രാജ്യത്തിന്റെ സൈനികശേഷിയിലേക്ക് 114 യുദ്ധവിമാനങ്ങൾ കൂടി ചേർക്കാൻ Indian Airforce.
ഇതിൽ 96 എണ്ണം ഇന്ത്യയിൽ നിർമ്മിക്കാനും, ബാക്കി 18 എണ്ണം വിദേശ വിൽപ്പനക്കാരിൽ നിന്ന് ഇറക്കുമതി ചെയ്യാനുമാണ് പദ്ധതിയിടുന്നത്.
‘ബൈ ഗ്ലോബൽ ആൻഡ് മേക്ക് ഇൻ ഇന്ത്യ’ സ്കീമിനു കീഴിലാണ് ഇന്ത്യൻ എയർഫോഴ്സിന്റെ പുതിയ നീക്കം.
പ്രതിരോധമേഖലയിൽ അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, ചൈന എന്നിവയെക്കാൾ മികവ് നിലനിർത്തുകയാണ് ലക്ഷ്യം.
Boeing, Lockheed Martin, Saab, MiG, Dassault Aviation എന്നിവയുൾപ്പെടെയുള്ള ആഗോള വിമാന നിർമ്മാതാക്കൾ ടെൻഡറിൽ പങ്കെടുക്കും.
പ്രവർത്തനച്ചെലവ് കുറഞ്ഞതും കൂടുതൽ ശേഷിയുള്ളതുമായ ഫൈറ്റർ ജെറ്റ് വിമാനങ്ങളാണ് സ്വന്തമാക്കാനൊരുങ്ങുന്നത്.
ലഡാക്ക് പ്രതിസന്ധിയെത്തുടർന്ന് വാങ്ങിയ 36 റഫാൽ വിമാനങ്ങൾ ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്തിരുന്നു.