മൈ ട്രാവൽമേറ്റ് ഒരു വുമൺ ഒൺലി ഗ്രൂപ്പാണ്. ട്രാവൽമേറ്റിന്റെ പേരിലാണ് ഞാൻ അറിയപ്പെടുന്നത്. അതിനു മുൻപ് ഒരു ആമി ഉണ്ടായിരുന്നു. എനിക്കധികം വിദ്യാഭ്യാസമില്ല. പത്താം ക്ലാസ് ഫെയിൽ ആണ്. യാത്ര എനിക്കൊരുപാട് ഇഷ്ടമായിരുന്നു. ഇന്ത്യക്ക് പുറത്ത് ഞാൻ ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്. ഞാനൊരുപാട് രാജ്യത്ത് യാത്ര ചെയ്തിട്ടുണ്ട്. ഇന്ത്യക്ക് പുറത്ത് ആദ്യമായി സോളോ ട്രിപ്പ് പോയത് തായ്ലൻഡിലാണ്. ഞാൻ നോക്കുമ്പോൾ എന്റെ കുറെ ഫ്രണ്ട്സ് തായ്ലൻഡിൽ പോകുന്നുണ്ട്. അപ്പോൾ എന്താണ് തായ്ലന്റ് എന്ന് അറിയാൻ വേണ്ടിട്ട് ഒറ്റയ്ക്ക് ലാംഗ്വേജോ ഒന്നുമില്ലാത്ത ഞാൻ എന്റ കയ്യിലുളള ഗോൾഡൊക്കെ പണയം വച്ച് ഒരു സോളോ ട്രിപ്പ് പോയി. എട്ട് ദിവസത്തെ യാത്ര. ആ എട്ട് ദിവസത്തെ യാത്രയാണ് എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി തന്നത്. തായ്ലന്റിൽ ചെന്നപ്പോൾ കുറേ ഫോറിനേഴ്സിനെ കണ്ടു. ഫോറിനേഴ്സ് കുറച്ച് കാലം ജോലി ചെയ്ത് ആ കാശ് കൂട്ടി വച്ച് യാത്ര പോകുന്നവരാണ്. തായ്ലന്റിൽ വച്ച് കുറച്ച് സ്ത്രീകളെ കണ്ടു. അവർ ഒറ്റക്ക് വന്നവരാണ്. പല പല രാജ്യങ്ങളിലുളളവർ എങ്ങനെ ഒക്കെയോ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് ഒരുമിച്ച് വന്നവരാണ്. നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഞാനിത് എന്റെ ഫ്രണ്ട്സിനോട് സംസാരിച്ചു. അവർ ചോദിച്ചത് നിനക്കെന്താ വട്ടാണോ നീ എന്തു ഭാഷ സംസാരിക്കും എന്നൊക്കെയാണ്. ശരിക്കും ഭാഷ ഒരു പ്രശ്നമാണ്. പക്ഷേ എനിക്ക് ഫ്രീയായിട്ട് യാത്ര ചെയ്യണമെങ്കിൽ എനിക്കിത് തുടങ്ങിയേ പറ്റൂ. അങ്ങനെ ഞാനും എന്റെയൊരു ഫ്രണ്ടും കൂടി ഇത് സ്റ്റാർട്ട് ചെയ്തു. ഞങ്ങൾ മൂന്നാല് ട്രിപ്പ് ഒരുമിച്ച് പോയി. അതൊക്കെ കഴിഞ്ഞ് രണ്ടുപേർ തമ്മിലാകുമ്പോൾ ഉളള ചില സ്വരച്ചേർച്ചയില്ലായ്മ ഉണ്ടായി. പിന്നെ അത് ബ്രേക്ക് ചെയ്ത് ഞാനൊറ്റയ്ക്ക് മൈ ട്രാവൽമേറ്റ് തുടങ്ങി.
