ഇന്ത്യയിലെ ആദ്യത്തെ Steel Road Gujarat-ൽ Surat-ലെ Hazira ഇൻഡസ്ട്രിയൽ ഏരിയയിൽ.
ഇന്ത്യയിലെ ആദ്യത്തെ Steel Road Gujarat-ൽ നിർമാണം പൂർത്തിയായി
Surat-ലെ Hazira ഇൻഡസ്ട്രിയൽ ഏരിയയിലാണ് Steel Waste കൊണ്ട് നിർമ്മിച്ച റോഡ്
Arcelor Mittal Nippon Steel India ആണ് Steel Slag Road നിർമ്മിച്ചത്
NITI Aayog പിന്തുണയോടെ CSIR-ന്റെയും CRRI-യുടെയും സംയുക്തമായി നിർമാണത്തിന് നേതൃത്വം നൽകി
100% സംസ്കരിച്ച സ്റ്റീൽസ്ലാഗ് ഉപയോഗിച്ചായിരുന്നു റോഡ് നിർമാണം
പരീക്ഷണാടിസ്ഥാനത്തിൽ 1 കിലോമീറ്റർ നീളമുളള ആറുവരിപ്പാതയാണ് നിർമിച്ചിരിക്കുന്നത്
മഴക്കാലത്ത് റോഡുകൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ തടയാൻ ഈ സ്റ്റീൽ സ്ലാഗ് റോഡിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്റ്റീൽ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് സ്റ്റീൽകമ്പനികൾക്കും ഇത് സഹായകരമാകും.
ഇന്ത്യയിലുടനീളമുള്ള സ്റ്റീൽ പ്ലാന്റുകൾ പ്രതിവർഷം 19 ദശലക്ഷം ടൺ സ്റ്റീൽ മാലിന്യം ഉത്പാദിപ്പിക്കുന്നുണ്ട്
2030-ഓടെ 50 ദശലക്ഷം ടണ്ണിലേക്ക് സ്റ്റീൽ മാലിന്യം വളരുമെന്നാണ് കണക്കുകൾ പറയുന്നത്