മെയ്ക്ക് ഇൻ ഇന്ത്യ സ്മാർട്ട്ഫോൺ Blaze അവതരിപ്പിച്ച് LAVA.8,699 രൂപ വിലയുള്ളതാണ് ഈ ബജറ്റ് സ്‌മാർട്ട്‌ഫോൺ. ഗ്ലാസ് ബാക്ക് ഡിസൈൻ, 6.5 ഇഞ്ച് HD ഡിസ്‌പ്ലേ എന്നിവയുളള ബ്ലേസ് ആൻഡ്രോയ്ഡ് 12 ലാണ് പ്രവർത്തിക്കുന്നത്. സ്‌ക്രീൻ ഫ്ലാഷോടു കൂടിയ 8 MP ഫ്രണ്ട് ക്യാമറയും 13 MP ട്രിപ്പിൾ റിയർ ക്യാമറയും ബ്ലേസിനുണ്ട്. ഫിംഗർപ്രിന്റ് സെൻസറും ഫേസ് അൺലോക്ക് ഫീച്ചറുമാണ് മറ്റ് സവിശേഷതകൾ.ആക്‌സിലറോമീറ്ററും പ്രോക്‌സിമിറ്റി സെൻസറും ഉണ്ട്. MediaTek Helio A22 ചിപ്‌സെറ്റാണ് സ്മാർട്ട്ഫോണിലുളളത്. 3 GB റാമും 64 GB ഇന്റേണൽ സ്‌റ്റോറേജുമുണ്ട്. മൈക്രോ SD കാർഡ് വഴി 256 ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാം. 10W ടൈപ്പ്-C ഫാസ്റ്റ് ചാർജറിനൊപ്പം 5000mAh ബാറ്ററിയുമായാണ് ബ്ലേസിന്റെ വരവ്. ഒറ്റചാർജിൽ 40 മണിക്കൂർ വരെ പ്ലേബാക്ക് സമയവും 25 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയവും ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഗ്ലാസ് ബ്ലാക്ക്, ഗ്ലാസ് ബ്ലൂ, ഗ്ലാസ് ഗ്രീൻ, ഗ്ലാസ് റെഡ് കളർ വേരിയന്റുകളിലാണ് ലഭിക്കുന്നത്.ലാവ ഇ-സ്റ്റോർ, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ റീട്ടെയിലർമാർ വഴി ജൂലൈ 14 മുതൽ ബ്ലേസ് വിൽപനയ്‌ക്കെത്തും.
ലാവയുടെ മെയ്ക്ക് ഇൻ ഇന്ത്യ സ്മാർട്ട്ഫോൺ Blaze
8,699 രൂപയ്ക്ക് സ്മാർട്ട്ഫോൺ Blaze അവതരിപ്പിച്ച് LAVA