25,000 രൂപ മുതൽമുടക്കിൽ ആരംഭിക്കാൻ കഴിയുന്ന ചില ഓൺലൈൻ ബിസിനസ്സ് ആശയങ്ങൾ
ഒരാൾക്ക് നല്ല ഒരു ബിസിനസ്സ് ആശയമുണ്ടെങ്കിൽ ഓൺലൈൻ വിപണിയിൽ ഒരു ചെറുകിട ബിസിനസ്സ് ആരംഭിക്കുന്നത് ഇന്നത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. മൂലധനം പരിമിതമായിരിക്കുമ്പോൾ ഇൻവെന്ററി, ലോജിസ്റ്റിക്സ്, മാർക്കറ്റിംഗ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന ചിന്ത പലപ്പോഴും ഒരു തുടക്കക്കാരന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്നതാണ്. വിജയകരമായ ഒരു ബിസിനസ്സ് കെട്ടിപ്പടുക്കുക എന്നത് ഒരു നീണ്ട യാത്രയാണ്.കുറഞ്ഞത്25,000 രൂപ മുതൽമുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാൻ കഴിയുന്ന ലാഭകരമായ ചില ഓൺലൈൻ ബിസിനസ്സ് ആശയങ്ങൾ ഇതാ.
ആർട്ടിഫിഷ്യൽ ജൂവലറി
ആഭരണങ്ങളുടെ ഡിമാൻഡ് ഒരിക്കലും നഷ്ടപ്പെടുന്നില്ല. കൊവിഡ്-ലോക്ക്ഡൗൺ കാലത്ത്, മിക്ക ബിസിനസുകളും അടച്ചുപൂട്ടിയപ്പോഴും, ആർട്ടിഫിഷ്യൽ മിനിമലിസ്റ്റ് ആഭരണങ്ങൾക്കു ആവശ്യക്കാർ ഏറെയായിരുന്നു. 25,000 രൂപ മുതൽമുടക്കിൽ ആർട്ടിഫിഷ്യൽ ജൂവലറി മേക്കിംഗ് സാധ്യമാണെന്ന് ബെംഗളൂരു ആസ്ഥാനമായ ജ്വല്ലറി ബ്രാൻഡായ റൂബൻസിന്റെ ഫൗണ്ടർ ചിനു കാല പറയുന്നു. ഇമിറ്റേഷൻ ജ്വല്ലറിക്ക് എന്നും ആവശ്യക്കാരുണ്ടാകും. ജുവലറി മേക്കിംഗിനുളള വസ്തുക്കൾ വാങ്ങുന്നതിന് ഒരാൾക്ക് 15,000 മുതൽ 20,000 രൂപ വരെ നിക്ഷേപിക്കാമെന്ന് ചിനു കാല പറയുന്നു. ട്രേഡ്ഇന്ത്യ പോലുള്ള പോർട്ടലുകൾ ഉണ്ട്. ഒരു ഓൺലൈൻ ഷോപ്പ് സ്ഥാപിച്ച് ആളുകൾക്ക് ആഭരണങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും നല്ല നിർമ്മാതാക്കളുമായി ബന്ധപ്പെടാൻ പോർട്ടലിലൂടെ കഴിയുമെന്ന് ചിനു പറയുന്നു.
ഹോം ബേക്കറി
ഒരു ഹോം ബേക്കറി ബിസിനസ്സ് ആരംഭിക്കുന്നതിന് കനത്ത നിക്ഷേപമൊന്നും ആവശ്യമില്ല. എന്നാൽ ബേക്ക് ചെയ്യാനുള്ള കഴിവും ക്ഷമയും ഒരു oven വാങ്ങാനും ബേക്കിംഗ് ഇൻഗ്രീഡിയന്റ്സ് വാങ്ങാനും കുറച്ച് പണം ആവശ്യമാണ്.15,000 മുതൽ 25,000 രൂപ വരെ മുതൽ മുടക്കിൽ ഒരു ഹോം ബേക്കറി ആരംഭിക്കാം.ചെറിയ തോതിൽ തുടങ്ങുമ്പോൾ ബ്രാൻഡിംഗ് നടത്തേണ്ട ആവശ്യമില്ല. എന്നാൽ ഗുണമേന്മയിലും ഉപഭോക്താക്കൾക്ക് ഇഷ്ടമാകുന്ന ഒരു ഫ്ലേവറും നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
ഹോം മെയ്ഡ് കാൻഡിൽസ്
