channeliam.com
Electric മൊബിലിറ്റിയിൽ Sony & Honda പുതിയ കമ്പനി രൂപീകരിക്കുന്നു

ഇലക്ട്രിക് മൊബിലിറ്റിയിൽ സോണിയും ഹോണ്ടയും പുതിയ കമ്പനി രൂപീകരിക്കുന്നു

സംയുക്തമായി ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കുന്നതിനും വിപണിയിലെത്തിക്കുന്നതിനും സംയുക്ത സംരംഭം ലക്ഷ്യമിടുന്നു

സംയുക്ത സംരംഭത്തിലെ ആദ്യത്തെ EV മോഡലിന്റെ വിൽപ്പന 2025-ൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു

പുതിയ കമ്പനിക്ക് വേണ്ടി മൊബിലിറ്റി സർവീസ് പ്ലാറ്റ്ഫോം സോണി വികസിപ്പിക്കും

ഹോണ്ടയുടെ വാഹനനിർമാണ പ്ലാന്റിലായിരിക്കും ആദ്യത്തെ EV മോഡൽ  നിർമിക്കുക

ഈ വർഷത്തിനുള്ളിൽ പുതിയ കമ്പനി എന്ന ലക്ഷ്യത്തോടെ സംയുക്ത വികസന കരാറും സംയുക്ത സംരംഭ കരാറും ഉൾപ്പെടെയുള്ള ചർച്ചകളിലാണ് ഇരുകമ്പനികളും

ഇലക്ട്രിക് മൊബിലിറ്റിയിൽ വാഹന കമ്പനികൾ വിവിധ പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ട്

ഫോർഡ് മോട്ടോർ കമ്പനി ഇലക്ട്രിക്  മൊബിലിറ്റിക്കായുളള നിക്ഷേപം 2026 ഓടെ 50 ബില്യൺ ഡോളറായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചു

2026 ഓടെ പ്രതിവർഷം 2 ദശലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ ഫോർഡ് ലക്ഷ്യമിടുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com