കാമസൂത്രയുടെ നാടാണെങ്കിലും ഇന്ത്യയിൽ ലൈംഗികത ഇന്നും ആരോഗ്യകരമായ ചർച്ചയ്ക്ക് വഴിതുറന്നിട്ടില്ല. നവദമ്പതികളായ അനുഷ്കയും സാഹിൽ ഗുപ്തയും തുടങ്ങിയ മൈമ്യൂസ്, സ്റ്റാർട്ടപ്പ്, സെക്ഷ്വൽ ലൈഫിലെ അവശ്യം വേണ്ട പ്രൊഡക്റ്റുകൾ വിപണിയിലിറക്കുന്നു.
MyMuse എന്ന സ്റ്റാർട്ടപ്പിലൂടെ ഈ ദമ്പതികൾ മസാജ് ഓയിലുകൾ, കാർഡ് ഗെയിമുകൾ, ഐ മാസ്കുകൾ, ലൂബ്രിക്കന്റുകൾ, മസാജറുകൾ, തുടങ്ങി വൈവിധ്യമാർന്ന പ്രോഡക്ടുകൾ വാഗ്ദാനം ചെയ്യുന്നു. ഉൽപ്പന്നങ്ങൾ അവരുടെ വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും മാത്രമേ ലഭ്യമാകൂ. ഉൽപ്പന്നങ്ങൾക്കുള്ള ഷിപ്പിംഗ് സൗജന്യമാണ്. വാങ്ങുന്നയാൾക്ക് കൂടുതൽ നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ, അവർക്ക് അവരുടെ സജഷനുകൾ മെയിൽ ചെയ്യാം.
പ്രൊഡക്റ്റുകൾ ഓർഡർ ചെയ്യാനുള്ള ഒരേയൊരു നിബന്ധന MyMuse ഉൽപ്പന്നങ്ങൾക്കായി ഓർഡർ നൽകുന്നതിന് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. MyMuse രാജ്യവ്യാപകമായി 200 നഗരങ്ങളിലേക്ക് ഇപ്പോൾ ഉല്പന്നങ്ങൾ എത്തിക്കുന്നുണ്ട്. ശരീര സംരക്ഷണം, ജീവിതശൈലി എന്നിവയിലും മറ്റും പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കാനാണ് സ്റ്റാർട്ടപ്പ് ലക്ഷ്യമിടുന്നത്. കൂടാതെ വൈകാരിക മൂഡുകൾ പ്രതിഫലിപ്പിക്കുന്ന വസ്ത്രങ്ങളും പുറത്തിറക്കും. സെക്സ് കൗൺസിലിംഗ് സേവനങ്ങൾ നൽകാനും ഇവർ പദ്ധതിയിടുന്നു. ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് എംബിഎ ബിരുദം നേടിയിട്ടുള്ള, സാഹിൽ മുമ്പ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. നിങ്ങളുടെ മാനസികവും ശാരീരികവും വൈകാരികവുമായ ക്ഷേമത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് കിടപ്പുമുറിയെന്ന് സാഹിൽ പറയുന്നു. മികച്ച ഫീഡ്ബാക്ക് കിട്ടുന്നുവെന്നും അതാണ് പ്രചോദനമെന്നും സാഹിൽ കൂട്ടിച്ചേർക്കുന്നു. മൈമ്യൂസ് സ്റ്റാർട്ടപ്പിന് വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് സ്ഥാപനങ്ങളിൽ നിന്ന് സീഡ് ഫണ്ടിംഗും ലഭിച്ചിട്ടുണ്ട്.
കാലമെത്ര മാറിയാലും ടെക്നോളജി എത്ര പുരോഗമിച്ചാലും കുടുംബങ്ങളിൽ പോലും ചർച്ച ചെയ്യപ്പെടാതെ പോകുന്ന ഒരു വിഷയമാണ് ലൈംഗികത. ഇന്ത്യൻ നിയമം ഇപ്പോഴും “മനുഷ്യ ശരീരഭാഗങ്ങളോട് സാമ്യമുള്ള കളിപ്പാട്ടങ്ങൾ” അഥവാ സെക്സ് ടോയ്സ് ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ്. എന്നാൽ പാൻഡെമിക് ലോക്ക്ഡൗൺ സമയത്ത് ഇത്തരം ഉല്പന്നങ്ങളുടെ ഓൺലൈൻ ഓർഡറുകൾ ഇന്ത്യയിൽ കുതിച്ചുയർന്നിരുന്നു എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാമൂഹിക മാനദണ്ഡങ്ങളോടുളള വെല്ലുവിളി എന്നതിലുപരിയായി മൈ മ്യൂസ് സ്റ്റാർട്ടപ്പിലൂടെ ഇന്ത്യയിൽ ഒരു ലൈംഗിക ക്ഷേമ വ്യവസായത്തിനുള്ള അവസരം കാണുകയാണ് കോ-ഫൗണ്ടറായ സാഹിൽ