വീടിന്റെ ഇന്റീരിയർ മെച്ചപ്പെടുത്തുന്നതിനും സമ്മാന ആവശ്യങ്ങൾക്കുമായി കൂടുതൽ മെഴുകുതിരികൾ, പ്രത്യേകിച്ച് സുഗന്ധമുള്ള മെഴുകുതിരികൾ ആളുകൾ ഇപ്പോൾ വാങ്ങുന്നുണ്ട്. വീട്ടിലിരുന്ന് ചുരുങ്ങിയ നിക്ഷേപത്തിൽ ഒരാൾക്ക് ഒരു മെഴുകുതിരി ബിസിനസ്സ് ആരംഭിക്കാം. മെഴുകുതിരിരി ബിസിനസ്സ് ആരംഭിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളിൽ മെഴുക്, തിരി, മോൾഡ്, ത്രെഡ്, അരോമ ഓയിൽ എന്നിവ പ്രധാനമായും ഉൾപ്പെടുന്നു. കൂടാതെ, മെഴുകുതിരി നിർമ്മാണ ഉപകരണങ്ങളും ആവശ്യമാണ്. melting pot, thermometer, pour pot, weighing scale, hammer, oven എന്നിവ ഉൾപ്പെടുന്നു. പല തുടക്കക്കാരായ മെഴുകുതിരി നിർമ്മാതാക്കൾക്കും അവരുടെ ഉൽപ്പന്നങ്ങൾ Itsy Bitsy-യിൽ ലിസ്റ്റ് ചെയ്തുകൊണ്ട് ആരംഭിക്കാം. ആർട്ട് ആന്റ് ക്രാഫ്റ്റ് നിർമ്മാണത്തിനുള്ള വൺസ്റ്റോപ്പ് ഷോപ്പാണ് Itsy Bitsy.മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പൂനെ, പൻജിം, അഹമ്മദാബാദ്, മൈസൂർ, ഷിമോഗ, ഡൽഹി എന്നിവയുൾപ്പെടെ രാജ്യത്തുടനീളം ഇതിന് 26 സ്റ്റോറുകളുണ്ട്.
പപ്പട നിർമാണം
വീട്ടിൽ പപ്പടം ഉണ്ടാക്കി മൈക്രോ ലെവലിൽ ബിസിനസ്സ് തുടങ്ങാം. കുറഞ്ഞ നിക്ഷേപമായതിനാൽ പപ്പട ബിസിനസ്സ് ലാഭകരമായിരിക്കും. പല രൂപത്തിലും പല ചേരുവകളിലും ഇപ്പോൾ പപ്പട നിർമാണം നടക്കുന്നുണ്ട്.ഓരോ പ്രദേശത്തെയും ഡിമാൻഡ് അനുസരിച്ച് പപ്പടം ഏതൊക്കെയെന്ന് തീരുമാനിക്കാം. പപ്പടങ്ങളുടെ പ്രചാരവും വിപണനവും സോഷ്യൽ മീഡിയയിലൂടെ സാധ്യമാകും.
സ്പൈസസ്
സുഗന്ധവ്യഞ്ജനങ്ങളുടെ വലിയ വിപണിയാണ് ഇന്ത്യ. രാജ്യത്തുടനീളം വലിയ ഡിമാൻഡുളള വ്യവസായം. വീട്ടിലുണ്ടാക്കുന്ന മസാലകൾക്ക് ഇപ്പോൾ ആവശ്യക്കാരെയേറെയാണ്. വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും വിപണനം നടത്തുന്നവരും ഇപ്പോൾ ധാരാളമുണ്ട്. garam masala, jeera masala, paratha masala തുടങ്ങി രുചിയിൽ വകഭേദങ്ങളും നിരവധിയാണ്. അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്നതിനുളള നിക്ഷേപമാണ് ഈ ബിസിനസിന് വേണ്ട് പ്രാഥമിക മൂലധനം.
ഡിസ്പോസിബിൾ കട്ട്ലറി
പ്ലാസ്റ്റിക്, കവുങ്ങ് മുതൽ മുളകൊണ്ടുള്ള തവികൾ, പാത്രങ്ങൾ, പ്ലേറ്റുകൾ എന്നിവ വരെ ഡിസ്പോസിബിൾ കട്ട്ലറിയിലുണ്ട്. ഡിസ്പോസിബിൾ കട്ട്ലറിക്ക് വിപണിയിൽ സ്ഥിരമായ ഡിമാൻഡുണ്ട്. പ്രത്യേകിച്ച് ക്വിക്ക് സർവീസ് റെസ്റ്റോറന്റുകളും റീട്ടെയിലും മുതൽ ഉപഭോക്താക്കളിൽ നിന്ന് നേരിട്ടും ഓർഡറുകൾ ലഭിക്കും. ഇനങ്ങളും ചിലവും കണക്കിലെടുക്കുമ്പോൾ ഡിസ്പോസിബിൾ കട്ട്ലറി ബിസിനസ്സ് കുറഞ്ഞ നിക്ഷേപവും ഉയർന്ന ലാഭവുമുള്ള ബിസിനസ്സാണ്.