Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇൻഡിഗോ 10% സർവീസുകൾ  വെട്ടിക്കുറയ്ക്കണമെന്ന് കേന്ദ്രം
News Update

ഇൻഡിഗോ 10% സർവീസുകൾ  വെട്ടിക്കുറയ്ക്കണമെന്ന് കേന്ദ്രം

ഇൻഡിഗോ പ്രതിസന്ധിക്കു പിന്നാലെ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പത്തുശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാനാണ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. അതേസമയം, ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധികളിലെ ആശങ്കകളുമായി ബന്ധപ്പെട്ട് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയെ പാർലമെന്റിലേക്ക് ക്ഷണിച്ചു.
News DeskBy News Desk10 December 2025Updated:10 December 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുകയും പ്രതിസന്ധി നേരിടുകയും ചെയ്തതിനു പിന്നാലെ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പത്തുശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാനാണ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. നിലവിൽ സർവീസുകൾ സാധാരണ നിലയിലായെന്നും പ്രവർത്തനം സുഗമമാണെന്നും ഇൻഡിഗോ അറിയിച്ചെങ്കിലും കേന്ദ്രം നടപടിയുമായി മുന്നോട്ടു പോകുകയായിരുന്നു.

IndiGo Flight Cancellations

പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ആഴ്ച കമ്പനിക്ക് ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നു. എന്നാൽ ഇപ്പോൾ പ്രവർത്തനം കാര്യക്ഷമമാണെന്നും എയർലൈൻ വീണ്ടും പഴയപടി പ്രവർത്തിക്കുന്നതായും ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് പറഞ്ഞു. തുടർന്ന് ചൊവ്വാഴ്ച 1,800 ലധികം വിമാനങ്ങളും ബുധനാഴ്ച 1,900ലധികം വിമാനങ്ങളും സർവീസ് നടത്തിയതായി അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഈ ഷെഡ്യൂളുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനുള്ള കഴിവ് പ്രകടിപ്പിക്കാത്തതിനാൽ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം കമ്പനിയോട് വിമാന സർവീസുകൾ 10 ശതമാനം കുറയ്ക്കാൻ ഉത്തരവിടുകയായിരുന്നു.

നേരത്തെ 5 ശതമാനം സർവീസുകൾ കുറയ്ക്കാൻ ഉത്തരവിട്ട മന്ത്രാലയം ഇപ്പോൾ ഇത് പത്ത് ശതമാനമാക്കിയിരിക്കുകയാണ്. പതിവ് ലക്ഷ്യസ്ഥാനങ്ങൾ കവർ ചെയ്യുന്നത് തുടരാനും എയർലൈനിനോട് നിർദേശിച്ചിട്ടുണ്ട്. ഈ നടപടി എയർലൈനിന്റെ പ്രവർത്തനങ്ങൾ സുസ്ഥിരമാക്കുന്നതിനും റദ്ദാക്കലുകൾ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു. ഇൻഡിഗോ നിരവധി വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ (MoCA) ഉന്നത ഉദ്യോഗസ്ഥർ നിരവധി വിമാനത്താവളങ്ങളിൽ അപ്രതീക്ഷിതവും സമഗ്രവുമായ പരിശോധനകൾ നടത്തി. ഇൻഡിഗോയുടെ ഹെൽപ്പ്ഡെസ്‌ക്, എയർലൈൻ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകൾ, ചെക്ക്-ഇൻ കൗണ്ടറുകൾ, സെക്യൂരിറ്റി ഹോൾഡ് ഏരിയ (SHA), ഡിപ്പാർച്ചർ ഗേറ്റുകൾ, ക്യൂ മാനേജ്‌മെന്റ് സോണുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലാണ് പരിശോധനകൾ നടന്നത്.

അതേസമയം, ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധികളിലെ (FDTL) ആശങ്കകളുമായി ബന്ധപ്പെട്ട് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയെ (ALPA India) പാർലമെന്റിലേക്ക് ക്ഷണിച്ചു. ‌എഫ്ഡിടിഎൽ പാലിക്കാത്തത്, ഡ്യൂട്ടി സമയ ലംഘനങ്ങൾ, പ്രവർത്തന സമ്മർദം എന്നിവയെക്കുറിച്ചുള്ള പൈലറ്റുമാരുടെ ആശങ്കകൾ അവതരിപ്പിക്കാനായാണ് ഗതാഗതം, ടൂറിസം, സംസ്കാരം എന്നിവയ്ക്കുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി എഎൽപിഎ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. പൈലറ്റ് ക്ഷീണം, എഫ്ഡിടിഎൽ ലംഘനങ്ങൾ , സുരക്ഷാ-നിർണായക പ്രവർത്തന യാഥാർത്ഥ്യങ്ങൾ എന്നിവ പരമോന്നത നിയമനിർമാണ വേദിയിൽ കേൾക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

Following mass flight cancellations and operational issues, the Central Civil Aviation Ministry has ordered India’s largest airline, IndiGo, to cut its services by 10% to ensure stability and reduce disruptions.

10% Service Cut banner Civil Aviation Ministry flight cancellations Flight Duty Time Limitations Indigo Operational Crisis Peter Elbers
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil