കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ പുതിയ സോളാർ പ്ലാന്റ് മാർച്ച് ആറിന് കമ്മീഷൻ ചെയ്യും
Kannur-ലെ പയ്യന്നൂരിൽ 12 Megawatt Solar Power Plant മുഖ്യമന്ത്രി Pinarayi Vijayan ഉദ്ഘാടനം നിർവഹിക്കും
ഭൂമിശാസ്ത്രപരമായ സവിശേഷതകൾ നിലനിർത്തിയാണ് 35 ഏക്കർ സ്ഥലത്ത് 12 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് നിർമിച്ചത്
പുതിയ പ്ലാന്റ് വരുന്നതോടെ സിയാലിന്റെ സോളാർ പ്ലാന്റുകളുടെ സ്ഥാപിത ശേഷി 50 മെഗാവാട്ട് ആകും
സിയാലിന്റെ സോളാർ പ്ലാന്റുകൾ ഒന്നിച്ച് പ്രതിദിനം രണ്ട് ലക്ഷത്തിലധികം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു
കൊച്ചി വിമാനത്താവളത്തിന്റെ പ്രതിദിന വൈദ്യുതി ഉപഭോഗം 1.6 ലക്ഷം യൂണിറ്റാണ്
പുതിയ പ്ലാന്റ് വരുന്നതോടെ പവർ ന്യൂട്രൽ എയർപോർട്ട് എന്ന അവസ്ഥയിൽ നിന്ന് പവർ പോസിറ്റീവ് എയർപോർട്ടിലേക്ക് മുന്നേറിയതായി സിയാൽ പറഞ്ഞു
സോളാർ കാർപോർട്ട് ഉൾപ്പെടെ എട്ട് സൗരോർജ്ജ പ്ലാന്റുകൾ നിലവിൽ സിയാലിന്റെ സൗരോർജ്ജ പദ്ധതിയുടെ ഭാഗമായുണ്ട്
50 മെഗാവാട്ട് ശേഷി കൈവരിക്കുന്നതോടെ പ്രതിവർഷം 28,000 മെട്രിക് ടൺ കാർബൺ ഫുട്പ്രിന്റ് കുറയ്ക്കുമെന്നും സിയാൽ കൂട്ടിച്ചേർത്തു
പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമാണ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്
Type above and press Enter to search. Press Esc to cancel.