channeliam.com

Green Hydrogen-ൽ Canadian കമ്പനിയുമായി പങ്കാളിത്തത്തിലേർപ്പെട്ട് Adani New Industries Limited

ബല്ലാർഡുമായി കൈകോർക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ ഉത്പാദകരിൽ ഒരാളാകാൻ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിന്റെ പദ്ധതി. ഹൈഡ്രജൻ ഫ്യുവൽ സെല്ലുകൾക്കായി അദാനി ഗ്രൂപ്പ് കാനഡയിലെ ബല്ലാർഡുമായി കൈകോർക്കുന്നു. ഇന്ത്യയിലെ വിവിധ മൊബിലിറ്റി, വ്യാവസായിക ആപ്ലിക്കേഷനുകളിൽ ഹൈഡ്രജൻ ഇന്ധന സെല്ലുകൾക്കുളള വാണിജ്യപരമായ സാധ്യതകൾ ഉപയോഗിക്കുന്നതിനായി ബല്ലാർഡ് പവർ സിസ്റ്റവുമായി അദാനി ഗ്രൂപ്പ് കരാറിൽ ഏർപ്പെട്ടു. ഇന്ത്യയിലെ ഫ്യുവൽ സെൽ നിർമ്മാണത്തിന് സാധ്യമായ സഹകരണം ഉൾപ്പെടെ, വിവിധ ഓപ്ഷനുകൾ കരാറിലുളളതായി അദാനി ഗ്രൂപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.

പുതിയ വളർച്ചാസാധ്യതകൾ ലക്ഷ്യമിടുന്നു

പുനരുപയോഗ ഊർജത്തിലെ നിക്ഷേപത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ ഉത്പാദകരിൽ ഒരാളാകാനാണ് അദാനി ലക്ഷ്യമിടുന്നത്. അദാനി എന്റർപ്രൈസസിന്റെ പുതുതായി രൂപീകരിച്ച അനുബന്ധ സ്ഥാപനമായ അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ് (ANIL) കരാറിന് കീഴിലുള്ള പദ്ധതികൾക്ക് നേതൃത്വം നൽകും.ഒരു ലോകോത്തര ഗ്രീൻ ഹൈഡ്രജൻ മൂല്യ ശൃംഖല നിർമ്മിക്കാനുള്ള പ്രവർത്തനങ്ങളിലാണ് അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഇന്ത്യയിൽ ഒരു ഫ്യുവൽ സെൽ ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിന് ഫ്യുവൽ സെൽ ടെക്നോളജിയിലെ ഗ്ലോബൽ ലീഡറായ ബല്ലാർഡുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടർ വിനീത് എസ് ജെയിൻ പറഞ്ഞു. ഇന്ത്യ ബല്ലാർഡിന് ഒരു പുതിയ വളർച്ചാ സാധ്യതയാണ് തുറന്ന് നൽകുന്നതെന്ന് ബല്ലാർഡിന്റെ പ്രസിഡന്റും സിഇഒയുമായ റാൻഡി മാക്വെൻ പറഞ്ഞു. അദാനി ഗ്രൂപ്പിന്റെ ഊർജ്ജ പദ്ധതികളെയും ഡീകാർബണൈസേഷൻ ലക്ഷ്യങ്ങളും പിന്തുണയ്ക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും പ്രവർത്തിക്കുമെന്നും റാൻഡി മാക്വെൻ പറഞ്ഞു.

വിലകുറഞ്ഞ Hydrogen ഉല്പാദിപ്പിക്കുമോ

ഗ്രീൻ ഹൈഡ്രജൻ പദ്ധതികൾ ഏറ്റെടുക്കുന്നതിനും ലോ കാർബൺ ഇലക്ട്രിസിറ്റിയുടെ നിർമാണവും വിൻഡ് ടർബൈനുകൾ, സോളാർ മൊഡ്യൂളുകൾ, ബാറ്ററികൾ എന്നിവയുടെ നിർമാണവും അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ് ലക്ഷ്യമിടുന്നു. അടുത്ത ദശകത്തിൽ ന്യൂ എനർജി മേഖലയിൽ 70 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് 2021 നവംബറിലാണ് ഗൗതം അദാനി പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ കമ്പനിയാകാനും ഏറ്റവും വിലകുറഞ്ഞ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഗ്രീൻ ഹൈഡ്രജൻ നയത്തിന്റെ ആദ്യഭാഗം കേന്ദ്രം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ പങ്കാളിത്തം അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചത്.

2029-30 ആകുമ്പോഴേക്കും ഇന്ത്യയുടെ മൊത്തം ഹൈഡ്രജൻ ഡിമാൻഡ് നിലവിലെ 6.7 മില്ല്യൺ ടണ്ണിൽ നിന്ന് 11.7 ദശലക്ഷം ടണ്ണിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ വാർഷിക ഹൈഡ്രജൻ ഉപഭോഗമായ 6.7 മില്ല്യൺ ടണ്ണിൽ‌ ഏകദേശം 54% പെട്രോളിയം ശുദ്ധീകരണത്തിലും ബാക്കി വളം ഉൽപാദനത്തിലും ഉപയോഗിക്കുന്നു. എന്നിരുന്നാലും, ഇത് പ്രകൃതിവാതകം അല്ലെങ്കിൽ നാഫ്ത പോലുള്ള ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ‘ഗ്രേ’ ഹൈഡ്രജൻ ആണ്. പുതിയ നയത്തിലൂടെ ഗ്രീൻ ഹൈഡ്രജന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ഇപ്പോൾ പദ്ധതിയിടുന്നത്.

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com