Emcure Pharmaceuticals ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ നമിത ഥാപ്പർ ഇന്ത്യൻ ബിസിനസ് രംഗത്തെ ഒരു ജനപ്രിയ മുഖമാണ്

ഷാർക് ടാങ്ക് ഇന്ത്യയിലെ ഷാർക്കുകളിൽ ഒരാളായ നമിത  10 കോടി രൂപ വരെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിച്ചിട്ടുണ്ട്

അടിവസ്ത്രങ്ങൾ ഓഫർ ചെയ്യുന്ന Bummer-ൽ 3.75% ഇക്വിറ്റിക്കായി നമിത ഥാപ്പർ നിക്ഷേപിച്ചത് 37.5 ലക്ഷം രൂപ

100% നാച്വറൽ ഐസ് പോപ്പുകൾ വാഗ്ദാനം ചെയ്യുന്ന സ്കിപ്പി പോപ്‌സിലെ നിക്ഷേപം 3% ഇക്വിറ്റിക്കായി  20 ലക്ഷം രൂപയാണ്

അഥിതി ഗുപ്തയുടെയും തുഹിൻ പോളിന്റെയും കമ്പനിയായ മെൻസ്ട്രുപീഡിയയിൽ  20% ഇക്വിറ്റിക്കായി 50 ലക്ഷം രൂപ നിക്ഷേപിച്ചു

സ്മാർട്ട് ഹെൽമെറ്റ് കമ്പനി Altor-ൽ, 3.5% ഇക്വിറ്റിക്കായി നമിത ഥാപ്പർ 25 ലക്ഷം രൂപയുടെ ഇടപാട് നടത്തി

പുരുഷന്മാർക്കുളള ഇന്റിമേറ്റ് ഹൈജീൻ കമ്പനിയായ Nuutjob-ലെ 6.66% ഇക്വിറ്റിക്ക് പകരമായി ഥാപ്പർ 8.33 ലക്ഷം രൂപ നൽകി

ഡിസൈനർ വസ്ത്രങ്ങൾ വാഗ്ദാനം ചെയ്യുന്ന കസ്റ്റമൈസ്ഡ് ഡെനിം കമ്പനിയായ ഫർദയിലെ 10% ഇക്വിറ്റിക്ക് 15 ലക്ഷം രൂപ നൽകി

 ചർമ്മസംരക്ഷണത്തിന് ആയുർവേദ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന Auli Lifestyle -ന്റെ 15% ഓഹരിയ്ക്കായി 75 ലക്ഷം രൂപ നിക്ഷേപിച്ചു

 Thinker Bell Labsന്റെ ഉൽപ്പന്നമായ Annie ആനന്ദ് മഹീന്ദ്രയും പിന്തുണയ്ക്കുന്നു 1% ഇക്വിറ്റിക്കായി 35 ലക്ഷം രൂപ നിക്ഷേപിച്ചു

The Renal Project, Cocofit, Beyond Water, Find Your Kicks India, Aas Vidyalaya, Nomad Food Project  എന്നിവയിലും നിക്ഷേപം നടത്തി