടപ്പ് സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ ജിയോ 10.2 ദശലക്ഷം വരിക്കാരെ ചേർത്തു.
ജിയോ പ്ലാറ്റ്ഫോംസിന്റെ മൊത്തം വരിക്കാർ 2021 ഡിസംബർ അവസാനത്തിൽ 42.1 കോടിയാണ്.
Type above and press Enter to search. Press Esc to cancel.