സ്റ്റാൻഡപ് ഇന്ത്യയിൽ 1 കോടി വരെ: Stand-Up India loans of up to 1 crore
പുതിയ സംരംഭം ആരംഭിക്കാൻ താൽപര്യപ്പെടുന്ന പട്ടികജാതി /പട്ടിക വർഗക്കാരായവർക്കോ, അല്ലെങ്കിൽ വനിതകൾക്കോ കിട്ടുന്ന വായ്പയിൽ ഇപ്പോൾ ഏറെ തംരംഗമാകുകയാണ് സ്റ്റാൻഡ് അപ്പ് ഇന്ത്യ സ്കീം. ലളിതമായ അപേക്ഷാ രീതി, യോഗ്യരായവർക്ക് നിശ്ചയമായും ലോൺ ലഭിക്കുന്നു എന്നീ കാര്യങ്ങളാൽ സ്റ്റാൻഡ് അപ്പ് ഇന്ത്യ സ്കീം ഏറെ പ്രസിദ്ധമാണ്. 10ലക്ഷം മുതൽ 1 കോടി വരെയുള്ള വായ്പകളാണ് ലഭിക്കുക. സംരംഭം, പ്രൊഡക്റ്റ്, സർവ്വീസ്, വ്യാപാര മേഖല എന്നിവയിലേതും ആകാം. വ്യക്തിഗത സംരംഭങ്ങളല്ലെങ്കിൽ, ഒരു എസ്‌സി/എസ്ടി അല്ലെങ്കിൽ വനിതാ സംരംഭകയ്ക്ക് കുറഞ്ഞത് 51% ഷെയർഹോൾഡിംഗ്, അഥവാ കൺട്രോളിംഗ് ഓഹരി ഉണ്ടായിക്കണം
18വയസ്സിന് മുകളിൽ പ്രായമുള്ള എസ്‌സി/എസ്ടി വിഭാഗത്തിൽപ്പെടുന്നവർക്കും വനിതകൾക്കും സ്കീമിനായി അപേക്ഷിക്കാം.പുതുതായി ആരംഭിക്കുന്ന ഗ്രീൻഫീൽഡ് സംരംഭങ്ങൾക്ക് മാത്രമാണ് സ്കീം വഴിയുള്ള സഹായം ലഭ്യമാകുക.വ്യക്തിഗതമല്ലാത്ത സംരംഭങ്ങളാണെങ്കിൽ, 51% ഓഹരികൾ എസ്‌സി/എസ്ടി വിഭാഗത്തിൽപ്പെടുന്ന അല്ലെങ്കിൽ വനിതകളുടെ ഉടമസ്ഥതയിലുള്ളവയായിരിക്കണം. ഒരു ബാങ്ക് ബ്രാഞ്ചിലൂടെ നേരിട്ട്, സ്റ്റാൻഡപ്പ് ഇന്ത്യ പോർട്ടലിലൂടെ, ഡിസ്ട്രിക്ട് മാനേജർമാർ മുഖേന എന്നിങ്ങനെയെല്ലാം അപേക്ഷകൾ സമർപ്പിക്കാം. സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും ലഭിക്കുന്ന വായ്പകൾ, സർക്കാർ ആനുകൂല്യങ്ങൾ, സബ്സിഡികൾ എന്നിവ അറിയാൻ ചാനൽ അയാം ഡോട്ട് കോം സബ്സ്ക്രൈബ് ചെയ്യുക