ടൈ യങ്ങ് എൻട്രപ്രണേഴ്സ് ഗ്ലോബൽ പിച്ച് മത്സര വിജയികൾക്ക് അനുമോദനവുമായി ടൈ കേരള. കാക്കനാട്, ഭാവൻസ് ആദർശ് സ്കൂളിൽ നിന്നുളള സിറ്റ്ലൈൻ ടീമായിരുന്നു വിജയികളായത്. അനശ്വര രമേഷ്, ദക്ഷിണ ചാരു ചിത്ര, ആദിത്യ ദിനേശ്, മനോജ് കൃഷ്ണ കെ എന്നിവരായിരുന്നു ടീം അംഗങ്ങൾ. അന്താരാഷ്ട്രതലത്തിൽ യുവസംരംഭകർക്കുളള മത്സരത്തിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ ടീമെന്നത് വലിയ നേട്ടമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
ഈ വർഷം സർക്കാർ സ്കൂളുകൾ ഉൾപ്പെടെ 12ലധികം സ്കൂളുകളിൽ നിന്നായി 2500 വിദ്യാർഥികളാണ് സംസ്ഥാനത്തെ മത്സരങ്ങളിൽ പങ്കെടുത്തതെന്ന് ടൈ കേരള പ്രസിഡന്റ് Anisha Cherian പറഞ്ഞു. ടൈ യങ്ങ് എൻട്രപ്രണേഴ്സ് ഈ വർഷം നൂറിലധികം സ്കൂളുകളിലേക്ക് വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നതായി ടൈ കേരള മുൻ പ്രസിഡന്റ് അജിത് മൂപ്പൻ അറിയിച്ചു. നടുവേദനയ്ക്ക് പരിഹാരം നിർദ്ദേശിക്കുന്ന Sitlign എന്ന AI ഉപയോഗിച്ച ടെക്നോളജിയാണ് വിദ്യാർത്ഥികൾ വികസിപ്പിച്ചത്.