ഗൂഗിൾ പേ, ഫോൺപേ ഇവയോട് മത്സരിക്കാൻ ഡിജിറ്റൽ പേയ്മെന്റ് സംവിധാനവുമായി ടാറ്റ വരുന്നു
ഡിജിറ്റൽ പേയ്മെന്റ് അനുമതിയ്ക്കായി നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ ടാറ്റാ ഗ്രൂപ്പ് സമീപിച്ചു
ഒരു തേർഡ് പാർട്ടി ആപ്പ് പ്രൊവൈഡറായി പ്രവർത്തിക്കാൻ ടാറ്റ ഗ്രൂപ്പ് അനുമതി തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്
UPI പേയ്മെന്റ് സൗകര്യം ഒരുക്കുന്നതിന് ടാറ്റാ ഗ്രൂപ്പിന്റെ ഡിജിറ്റൽ കൊമേഴ്സ് യൂണിറ്റായ ടാറ്റ ഡിജിറ്റലാണ് ചുക്കാൻ പിടിക്കുന്നത്
UPI ഇൻഫ്രാസ്ട്രക്ചർ സംബന്ധിച്ച് ICICI ബാങ്കുമായുളള ടാറ്റ ഡിജിറ്റലിന്റെ ചർച്ചകൾ അന്തിമഘട്ടത്തിലാണ്
TataNeu എന്ന ടാറ്റയുടെ സൂപ്പർആപ്പ് ആൻഡ്രോയ്ഡ്,iOS പ്ലാറ്റ്ഫോമുകളിൽ ഏപ്രിലിൽ അവതരിപ്പിക്കാനിരിക്കുകയാണ് ടാറ്റ ഡിജിറ്റൽ
നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഡാറ്റ പ്രകാരം UPI യിൽ 4.2 ബില്യൺ ഇടപാടുകളാണ് ഫെബ്രുവരിയിൽ നടന്നത്
Type above and press Enter to search. Press Esc to cancel.