സാക്ഷാൽ Ratan Tata , ഇന്ത്യ കണ്ട അന്തസ്സുള്ള സംരംഭകൻ, അറിഞ്ഞിരിക്കണം ടാറ്റയെ
ഇന്ത്യ കണ്ട ഏറ്റവും അന്തസ്സുള്ള Industrialists and Philanthropist ആരാണെന്ന് ചോദിച്ചാൽ വർത്തമാന കാല India ദേ ഒരു മനുഷ്യനെ ചൂണ്ടിക്കാണിക്കും. മറ്റാരുമല്ല, സാക്ഷാൽ Ratan Tata. 84 വയ്സ്സുണ്ട് ഇപ്പോൾ ആ മനുഷ്യന്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിനും 10 വർഷം മുമ്പ് ജനിച്ച്, ഡിജിറ്റൽ മീഡിയയും ഡിജിറ്റൽ സാങ്കേതികത്വവും വിപ്ളവം സൃഷ്ടിച്ച ഈ പതിറ്റാണ്ടിലും ഏറ്റവും അപ്‍ഡേറ്റായ ഒരു മനുഷ്യൻ.
രത്തൻ ടാറ്റയുടേയും അദ്ദേഹത്തിന്റെ Young Assistant shantanu naidu-ന്റേയും സ്റ്റോറി ChannelIAM പബ്ളിഷ് ചെ്യ്തപ്പോൾ, വലിയ അക്സപ്റ്റൻസാണ് കിട്ടിയത്. 5 വർഷത്തിനിടയിൽ 5000ത്തിലധികം സ്റ്റോറികൾ ചാനൽ അയാം പബ്ളിഷ് ചെയിതിരിക്കുന്നു. ഡിസ്ലൈക്കില്ലാത്ത അപൂർവ്വം വീഡിയോകളേ ഉണ്ടാവൂ.. ശന്തനു നായിഡുവിന്റെ പ്രിയപ്പെട്ട ബോസിനെക്കുറിച്ചുള്ള സ്റ്റോറി ലൈക്ക് മാത്രം വാരിക്കൂട്ടി. രത്തൻ ടാറ്റയുടെ ജീവിത്തെക്കുറിച്ച് പറയുമ്പോൾ ആർക്കാണ് ഡിസ്ലൈക് ചെയ്യാനാകുക. എല്ലാവരേയും സ്വാധീനിക്കുന്ന ആ ശക്തിയാണ് രത്തൻ ടാറ്റ എന്ന ദൈവത്തിന്റെ പ്രതിരൂപത്തിനുള്ളത്. നമുടെ കാലഘട്ടത്തിൽ ജീവിച്ചവരിൽ, ഒരുപക്ഷെ മുഖം ഓർക്കുമ്പോൾ തന്നെ ഇത്രമാത്രം ആദരവും അത്ഭുതലും തോന്നുന്നത് രത്തൻ ടാറ്റ കഴിഞ്ഞാൽ മുൻ രാഷ്ട്രപതി Dr. APJ Abdul Kalam-നോട് മാത്രമാകും.
