Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.
ദേശീയ- ആഗോള പങ്കാളിത്തങ്ങളിലൂടെ സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുക്കയാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ. ഇതിന്റെ ഭാഗമായി എട്ട് പാർട്ണേഴ്സുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ ധാരണാപത്രം ഒപ്പിട്ടു. രണ്ടു ദിവസമായി നടന്ന ഹഡിൽ കേരളയിലാണ് MoU ഒപ്പുവെച്ചത്. ഇത് സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്ക് ആഗോള തലത്തിൽ എക്സ്പോഷറിന് അവസരമൊരുക്കും.
Fintech പ്ലാറ്റ്ഫോം OPEN
ഓപ്പൺ ഇന്നൊവേഷൻ ഹബ് ആരംഭിക്കാൻ ഓപ്പൺ ഫിൻടെക്ക് ആക്സിലേറ്ററുമായി KSUM പങ്കാളിത്തത്തിൽ ഏർപ്പെടുന്നു. ഫിൻടെക് സ്പെയ്സിലെ സ്റ്റാർട്ടപ്പുകൾക്ക് മെന്റർഷിപ്പ് നൽകിക്കൊണ്ട് റിസ്ക്ക് ലഘൂകരിക്കുന്നതിന് ലക്ഷ്യമിടുന്നു. ഫിൻടെക് മേഖലയിലെ നവീകരണം, ഗവേഷണ വികസനം, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കാൻ സമഗ്രമായ ഒരു എക്കോസിസ്റ്റം സൃഷ്ടിക്കാൻ ഈ പങ്കാളിത്തം, ഫിൻടെക് സംരംഭങ്ങളെ പിന്തുണയ്ക്കും.
നാസ്കോം 10000 Startups
നിലവിലുള്ള കേരള സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്താനും മെച്ചപ്പെടുത്താനും ഒരു വെർച്വൽ ആക്സിലറേഷൻ പ്രോഗ്രാമിലൂടെ നാസ്കോമും കെഎസ്യുഎമ്മും സഹകരിക്കുന്നു
ഹാബിറ്റാറ്റ്
ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇന്റർനാഷണലും കെഎസ്യുഎമ്മും അഫോഡബിൾ ആയ വീടുകളുടെ നിർമാണത്തിൽ പ്രവർത്തിക്കുന്ന ഇന്നവേറ്റേഴ്സ്, സ്റ്റാർട്ടപ്പുകൾ, സംരംഭകർ എന്നിവർക്കായി മികച്ച ഒരു ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിൽ സഹകരിക്കുന്നു. ഭവന സാങ്കേതികവിദ്യ, സുസ്ഥിരത, മെച്ചപ്പെട്ട വീടുകൾക്കായുളള അനുബന്ധ സേവനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ജാപ്പനീസ് എക്സ്റ്റേണൽ ട്രേഡ് ഓർഗനൈസേഷൻ( JETRO)
എമർജിംഗ് ടെക്നോളജി സെക്ടറിൽ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ജാപ്പനീസ് എക്സ്റ്റേണൽ ട്രേഡ് ഓർഗനൈസേഷനുമായി കരാർ. സഹകരണ സംരംഭങ്ങൾ പ്രയോജനപ്പെടുത്താനും മെച്ചപ്പെടുത്താനും സംയുക്തമായി പ്രവർത്തിക്കാൻ ജെട്രോയും കെഎസ്യുഎമ്മും ധാരണാപത്രത്തിൽ ഒപ്പുവച്ചു
കാർവ് സ്റ്റാർട്ടപ്പ് ലാബ്സ്
ലോകമെമ്പാടുമുള്ള വ്യത്യസ്ത സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവുമായി കേരള സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിന് കെഎസ്യുഎമ്മും കാർവ് സ്റ്റാർട്ടപ്പ് ലാബ്സും കൈകോർക്കുന്നു. വിവിധ രാജ്യങ്ങളിൽ സ്റ്റാർട്ടപ്പുകളെ സ്കെയിൽ ചെയ്യാൻ സഹായിക്കുന്ന CSL അന്താരാഷ്ട്രവിപണികളിൽ സ്റ്റാർട്ടപ്പുകളെ കണക്ട് ചെയ്യുന്നതിനും ഔട്ട്റീച്ച് പങ്കാളിയും ആയിരിക്കും.
ഗ്ലോബൽ ആക്സിലറേറ്റർ നെറ്റ്വർക്ക് (GAN)
യുഎസ്എയിലെ കൊളറാഡോ ആസ്ഥാനമായുള്ള ഗ്ലോബൽ ആക്സിലറേറ്റർ നെറ്റ്വർക്കിൽ KSUM അംഗമായി. ഈ സഹകരണം കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ലോകമെമ്പാടുമുള്ള മെന്റർമാർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ, ആക്സിലറേറ്റർമാർ എന്നിവരുമായി ബന്ധപ്പെടുന്നതിന് വഴിയൊരുക്കുന്നു.
ഗ്രോത്ത് എക്സ്
GrowthX-നൊപ്പം കേരള സ്റ്റാർട്ടപ്പ് മിഷൻ ഒരു സംയുക്ത മാർക്കറ്റ് ആക്സസ് ആക്സിലറേറ്റർ പ്രോഗ്രാം ആരംഭിക്കുന്നു. ഈ പ്രോഗ്രാം 4 മാസം നീണ്ടുനിൽക്കുന്ന കോഹോർട്ട് അടിസ്ഥാനമാക്കിയുള്ളതായിരിക്കും. കസ്റ്റമേഴ്സിനെ നേടുന്നതിനും വരുമാനം ഉണ്ടാക്കാനും സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കും
ഗൂഗിൾ ഫോർ സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ
മികച്ച വളർച്ചാ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾക്ക്, ഗൂഗിളിലെ വിദഗ്ധരിൽ നിന്നും ടെക്നിക്കൽ,പ്രോഡക്ട്,ലീഡർഷിപ്പ് ട്രെയിനിംഗ് എന്നിവ ഗൂഗിൾ ഫോർ സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ നൽകുന്നു. ഓരോ ആക്സിലറേറ്ററും 10-15 വരെ മികച്ച സ്റ്റാർട്ടപ്പുകളുടെ തിരഞ്ഞെടുക്കുന്നു. റിമോട്ട്, ഇൻ-പേഴ്സൺ, 1-ടു-1, ഗ്രൂപ്പ് ലേണിംഗ് സെഷനുകൾ, സ്പ്രിന്റ് പ്രോജക്ടുകൾ എന്നിവയിലൂടെ സാങ്കേതിക വെല്ലുവിളികളെ നേരിടാൻ സ്റ്റാർട്ടപ്പുകളെ സജ്ജമാക്കുന്നു.
സ്റ്റാർട്ടപ്പുകൾക്ക് ആഗോള മാർക്കറ്റിലേക്കുള്ള കണക്ഷൻ, ടെക്നിക്കൽ-ലീഡർഷിപ്പ് ട്രെയിനിംഗ്, മെന്ററിംഗ് എന്നിവ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ ഈ എട്ട് പാർട്ണേഴ്സുമായി ധാരണാപത്രം ഒപ്പുവെച്ചത്.