തീരദേശത്തെയും ജലപാതകളെയും ടൂറിസം, യാത്രാ, ചരക്കുനീക്ക കേന്ദ്രങ്ങളാക്കി മാറ്റുന്നതിനായി കേന്ദ്രസർക്കാരിൽ നിന്ന് 9,618 കോടി രൂപയുടെ സഹായം തേടി തമിഴ്നാട്. സാഗർമാല 2.0 (Sagarmala 2.0) പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾക്കായി പൊതുമരാമത്ത്-ഹൈവേ മന്ത്രി ആദവ് അർജുന കേന്ദ്ര തുറമുഖ-കപ്പൽ-ജലപാത മന്ത്രി സർബാനന്ദ സോനോവാളുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ 1.05 ലക്ഷം കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ചിരുന്നെങ്കിലും, അതിൽ അടിയന്തര പ്രാധാന്യമുള്ളതും ചെലവ് കുറഞ്ഞതുമായ പദ്ധതികളെയാണ് ഇപ്പോൾ മുൻഗണന നൽകി ഉൾപ്പെടുത്തിയിരിക്കുന്നത്.

ചെന്നൈ മറീന, മാമല്ലപുരം, വില്ലുപുരത്തെ ബൊമ്മയാർപാളയം എന്നിവിടങ്ങളിൽ സീ-വാക്കുകളും ജെട്ടികളും നിർമ്മിക്കുന്നതിനൊപ്പം ചെന്നൈ-പുതുച്ചേരി അതിവേഗ യാത്രാ ഫെറി സർവീസും പദ്ധതിയിലുണ്ട്. കൂടാതെ, 181 കിലോമീറ്റർ നീളമുള്ള ബക്കിങ്ഹാം കനാൽ ആഴം കൂട്ടി നവീകരിക്കുക, കടലൂരിൽ 1,200 ഏക്കറിൽ പുതിയ ഗ്രീൻഫീൽഡ് തുറമുഖം നിർമ്മിക്കുക, ശ്രീലങ്കയിലെ തലൈമണ്ണാറിലേക്ക് രാമേശ്വരത്ത് നിന്ന് ഫെറി സർവീസ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും തമിഴ്നാട് മുന്നോട്ടുവെച്ചിട്ടുണ്ട്.
Tamil Nadu seeks ₹9,618 crore from the Centre under Sagarmala 2.0 for maritime projects, Cuddalore port, Buckingham Canal, and Rameshwaram-Talaimannar ferry.