1990കളിൽ ടാറ്റ രാജ്യത്തെ ആദ്യ തദ്ദേശീയ കാറായ ടാറ്റ ഇൻഡിക്ക വിപണയിലെത്തിച്ചു. രത്തൻ ടാറ്റ എന്ന സാഹസികനായ എൻട്രപ്രണറുടെ സ്വപ്നമായിരുന്നു അത്. എന്നാൽ വിചാരിച്ചപോലെ അല്ല മാർക്കറ്റിൽ സംഭവിച്ചത്. എട്ട് ഒൻപത് വർഷങ്ങൾക്കുള്ളിൽ മുന്നോട്ട് പോകാനാകാത്ത സാഹചര്യമയായി. ടാറ്റ കാർ ഡിവിഷൻ വിൽക്കാൻ തീരുമാനിച്ചു. രത്തൻ ടാറ്റ അമേരിക്കയിലെ ഡിറ്ററോയിറ്റിൽ എത്തി, കാർ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായ ബിൽ ഫോർഡിനെ കണ്ടു. ഫോർഡിന്റെ ചെയർമാനായ ബിൽ ഫോർഡ്. മൂന്ന് മണിക്കൂർ നീണ്ട ചർച്ച. ഫോർഡുമായുള്ള കച്ചവടം വേണ്ടെന്ന് വെച്ചു രത്തൻ ടാറ്റ, കാരണം ദരിദ്രരായ ഇന്ത്യയിലെ കാർ കമ്പനിയെ അത്ര ചെറുതായി ഫോർഡ് ഡീൽ ചെയ്തിരിക്കണം. അപമാനം കാരണം രത്തൻ ടാറ്റ അവിടെ നിന്ന് ഇറങ്ങി എന്നാണ് അറിയുന്നത്. തിരികെ ഇന്ത്യയിലെത്തിയ രത്തൻ ടാറ്റ രചിച്ചത്, കാർ ഇൻഡസ്ട്രിയിൽ പകരം വെയക്കാനാകാത്ത വിജയമാണ്. ഇന്ത്യയിലെ കാർ മാനുഫക്ചറിംഗിൽ തന്നെ വിപ്ളവം സൃഷ്ടിക്കാൻ ടാറ്റയെ പ്രേരിപ്പിച്ചത്, ഫോർഡിൽ നിനന് നേരിട്ട അപമാനകരമായ അനുഭവമായിരുന്നു. ടാറ്റയുെടെ കാർ മോഡലുകൾ ഇന്ത്യയിലെ ഏറ്റവും വിൽക്കപ്പെടുന്ന ബ്രാൻഡായി. പക്ഷെ കാലം അവിടെ കൊണ്ട് അവസാനിച്ചില്ല, നിസ്വാർത്ഥനായ, അധ്വാനിയായ ഒരു ബിസിനസ്സുകാരന്റെ മനസ്സിനേറ്റ മുറിവിന് കാലം കാത്തുവെച്ചത് ഓരോ ഇന്ത്യക്കാരനും രോമാഞ്ചമുണ്ടാക്കുന്ന സംഭവങ്ങളാണ്.
2008ൽ ലോകമാകെ സാമ്പത്തിക മാന്ദ്യം നേരിട്ടപ്പോൾ, അമേരിക്കയിലെ ബിസിനസ്സുകൾ പലതും തകർന്നു. പത്ത് വർഷം മുമ്പ് രത്തൻ ടാറ്റയുടെ മനസ്സിനെ വേദനപ്പിച്ച ഫോർഡ് കടത്തിൽ മുങ്ങി. അവരുടെ അഭിമാന ബ്രാൻഡായ Jaguar – Land Rover വിൽക്കാതെ തരമില്ലെന്നായി. Jaguar – Land Rover വാങ്ങാൻ കെൽപ്പും ആസ്തിയുമുള്ള ബയ്യറെ ഫോർഡ് ലോകമാകെ അന്വേഷിക്കുന്ന സമയം. പാപ്പരായ ബിൽ ഫോർഡിന്റെ ടേബിളിൽ രണ്ടര billion ഡോളറിന്റെ ചെക്ക് വെച്ച് കൊടുത്തു, പത്ത് വർഷം മുമ്പ് ടാറ്റ മോട്ടേഴ്സിനെ വിൽക്കാൻ ചെന്ന അതേ രത്തൻടാറ്റ. ഫോർഡിന്റെ എക്കാലത്തേയും സ്വകാര്യ അഹങ്കാരത്തിനാണ് ആ മനുഷ്യൻ വിലപറഞ്ഞ് മുട്ടുകുത്തിച്ചത്. ഇതിൽപരം എന്ത് വേണം രത്തൻ ടാറ്റയെന്ന ജീനിയസ് എൻട്രപ്രണറെ അളക്കാൻ. ഇതിനേക്കാൾ ആർക്കാണ് ബിസിനസ്സിൽ ഒരു മധുരപ്രതികാരം ചെയ്യാനാകുക. അതാണ് രത്തൻ ടാറ്റ. അങ്ങനെ ലോകത്തെ ഏറ്റവും പ്രീമിയം കാർ ബ്രാൻഡായ ജാഗ്വാർ, ലാൻഡ് റോവറിന്റെ ഉടമയായി ഇന്ത്യയുടെ അഭിമാനമായ ടാറ്റ.
രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരൻ രത്തൻ ടാറ്റ ആയിരിക്കില്ല. മുകേഷ് അംബാനിയുടെ അടക്കം സമ്പത്ത് വച്ച് നോക്കുമ്പോൾ രത്തൻ ടാറ്റ പിന്നിലായിരിക്കാം. പക്ഷെ, ഓരോ ഇന്ത്യക്കാരനും ഹൃദയം കൊണ്ട് സ്നേഹിക്കുന്ന ഒരു ബിസിനസ്സുകാരൻ ഇന്ത്യയിലുണ്ടെങ്കിൽ അത് രത്തൻ ടാറ്റ തന്നെയാണ്. പേർസണലി, ഞാനും ആരാധിച്ചുപോകുന്ന ഒരു എൻട്രപ്രണർ. മനുഷ്യത്വത്തിന് സൗന്ദര്യം വച്ച ഒരു മനുഷ്യൻ. JRD ടാറ്റ കെട്ടിപ്പടുത്ത ടാറ്റ എന്ന ബ്രാൻഡിനോടുള്ള ബഹുമാനവും, ജീവിതം കൊണ്ട് രത്തൻ ടാറ്റ സ്വയം നെയ്ത വ്യക്തിശുദ്ധിയും മൂല്യബോധവും തന്നെയാണ് ആദ്ദേഹത്തെ ഓരോ ഇന്ത്യക്കാരന്റേയും വാൽസല്യ പാത്രമാക്കുന്നത്.
രത്തൻ ടാറ്റയ്ക്ക് 10 വയസ്സുള്ളപ്പോൾ അച്ഛനും അമ്മയും വേർ പിരിഞ്ഞു. ഒറ്റപ്പെടലും ഏകാന്തതയും അപമാനവും സഹിച്ച് വളർന്ന ഒരു ബാല്യമുള്ള രത്തൻ ടാറ്റയെ എത്രപേർക്ക് അറിയാം. കയ്പ്പേറിയ ബാല്യത്തിൽ നിന്ന് അത്ഭുതപ്പെടുത്തും വിധം അദ്ദേഹം സ്വയം നിർമ്മിച്ചെടുത്ത ജീവിതത്തിന്റെ മൂല്യബോധമാകാം സമ്പത്തിന്റെ സുഖലോലുപത ആ മനുഷ്യനെ സ്പർശിക്കാത്തതിന്റെ കാരണം
പദ്മഭൂഷണും പദ്മവിഭൂഷണും നൽകി രാജ്യം രത്തൻ ടാറ്റയെ ആദരിച്ചപ്പോൾ വിലയേറിയത്, ആ പത്മ അവാർഡുകൾക്ക് കൂടിയാണ്.
വിദ്യാഭ്യാസം, ആരോഗ്യ മേഖലയിലെ ഇന്നവേഷനുകൾ, റൂറൽ ഡെവലപ്മെന്റ് എന്നിവയ്ക്ക് നൽകുന്ന അളവറ്റ പിന്തുണ, മൃഗങ്ങൾ ഉപ്പെടെയുള്ള സഹജീവികളോടുള്ള കരുതലും സ്നേഹവും, ജീവിക്കുന്ന ഈ പ്രകൃതിയോടുള്ള പ്രണയം..ലളിതമായ ജീവിതം.. ഇതെല്ലാം അദ്ദേഹത്തെ ഒന്നല്ല, പത്ത് വട്ടം ഇഷ്ടപ്പെടാൻ പ്രേരിപ്പിക്കുന്നു. അദ്ദേഹം ഇടപെടുന്ന എവിടേയും ഒരു അസാധാരണമായ ഇംപാക്റ്റുണ്ട്. നിങ്ങൾ ഓർക്കുന്നുണ്ടാകും, കൊറോണക്കാലത്ത് ബുദ്ധിമുട്ടിയ ടാറ്റ മുൻ ജീവനക്കാരെ പൂനെയിലെ അവരുടെ വീട്ടിലെത്തി നേരിട്ട് കണ്ട് സഹായിച്ച രത്തൻ ടാറ്റ. അത് അദ്ദേഹം മുന്നറിയിപ്പില്ലാതെ ചെ്യതതാണ്. പാൻഡമിക്കിന്റെ കാലത്ത് ടാറ്റയുടെ ജീവനക്കാരെ ചേർത്ത് പിടിക്കാൻ നേതൃത്വം നൽകിയ അദ്ദേഹം 500 കോടിയുടെ മെഡിക്കൽ സഹായങ്ങളും മറ്റ സൗകര്യങ്ങളുമാണ് പൊതു സമൂഹത്തിലേക്ക് നീട്ടയിത്. ക്യാമറഫ്ലാഷിന് വേണ്ടി അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. രാഷ്ട്രീയമായ ലക്ഷ്യങ്ങൾ വെച്ച് പെരുമാറിയട്ടില്ല, പല ധനികന്മാരായ ബിസിനസ്സുകാരെപ്പോലെ ആളെക്കൂട്ടി ജനസേവനത്തിന്റെ ക്രെഡിറ്റ് എടുക്കാറുമില്ല. അദ്ദേഹത്തെ എനിക്ക് വിളിക്കാനിഷ്ടം അവധൂതനായ എൻട്രപ്രണറെന്നാണ്. എന്താണെന്നറിയില്ല, ആളുകൾക്ക് ഇഷ്ടമാണ് രത്തൻ ടാറ്റയെ.
1962ലാണ് രത്തൻ ടാറ്റ, ടാറ്റയിൽ ജോയിൻ ചെയ്യുന്നത്. Tata Sons, Tata Industries, Tata Motors, Tata Steel and Tata Chemicals എന്നിവയുടെ honorary ചെയർമാൻ സ്ഥാനം അഥവാ Emeritus Chairman ആണ് അദ്ദേഹം ഇപ്പോൾ. ടാറ്റ സൺസ് അതിന്റെ വിറ്റുവരവിന്റെ 60 ശതമാനം സാമൂഹികവും മാനവികവുമായ പ്രവർത്തികൾക്ക് മാറ്റിവെയ്ക്കുന്നു. രത്തൻ ടാറ്റ മുന്നിൽ നിന്ന് എടുത്ത തീരുമാനങ്ങളായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ ട്രസ്റ്റാണ് ടാറ്റയുടേത്.
7416 കോടി ഇന്ത്യൻ രൂപയുടെ ആസ്തിയുള്ള മനുഷ്യനാണ് രത്തൻടാറ്റ. മാസക്കണക്കിന് നോക്കിയാൽ 90 കോടിക്ക് മുകളിൽ ശമ്പളമുണ്ട് രത്തൻ ടാറ്റയ്ക്ക്. ടാറ്റ സൺസ് ആറ് രാജ്യങ്ങളിലായി നൂറോളം കമ്പനികൾ ഓപ്പറേറ്റ് ചെയ്യുന്നു
അച്ഛനും അമ്മയും വേർപിരിയുമ്പോൾ രത്തന് 10 വയസ്സായിരുന്നുവെന്ന് പറഞ്ഞിരുന്നല്ലോ. മാതാപിതാക്കൾ നഷ്ടമായ വേദനയിൽ ആ കുട്ടിക്ക് തണലായത് അമ്മൂമ്മയാണ്. 1940ളിൽ വിവാഹമോചനം വലിയ സാമൂഹിക വിഷയമായിരുന്നു. രത്തൻ ടാറ്റയ്ക്കും മാതാപിതാക്കളുടെ വിവാഹമോചനം കാരണം സമൂഹത്തിന്റെ അപമാനവും പുശ്ചവുമെല്ലാം നേരിടേണ്ടിയും വന്നു. തല ഉയർത്തി ജീവിക്കാനും, പതിയ ജീവിത്തതെ പ്രതീക്ഷയോടെ കാണാനും പഠിപ്പിച്ചത് മുത്തശ്ശിയാണെന്ന് അദ്ദേഹം പിന്നീട് പറയുന്നുണ്ട്.
