ഫാഷൻ ബ്രാൻഡായ എബ്രഹാം & താക്കൂറിന്റെ ഭൂരിപക്ഷ ഓഹരികൾ സ്വന്തമാക്കി റിലയൻസ് റീട്ടെയിൽ
1992-ൽ ഡേവിഡ് എബ്രഹാമും രാകേഷ് താക്കൂറും ചേർന്നാണ് ഫാഷൻ ബ്രാൻഡ് ആരംഭിച്ചത്
എബ്രഹാമിന്റെയും താക്കൂറിന്റെയും കാലാതീതമായ ഫാഷൻ രൂപകൽപ്പന ഉന്നതമാണെന്നു റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡ് ഡയറക്ടർ ഇഷ അംബാനി പറഞ്ഞു
A&T എന്ന ബ്രാൻഡ് നെയിം ഇന്ത്യയിലേക്ക് എത്തുംമുൻപ് ആഗോളതലത്തിൽ തന്നെ പ്രശസ്തി നേടിയിട്ടുണ്ട്
ഫാഷൻ, ലൈഫ്സ്റ്റൈൽ കളക്ഷനുകൾ, ഹോം ഫർണിഷിംഗ്സ്, ലോഞ്ച് വെയർ എന്നിവയിലൂടെ ബ്രാൻഡിന്റെ സാന്നിധ്യം വിപുലീകരിക്കുമെന്ന് ഡേവിഡ് എബ്രഹാം പറഞ്ഞു
ഡേവിഡ് എബ്രഹാം, രാകേഷ് താക്കൂർ, കെവിൻ നിഗ്ലി എന്നിവർ ബ്രാൻഡിന്റെ ക്രിയേറ്റീവ് ടീമിനെ നയിക്കും
റിലയൻസ് കഴിഞ്ഞ രണ്ടു വർഷത്തിനുളളിൽ സത്യ പോൾ, റിതു കുമാർ, രാഘവേന്ദ്ര റാത്തോഡ്, ak-ok, മനീഷ് മൽഹോത്ര എന്നീ ബ്രാന്റുകളിൽ നിക്ഷേപം നടത്തി
രാഹുൽ മിശ്രയ്ക്കൊപ്പം ഒരു ജോയിന്റ് വെഞ്ച്വറും റിലയൻസ് റീട്ടെയ്ൽ ആരംഭിച്ചിട്ടുണ്ട്
Type above and press Enter to search. Press Esc to cancel.