360-ഡിഗ്രി പനോരമിക് സ്ട്രീറ്റ് ചിത്രങ്ങൾ കാണാൻ അനുവദിക്കുന്ന ഫീച്ചറായ ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഇന്ത്യയിൽ വരുന്നു.നിലവിൽ ഗൂഗിൾ സ്ട്രീറ്റ് വ്യൂ 10 നഗരങ്ങളിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. വർഷാവസാനത്തോടെ ഇത് 50 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. ബെംഗളൂരു, ചെന്നൈ, ഡൽഹി, മുംബൈ, ഹൈദരാബാദ്,പൂനെ,നാസിക്ക്, വഡോദര,അഹമ്മദ്‌നഗർ, അമൃത്സർ എന്നിവിടങ്ങളിലാണ് ആദ്യഘട്ടം6 വർഷം മുമ്പ് സർക്കാർ നിരോധിച്ചതിന് ശേഷമാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഇന്ത്യയിൽ വീണ്ടും ലഭ്യമാകുന്നത്.ഗൂഗിൾ സ്ട്രീറ്റ് വ്യൂ നിരോധിക്കാനുള്ള കാരണമായി സുരക്ഷാ പ്രശ്‌നങ്ങളാണ് സർക്കാർ അന്ന് ചൂണ്ടിക്കാട്ടിയിരുന്നത്.കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പുതിയ ജിയോസ്പേഷ്യൽ പോളിസിയാണ് ഇന്ത്യയിൽ സ്ട്രീറ്റ് വ്യൂ അവതരിപ്പിക്കാൻ ഗൂഗിളിന് അവസരമൊരുക്കിയത്.ഇത് പ്രാദേശിക കമ്പനികൾക്ക് ഡാറ്റ ശേഖരിക്കാനും അതിലൂടെ വിദേശ കമ്പനികൾക്ക് ലൈസൻസ് നൽകാനും അനുവദിക്കുന്നു.ഗൂഗിൾ ഇതിനായി Genesys ഇന്റർനാഷണലുമായും Tech Mahindraയുമായും സഹകരിക്കുന്നു.MapmyIndia 360-ഡിഗ്രി പനോരമിക് സ്ട്രീറ്റ് വ്യൂവായ MappIs RealView പ്രഖ്യാപിച്ച സമയത്താണ് ഗൂഗിളിന്റെ പ്രഖ്യാപനം വരുന്നത്.ഗൂഗിൾ ഇന്ത്യയിലുടനീളം 1,50,000 കിലോമീറ്റർ പിന്നിട്ടപ്പോൾ, മാപ്‌മൈ ഇന്ത്യ 1,00,000 കിലോമീറ്റർ പിന്നിട്ടു.
ഇനി തെരുവ് കാഴ്ചകൾ 360 ഡിഗ്രിയിൽ
6 വർഷത്തെ നിരോധനത്തിന് ശേഷമാണ് ഗൂഗിൾ സട്രീറ്റ് വ്യൂ വീണ്ടും വരുന്നത്