അമേരിക്കയിലെ Cornell Collegeൽ ചേർന്നതും ബിആർക്ക് പാസ്സാവുന്നക് വരെ അവിടെ ചിലവഴിച്ച കാലവും, അതിന് ശേഷം Los Angelesൽ ജോലിക്ക് ചേർന്നതും ഒക്കെആണ് രത്തൻ ടാറ്റ ജീവിതത്തിൽ ഏറ്റവും എഞ്ചോയ് ചെയ്ത സമയം. യുകെയിൽ പോയി രത്തൻ എഞ്ചനീയറിംഗിന് ചേരണമെന്നാണ് അദ്ദേഹത്തിൻരെ പിതാവ് ആഗ്രഹിച്ചത്. പക്ഷെ ആർക്കിടെക്ചർ പഠിക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. തന്റെ വിശ്വാസത്തിലും ഇഷ്ടങ്ങളിലും ശരി കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ലോസ് ഏഞ്ചലിൽ വെച്ച് മാന്യതയുടെ ഈ രാജകുമാരന് പ്രണയവും മൊട്ടിട്ടു. ആ പെൺകുട്ടിയാകട്ടെ രത്തനൊപ്പം ഇന്ത്യയിലേക്ക് വരാനും തയ്യാറായിരുന്നു. കല്യാണം വരെ എത്തി നിൽക്കെ, ഗ്രാന്റ് മദറിനെ കാണാൻ ഇന്തയയിലേക്ക് മടങ്ങേണ്ടിയിരുന്നതിനാലും മറ്റു കാരണങ്ങളാലും അത് നടന്നില്ല. രത്തൻ ടാറ്റ തന്നെ പറഞ്ഞിട്ടുണ്ട്, ഗൗരവമുള്ള നാല് പ്രണയങ്ങൾ ജീവിതത്തിൽ ഉണ്ടായിരുന്നുവെന്ന്. ചെറുപ്പത്തിൽ ആരേയും ആകർഷിക്കുന്ന രൂപമുള്ള രത്തന് പക്ഷെ കല്യാണക്കുറി അച്ചടിക്കുംമുമ്പ് പ്രണയങ്ങൾ വാടി. പിന്നെ ജീവിതത്തിൽ വിവാഹമേ ഉണ്ടായില്ല
ടെക്നോളജിയുടെ പുതിയ മേഖലകളിൽ ബിസിനസ് തുറന്ന്, ടാറ്റയ്ക്ക് ലോക ബിസിനസ് ഭൂപടത്തിൽ അന്തസ്സുള്ള ഇടം കണ്ടെത്തിക്കൊടുത്തത് രത്തൻ ടാറ്റയാണ്. എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുക്കുമ്പോൾ ഭൂരിപക്ഷം ഇന്ത്യക്കാരനും സന്തോഷം തോന്നുന്നതും രത്തൻ ടാറ്റ എന്ന മനുഷ്യൻ അതിന് പിന്നിലുള്ളതുകൊണ്ടാണ്. നയിക്കുന്ന ആളുടെ വ്യക്തിശുദ്ധിയും അദ്ദേഹം സമൂഹത്തിനോട് തന്റെ പ്രവർത്തികളിലൂടെ കൈമാറുന്ന തേജസ്സും, ഒരു ബ്രാൻഡിനെ എത്രമാത്രം ഉയരത്തിലെത്തിക്കുന്നുവെന്ന് രത്തൻ ടാറ്റയിൽ നിന്ന് പഠിക്കാം. കിംഗ്ഫിഷറിന്റെ വിജയ്മല്യയും, റിലയ്ൻസിന്റെ അനിൽ അംബാനിയേയും ഒക്കെ കണ്ടെ ഇന്ത്യക്കാരന് രത്തൻ ടാറ്റ എന്ന മനുഷ്യനെ വായിക്കാൻ പ്രായസമുണ്ടാവില്ല. എന്റെ സുഹൃത്തുക്കളായ സംംരഭകരോട്, സ്റ്റാർട്ടപ്പുകളോട് ഒന്ന് പറയട്ടെ, സംരംഭത്തിന്റെ വിജയം എന്നത് ബാങ്ക് ബാലൻസിൻരെ കനമല്ല, നിങ്ങൾ സമൂഹത്തിലേക്ക് പകരുന്ന കാരുണ്യത്തിന്റേയും സ്നേഹത്തിന്റേയും മധുരമാകും നിങ്ങളുടെ സമ്പാദ്യം. പകരം വെയക്കാനാില്ലാത്ത രത്തൻ ടാറ്റയെപ്പോലെ