മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ട്വിറ്റർ വിലക്ക് താൻ പിൻവലിക്കുമെന്ന് ഇലോൺ മസ്‌ക്
സ്ഥിരമായ നിരോധനങ്ങൾ അങ്ങേയറ്റം അപൂർവമായിരിക്കണമെന്നും ബോട്ടുകൾ പ്രവർത്തിപ്പിക്കുന്നതോ സ്പാം പ്രചരിപ്പിക്കുന്നതോ ആയ അക്കൗണ്ടുകൾക്കായിരിക്കണമെന്നും മസ്ക് പറഞ്ഞു
88 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ട്രംപിന്റെ അക്കൗണ്ടാണ് ട്വിറ്റർ സസ്പെൻഡ് ചെയ്തത്
നിരോധനത്തെ ധാർമ്മികമായി തെറ്റും വിഡ്ഢിത്തവും എന്നാണ് മസ്ക് വിശേഷിപ്പിച്ചത്
മസ്കിന്റെ അഭിപ്രായത്തോട് ട്വിറ്ററും ട്രംപിന്റെ വക്താവും പ്രതികരിച്ചിട്ടില്ല
മസ്‌ക് പ്ലാറ്റ്ഫോം വാങ്ങി അക്കൗണ്ട് പുനഃസ്ഥാപിച്ചാലും ട്വിറ്ററിലേക്ക് മടങ്ങില്ലെന്ന് ട്രംപ് മുമ്പ് ഫോക്സ് ന്യൂസിനോട് പറഞ്ഞിരുന്നു.
ട്രൂത്ത് സോഷ്യൽ എന്ന തന്റെ സ്വന്തം സോഷ്യൽ മീഡിയ ആപ്പ് ഉപയോഗിക്കുമെന്നും ട്വീറ്റുകൾക്ക് പകരം ഉപയോക്താക്കൾ സത്യങ്ങൾ പോസ്റ്റുചെയ്യുമെന്നും ട്രംപ് പറഞ്ഞിരുന്നു
ട്വിറ്റർ ഷെയറുകൾ തുടർച്ചായായി ഇടിയുന്നതിനാൽ 44 ബില്യൺ ഡോളറിന്റെ മസ്കിന്റെ ഏറ്റെടുക്കൽ പൂർണമാകുമോ എന്ന് വ്യക്തമല്ല
ഇടപാടിന് അംഗീകാരം നൽകുന്നതിനായി ട്വിറ്റർ ഇതുവരെ ഷെയർഹോൾഡർ വോട്ടിന് പ്രോക്സി ഫയൽ ചെയ്തിട്ടുമില്ല