ഏത് മേഖല തെരഞ്ഞെടുക്കണമെന്ന കണ്‍ഫ്യൂഷനാണ് യുവസംരംഭകര്‍ക്ക് പലപ്പോഴും ചലഞ്ചിംഗ് ആകുന്നത്. പെട്ടന്നുളള താല്‍പര്യത്തില്‍ ട്രെന്‍ഡിങ് ആയ മേഖലകളിലേക്ക് സംരംഭകര്‍ ആകര്‍ഷിക്കപ്പെടരുതെന്ന് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററും സെക്യൂറ ഇന്‍വെസ്റ്റ്‌മെന്റ്‌സ് മാനേജിങ് ഡയറക്ടറുമായ മെഹബൂബ് എം.എ അഭിപ്രായപ്പെടുന്നു. സ്വന്തം കപ്പാസിറ്റിയും സ്‌കില്‍സും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സെഗ്മെന്റ് വേണം എന്‍ട്രപ്രണര്‍ തെരഞ്ഞെടുക്കാന്‍.
എല്ലാ സെഗ്മെന്റുകളിലും ഓപ്പര്‍ച്യുണിറ്റി ഉണ്ട്. ടാലന്റും പാഷനും ഉളള സെഗ്മെന്റ് ആണെങ്കില്‍ സ്വയം ഡെവലപ്പ് ചെയ്യാന്‍ കഴിയും. ബിസിനസിന്റെ ഗ്രോത്തിന് അതാണ് ആവശ്യവും. പെട്ടന്ന് മാര്‍ക്കറ്റ് ചെയ്‌തെടുക്കാന്‍ കഴിയുമെന്നും പ്രോഫിറ്റ് ഉണ്ടാക്കാന്‍ കഴിയുമെന്നുമുളള ചിന്തയാണ് പലരെയും ഇത്തരത്തിലുളള തെരഞ്ഞെടുപ്പിന് പ്രേരിപ്പിക്കുന്നത്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പോലുളള സെഗ്മെന്റുകളില്‍ താല്‍പര്യമുള്ളവര്‍ക്കാണ് കൂടുതല്‍ തിളങ്ങാന്‍ കഴിയുക. പാഷനും ടാലന്റും ഇല്ലാത്തവര്‍ക്ക് ആ മേഖലയില്‍ ചിലപ്പോള്‍ നിരാശപ്പെടേണ്ടി വരും.
അസൗകര്യങ്ങള്‍ അവസരങ്ങളാക്കി മാറ്റുന്നവരാണ് എന്‍ട്രപ്രണേഴ്‌സ്. കേരളവും ഇന്ത്യയും ഇന്ന് ഒരുപാട് കാര്യങ്ങളില്‍ പിന്നിലാണ്. ഈ മേഖലകള്‍ മനസിലാക്കാനും അവിടുത്തെ അസൗകര്യങ്ങള്‍ തിരിച്ചറിയാനും കഴിഞ്ഞാല്‍ ഒരു എന്‍ട്രപ്രണര്‍ക്ക് നിരവധി അവസരങ്ങളാണ് തുറന്നിടുന്നതെന്ന് മെഹബൂബ് എം.എ ചൂണ്ടിക്കാട്ടുന്നു. താല്‍പര്യമുളള മേഖലയില്‍ സംരംഭം വിജയിക്കാനുളള സാധ്യതയും വളരെ കൂടുതലാണ്.