ആദ്യമാദ്യം എന്റെയൊരു ഫ്രണ്ട് പറയും നിനക്ക് മൂന്നാല് പേരെ തരാം അപ്പോൾ ഞാൻ അവരെ പ്രതീക്ഷിക്കും. ഒരു സൈഡിൽ ഞാനെന്റെ ട്രാവൽമേറ്റെന്ന ഫേസ്ബുക്ക് പേജ് മാർക്കറ്റ് ചെയ്യുന്നുണ്ട്. ഞാൻ സ്വന്തമായിട്ട് ചെയ്ത എന്റെ ആദ്യത്തെ ട്രിപ്പിന് 28 പേരെ കിട്ടി. ആ ഇരുപത്തിയെട്ട് പേരുമായിട്ട് ഞാൻ ഡൽഹി ആഗ്ര ജയ്പൂർ പോയി. ഡൽഹിയിലൊക്കെ ഒരുപാട് ഹിന്ദി സംസാരിക്കണം, എനിക്ക് ഹിന്ദിയിൽ അച്ഛാ ഹേ ബഹുത് അച്ഛാ ഹേ എന്നല്ലാതെ വേറെ വാക്കുകൾ ഒന്നും അറിയില്ല. ഈ മലയാളം ഇത് മാത്രമേ അറിയൂ. പക്ഷേ എന്റെ ഒരു ധൈര്യം വച്ച് എനിക്കിത് പോയേ പറ്റൂ. ആദ്യത്തെ ട്രിപ്പിൽ ചില പാളിച്ചകൾ ഒക്കെ ഉണ്ടായെങ്കിലും യാത്ര 98 ശതമാനം വിജയമായി എന്ന് പറയാം. തിരിച്ച് വന്നപ്പോൾ ആ ഗ്രൂപ്പിൽ ഉളള ആൾക്കാര് തന്നെ നെക്സ്റ്റ് ഡെസ്റ്റിനേഷൻ പറഞ്ഞു. അവർക്ക് പോകണ്ട നെക്സ്റ്റ് ഡെസ്റ്റിനേഷൻ. അവര് പറഞ്ഞതനുസരിച്ച് ഡെസ്റ്റിനേഷൻ ഇടുമ്പോൾ ഈ രണ്ട് മാസത്തിനുളളിൽ അവർക്ക് വരാനാകും എന്നാലോചിക്കാനുളള ഒരു ബുദ്ധി എനിക്കില്ല. അവര് പറഞ്ഞ സമയത്ത് ഞാൻ ഡൗൺ ആയി. എന്റെ കയ്യിൽ കാശില്ല. ഇങ്ങനെയൊരു സംഭവം ഉണ്ടെന്ന് അറിയണമെങ്കിൽ ഞാൻ പോസ്റ്റ് മാർക്കറ്റിംഗ് ചെയ്യണം. കാശിട്ട് മാർക്കറ്റ് ചെയ്താൽ മാത്രമേ ഇത് മറ്റുളളവരുടെ അടുത്തേക്ക് എത്തുകയുളളു. അല്ലാതെ എത്തില്ല. അത് കുറച്ച് കാശൊന്നുമല്ല, ആദ്യമൊക്കെ നമുക്ക് ഒരു 5000-10000 ഒക്കെ നമ്മുടെ കയ്യിൽ നിന്നു പോകും. പിന്നെ എന്തോ ഭാഗ്യത്തിന് ഞാനൊരു കാശ്മീർ യാത്ര ഇട്ടു. അതുകഴിഞ്ഞ് അപ്പോഴും എന്നെ പലരും കുറ്റപ്പെടുത്തയിരുന്നത് അവളെ കൊണ്ട് പറ്റുമോ, വെറും പത്താം ക്ലാസ് അതും തോറ്റ പെൺകുട്ടിയാണ്. അതും മലപ്പുറം ജില്ലയിൽ നിന്ന്. ഞാൻ ജനിച്ച് വളർന്നത് മലപ്പുറത്ത് തിരൂരാണ്. പക്ഷേ എറണാകുളത്താണ് താമസിക്കുന്നത്. പണ്ടൊക്കെ കുട്ടികളെ എട്ടാം ക്ലാസിലേ കല്യാണം കഴിക്കുമായിരുന്നു. എന്റെ കൂടെയുളള പലരും എട്ടാം ക്ലാസിലേ നിക്കാഹ് കഴിഞ്ഞ് പത്താംക്ലാസ് എക്സാം കഴിഞ്ഞാൽ കല്യാണമായിരുന്നു. ആ ഒരു സ്ഥലത്ത് നിന്നാണ് ഞാൻ ഈ ഒരു സംരംഭവുമായിട്ട് മുന്നോട്ട് പോയത്.
