അദാനി വിൽമർ ലിമിറ്റഡ് IPO സബ്സ്ക്രിപ്ഷൻ ആരംഭിച്ചു, ജനുവരി 31 ന് അവസാനിക്കും
3,600 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിട്ടാണ് പ്രാഥമിക ഓഹരി വിൽപന
ഓഹരികൾ ഒന്നിന് 218 രൂപ മുതൽ 230 രൂപ നിരക്കിലാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്
നിക്ഷേപകർക്ക് കുറഞ്ഞത് 65 ഓഹരികൾക്കും അതിനുശേഷം 65 ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം
3,600 കോടി രൂപയുടെ ഐപിഒയിൽ ഏകദേശം 15.65 കോടി പുതിയ ഓഹരികൾ ഉൾപ്പെടുന്നു
നിലവിലുള്ള പ്രൊമോട്ടർമാരോ ഷെയർഹോൾഡർമാരോ ഓഹരികളൊന്നും വിൽക്കില്ല
പബ്ലിക് ഇഷ്യു കഴിഞ്ഞാൽ പ്രൊമോട്ടർ ഷെയർഹോൾഡിംഗ് 100 ശതമാനത്തിൽ നിന്ന് 87.92 ശതമാനമായി കുറയും
ഐപിഒയിൽ നിന്നുള്ള വരുമാനം കമ്പനി മൂലധന ചെലവുകൾക്കായി വിനിയോഗിക്കും
അദാനി വിൽമർ ലിമിറ്റഡിന്റെ ഓഹരികൾ ഫെബ്രുവരി എട്ടിന് ബിഎസ്ഇയിലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യും
1999-ൽ രൂപീകരിച്ച ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പും സിംഗപ്പൂർ ആസ്ഥാനമായുള്ള വിൽമർ ഗ്രൂപ്പും തമ്മിലുള്ള സംയുക്ത സംരംഭമാണ് അദാനി വിൽമർ
ഫോർച്യൂൺ ബ്രാൻഡിന് കീഴിൽ പാചക എണ്ണകളും അരിയും പഞ്ചസാരയും പോലുള്ള മറ്റ് ഭക്ഷ്യ ഉൽപന്നങ്ങളും വിൽക്കുന്നു
ഇന്ത്യൻ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്ന ഏഴാമത്തെ അദാനി ഗ്രൂപ്പ് കമ്പനിയാണ് അദാനി വിൽമർ
Type above and press Enter to search. Press Esc to cancel.