റഷ്യ-ഉക്രെയ്ൻ സംഘർഷംഇന്ത്യയെ നേരിട്ട് ബാധിക്കില്ലെങ്കിലും എണ്ണവില ഉയരുന്നത് സമ്പദ് വ്യവസ്ഥക്ക് ഭീഷണിയാകുമെന്ന് റിപ്പോർട്ട്
റഷ്യ-ഉക്രെയ്ൻ സംഘർഷം ഇന്ത്യയിൽ ഊർജ്ജത്തിന്റെയും എണ്ണയുടെയും വില വർദ്ധിപ്പിക്കുകയും പണപ്പെരുപ്പം കൂട്ടുകയും ചെയ്യും
ആഗോള ക്രൂഡ് വില അടിസ്ഥാനമാക്കി എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില നിശ്ചയിക്കുന്നതിനാൽ ഇത് ഇന്ധനവില ഉയർത്തും
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിലെത്തിയത് രാജ്യാന്തര തലത്തിൽ കറൻസി നീക്കത്തെ ബാധിക്കും
ക്രൂഡ് വിലയിലെ ഓരോ 10 ഡോളറിന്റെ വർദ്ധനവും പണപ്പെരുപ്പത്തിൽ 0.5 ശതമാനം കൂട്ടുന്നു എന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിശകലനം കാണിക്കുന്നത്
ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ ഇന്ത്യൻ അടുക്കളകളിലെ അവശ്യ ഘടകമായ ഭക്ഷ്യ എണ്ണ വിലയിൽ കുതിച്ചുചാട്ടമുണ്ടാകും
പ്രകൃതി വാതക നിരക്കിലും കൽക്കരി വിലയിലും ഉണ്ടാകുന്ന വർധനവ് പാചക വാതക വില കൂട്ടുകയും വൈദ്യുതി ചാർജും വർധിപ്പിക്കുകയും ചെയ്യും
ഇന്ധനവില വർധനവ് അവശ്യവസ്തുക്കളുടെയും പഴം-പച്ചക്കറി എന്നിവയുടെ വിലയും ഉയർത്തും
Type above and press Enter to search. Press Esc to cancel.