ഫിൻടെക്കുകൾക്ക് ബാങ്കുകളുമായി ചേർന്ന് പ്രവർത്തിക്കാൻ അവസരങ്ങളേറെ: Paul Thomas,ESAF
ഫിൻടെക്കുകൾ ബാങ്കിങ്ങിന് ഒരു ഡിസ്റപ്ഷനായിട്ട് കാണുന്നില്ല, ഒരു കൊളാബറേഷനുളള വലിയൊരു ഓപ്പർച്യൂണിറ്റി ആയിട്ടാണ് കാണുന്നത്.
ഈ വർഷത്തെ ബജറ്റ് ഡിജിറ്റലൈസേഷന് കൂടുതൽ ഊന്നൽ നൽകുമെന്ന് ഇസാഫ് ബാങ്ക് എംഡി പോൾ തോമസ്.ഫിൻടെക്ക് മേഖലയിൽ സംഭവിക്കുന്ന പുതിയ ഇന്നവേഷനുകൾ ബാങ്കിംഗ് സെക്ടറിന് സഹായകരമാണ്.കാർഷിക മേഖലയിലും മൈക്രോ എന്റർപ്രൈസിലും ഇസാഫ് നൽകുന്ന സപ്പോർട്ടിനെ കുറിച്ചും എംഡി പോൾ തോമസ് ചാനൽ അയാം ഡോട്കോമിനോട് സംസാരിക്കുന്നു.
ബജറ്റ് , ബാങ്കിംഗ് സെക്ടറിന് അനുകൂലമാണോ
ബാങ്കിങ്ങ് സെക്ടറിനെ പ്രത്യേകമായിട്ട് പറഞ്ഞാൽ പ്രത്യേകിച്ച് MSME സെക്ടറിലെ ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമിന്റെ എക്സ്റ്റെൻഷൻ തീർച്ചയായിട്ടും ബാങ്കിങ് സെക്ടറിനും സഹായകരമായിരിക്കും. പിന്നെ PMAY സ്കീമിന് അലോക്കേഷൻസ് കൂടുതലായുണ്ട്. അത് ലെൻഡിംഗ് ഓപ്പർച്യൂണിറ്റീസ് ബാങ്കുകൾക്ക് കൂടുതലായി ഉണ്ടാക്കും. പിന്നെ ഡിജിറ്റൽ ത്രെസ്റ്റ്, 75 ജില്ലകളിൽ ഡിജിറ്റൽ ബാങ്കിങ് യൂണിറ്റ് തുടങ്ങാനുള്ളതും, ഷെഡ്യൂൾഡ് ബാങ്കുകളുടെ നേതൃത്വത്തിൽ തുടങ്ങാനായിട്ടുളള ഒരു പ്രൊപോസലും ഡിജിറ്റൈസേഷന് കൂടുതൽ സഹായകരമായിരിക്കും. പോസ്റ്റ് ഓഫീസസ് സിബിഎസ് ഇനിഷ്യേറ്റിവ് ആക്കുന്നതോടു കൂടി, ലിങ്ക് ചെയ്യുന്നതോട് കൂടി അവിടെല്ലാം പേയ്മെന്റ് സർവീസസിനുളള സാഹചര്യമുണ്ടാകും. അവിടെല്ലാം ഡിജിറ്റൈസേഷനുളള ഡ്രൈവും ഡിജിറ്റൽ ഇന്ത്യ എന്നുളള ലക്ഷ്യത്തിലേക്കുളള പ്രയാണത്തിനും സഹായകരമാകും.
ഫിൻടെക് ബാങ്കിംഗ് മേഖലയെ ഡിസ്റപ്ട് ചെയ്യുമോ?
ഫിൻടെക്കുകൾ ബാങ്കിങ്ങിന് ഒരു ഡിസ്റപ്ഷനായിട്ട് കാണുന്നില്ല, ഒരു കൊളാബറേഷനുളള വലിയൊരു ഓപ്പർച്യൂണിറ്റി ആയിട്ടാണ് കാണുന്നത്. ബാങ്കുകളും ഫിൻടെകും കൂടിയുളള ഒരു കൊളാബറേഷൻ ഉണ്ടായി കഴിയുമ്പോൾ ഡിജിറ്റൈസേഷൻ ഒത്തിരി വർദ്ധിക്കുവാനായിട്ട് സാധ്യതയുണ്ട്. കാരണം ഫിൻടെകിന് സ്വതന്ത്രമായിട്ട് ബാങ്കിങ്ങ് പ്രോഡക്ട്സ് ഓഫർ ചെയ്യാനായിട്ട് പറ്റില്ല. ബാങ്കുകൾക്ക് ഈ ഡിജിറ്റൽ ഇന്നവേഷനിൽ ഒത്തിരി ഇൻവെസ്റ്റ് ചെയ്യാതെ തന്നെ ഫിൻടെക്കുമായിട്ട് പാർട്ണർഷിപ്പിലൂടെ കാര്യങ്ങൾ ചെയ്യാനാകും. അപ്പോൾ വലിയൊരു കൊളാബറേഷനുളള സാധ്യതയാണുള്ളത്. അഗ്രി സ്റ്റാർട്ടപ്പ്സിനും ഫിൻടെക്സിനുമൊക്കെ വളരെയധികം പ്രാധാന്യം ഗവൺമെന്റ് കൊടുത്തിട്ടുണ്ട്. അതിന് വേണ്ടിയിട്ടുളള സെലക്ടഡ് സെക്ടേഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫണ്ട് ഓഫ് ഫണ്ട്സ് അതിന് വേണ്ടിയിട്ട് പ്രത്യേകമായിട്ട് അലോക്കേഷൻ കൊടുത്തിട്ടുണ്ട്. പ്രത്യേകിച്ച് അഗ്രികൾച്ചർ എക്സ്റ്റൻഷനിൽ തന്നെ അഗ്രിടെക് കമ്പനികൾക്ക് ഇൻവോൾവ് ചെയ്യാനായിട്ട് ഒരു ഓപ്പർച്യൂണിറ്റി വരുന്നുണ്ട്.