പത്ത് വയസുളള കുട്ടി മുതൽ 78 വയസ്സുളള സ്ത്രീകൾ വരെ എന്റെ കൂടെ യാത്രകൾ ചെയ്യുന്നു.എന്റെ ഏറ്റവും വലിയ കസ്റ്റമർ 78 വയസുളള ഒരു അമ്മയാണ്. ആ 78 വയസായ അമ്മയും ഒരു കൗതുകം കൊണ്ടാണ് ഞങ്ങളുടെ കൂടെ ജോയിൻ ചെയ്തത്. ഏകദേശം ഒരു 4 വർഷമായിട്ട് എന്റെ യാത്ര തുടരുകയാണ്. നമുക്ക് കുറെ വിദ്യാഭ്യാസമൊന്നും വേണ്ട, എന്റെ അഭിപ്രായത്തിൽ നമുക്ക് വേണ്ടത് ധൈര്യമാണ്. എന്തിനും ഇറങ്ങി പുറപ്പെടാം, എന്ത് കേട്ടാലും പിന്തിരിയില്ല, എന്നുള്ളൊരു ധൈര്യമാണ് വേണ്ടത്. പിന്നെ ടെക്നോളജി, സോഷ്യൽ മീഡിയ എങ്ങനെ ഉപയോഗിക്കണം എന്ന് ധാരണയുണ്ടാകണം. എനിക്ക് ബിസിനസ് കിട്ടുന്നത് ഫേസ്ബുക്കിലൂടെയാണ്, കണ്ടന്റ് ഞാൻ തന്നെ എഴുതിയിടും. നമ്മൾ വായിക്കണം. വായന ഉണ്ടെങ്കിൽ നമുക്ക് കണ്ടന്റ് നൽകാൻ കഴിയും. ഇപ്പോൾ 20,000ത്തിലധികം ഫോളോവേഴ്സ് ഉണ്ട്. കോവിഡ് കാലത്ത് ആദ്യ ലോക്ക്ഡൗണിന് ശേഷം എട്ട്സ്ത്രീകളെയും കൂട്ടി കാഷ്മീരിലും പോയി. അതിന് നല്ല മീഡിയ കവറേജ് കിട്ടി. നമ്മള് റിസ്ക് എടുക്കേണ്ട സമയത്ത് റിസ്ക് എടുക്കണം. അന്ന് പോയിട്ട് ഒരു കുഴപ്പവുമില്ലാതെ തിരിച്ച് വന്ന ശേഷമാണ് എനിക്ക് വീണ്ടും കുറച്ച് കൂടെ ധൈര്യമുണ്ടായത്. ഇന്നെനിക്ക് ഒരാളെയും ഡിപ്പന്റ് ചെയ്യണ്ട. ആദ്യം സ്വന്തമായി പോയി കണ്ട് സ്ഥലങ്ങൾ പരിചിതമാക്കും. ആ സ്ഥലത്ത് ഒരു ലോക്കൽ ബന്ധവും നല്ല ടൂർ ഓപ്പറേറ്റേഴ്സുമായും ബന്ധം സൃഷ്ടിക്കും. എന്നിട്ട് അത് പോലെ ഉളള സർവീസ് നൽകും. ഇനി ഒരു ഫ്ലൈറ്റ് ചാർട്ട് ചെയ്ത് ആളുകളെ കൊണ്ടുപോകണമെന്നതാണ് ലക്ഷ്യം. 50 സ്ത്രീകളുമായി പാരിസിൽ ഈഫൽ ടവറിന്റെ താഴെ പോയി നിൽക്കണമെന്നതാണ് സ്വപ്നം.
Channel IAM സംഘടിപ്പിച്ച ഷീ പവർ പ്രോഗ്രാമിലാണ്
വുമൺ ഒൺലി ടൂർസ് ആന്റ് ട്രാവൽസ് ഫൗണ്ടറായ ആമിന
തന്റെ സംരംഭക ജീവിതത്തെ കുറിച്ച് സംസാരിച്ചത്.
ബാക്കി വീഡിയോയിൽ കാണാം…..