സ്റ്റാർട്ടപ്പുകളെ എങ്ങിനെ പ്രോത്സാഹിപ്പിക്കുന്നു
മൈക്രോ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിച്ച് അവരുടെ കൂടെ നിന്ന് വളരുകയാണ് ഇസാഫ് ബാങ്ക് ചെയ്യുന്നത്. കഴിഞ്ഞ വർഷം ഫിൻടെക് കോൺക്ലേവ് നടത്തി, അതിൽ സെലക്ട് ചെയ്ത ഫിൻടെകുമായി പാർട്ണർഷിപ്പ് തുടങ്ങി. പ്രൊക്യുർമെന്റിലാണെങ്കിലും പാർട്ണർഷിപ്പ്സിലാണെങ്കിലും സ്റ്റാർട്ടപ്പ്സിന് പ്രത്യേകമായിട്ട് ഒരു സ്പേസ് ഞങ്ങൾ കൊടുക്കുന്നുണ്ട്. സ്റ്റാർട്ടപ്പ്സിനെ സപ്പോർട്ട് ചെയ്യുകയെന്നുളളത് ഒരു പോളിസിയാണ്.
കൃഷിക്കുള്ള ഇസാഫിന്റെ സപ്പോർട്ട്
കാർഷിക രംഗത്ത് ഞങ്ങൾ വലിയ തോതിലുളള ഇടപെടൽ നടത്തി കൊണ്ടിരിക്കുന്നു. ഇസാഫ് ഫൗണ്ടേഷൻ 2012 മുതൽ ഗവൺമെന്റുമായിട്ടും നബാർഡുമായിട്ടും എസ്എഫ്എസിയുമായിട്ടും ചേർന്ന് ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ ഇന്ത്യയിൽ പ്രമൊട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴും എട്ട് സ്റ്റേറ്റിൽ ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ ഫാംഓഫ് പ്രൊഡ്യൂസർ കമ്പനികളുണ്ടാക്കാനായിട്ട് ഇസാഫ് ഫൗണ്ടേഷൻ വർക്ക് ചെയ്യുന്നുണ്ട്. അപ്പോൾ ബാങ്കും ഈ കമ്പനികളുമായിട്ട് വലിയൊരു കൊളാബറേറ്റഡ് എഫർട്ട് നടക്കുന്നുണ്ട്. അഗ്രിടെക് കമ്പനീസിന് ടെക്നോളജി ഡ്രിവൻ ആയിട്ടുളള അഗ്രികൾച്ചർ എക്സ്റ്റൻഷൻ സർവീസസിന് അഗ്രികൾച്ചർ മാർക്കറ്റ് ആക്സസ് കൂട്ടാനായിട്ടുളള സാധ്യത കാണുന്നുണ്ട്.
കൃഷിക്കുള്ള ഇസാഫിന്റെ സപ്പോർട്ട്
കാർഷിക രംഗത്ത് ഞങ്ങൾ വലിയ തോതിലുളള ഇടപെടൽ നടത്തി കൊണ്ടിരിക്കുന്നു. ഇസാഫ് ഫൗണ്ടേഷൻ 2012 മുതൽ ഗവൺമെന്റുമായിട്ടും നബാർഡുമായിട്ടും എസ്എഫ്എസിയുമായിട്ടും ചേർന്ന് ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ ഇന്ത്യയിൽ പ്രമൊട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴും എട്ട് സ്റ്റേറ്റിൽ ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ ഫാംഓഫ് പ്രൊഡ്യൂസർ കമ്പനികളുണ്ടാക്കാനായിട്ട് ഇസാഫ് ഫൗണ്ടേഷൻ വർക്ക് ചെയ്യുന്നുണ്ട്. അപ്പോൾ ബാങ്കും ഈ കമ്പനികളുമായിട്ട് വലിയൊരു കൊളാബറേറ്റഡ് എഫർട്ട് നടക്കുന്നുണ്ട്. അഗ്രിടെക് കമ്പനീസിന് ടെക്നോളജി ഡ്രിവൻ ആയിട്ടുളള അഗ്രികൾച്ചർ എക്സ്റ്റൻഷൻ സർവീസസിന് അഗ്രികൾച്ചർ മാർക്കറ്റ് ആക്സസ് കൂട്ടാനായിട്ടുളള സാധ്യത കാണുന്നുണ്ട്.
വിഷനുമായി മുന്നോട്ട് പോവുക
നമ്മളെന്താണോ അതിന്റെ ഒറിജിനൽ വിഷനിൽ ഉറച്ച് നിൽക്കുക. ഫണ്ടിംഗോ മറ്റൊന്നും നമ്മുടെ ആ വിഷൻ ഡൈവർട്ട് ചെയ്യാനായിട്ട് അനുവദിക്കാതിരിക്കുക. അതാണ് സ്റ്റാർട്ടപ്പുകളോട എനിക്ക് പറയാനുളളത്.