ഇന്ത്യയിലെ ആദ്യത്തെ ഓട്ടോണമസ് അണ്‍മാന്‍ഡ് റീട്ടെയില്‍ സ്റ്റോര്‍ Watasale കസ്റ്റമേഴ്സിന് നല്‍കുന്ന എക്സ്പീരിയന്‍സ് ചില്ലയറയല്ല. സെയില്‍സ്മാനും ക്യാഷ് കൗണ്ടറുമില്ലാതെ, ഷോപ്പിംഗ് ആശയം പ്രാവര്‍ത്തികമാക്കിയ Watasale ഇന്ത്യയിലെ റീട്ടെയില്‍ മാര്‍ക്കറ്റില്‍ വലിയ ചലനം സൃഷിക്കാന്‍ തയ്യാറെടുക്കുകയാണ്. മൊബൈലിലെ ക്യുആര്‍കോഡ് സ്‌കാന്‍ ചെയ്ത് ഷോപ്പില്‍ കയറിയാല്‍ സാധനങ്ങളെടുത്ത് തിരിച്ചുപോകാം. ബില്ലും പേമെന്റും എല്ലാം ഓണ്‍ലൈനില്‍ നടന്നോളും. കൊച്ചി ഗോള്‍ഡ്സൂക്കിലെ Watasale എന്ന ന്യൂ ജനറേഷന്‍ ഷോപ്പിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നേര്‍ ആപ്ലിക്കേഷനാണ്.
ക്യാഷ് കൗണ്ടറോ ക്യാഷറോ ഇല്ലാത്തതിനാല്‍ സാധനങ്ങള്‍ പര്‍ച്ചെയ്‌സ് ചെയ്താല്‍ കസ്റ്റമേഴ്‌സിന് ക്യൂ നില്‍ക്കേണ്ടി വരുന്നില്ല. പണമടയ്ക്കാന്‍ ലോംഗ് ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നുവെന്നത് തിരക്കേറിയ ഷോപ്പുകളില്‍ കസ്റ്റമേഴ്‌സിനെയും ബുദ്ധിമുട്ടിലാക്കുന്നതാണ്. ഈ പ്രശ്‌നത്തിനാണ് Watasale സൊല്യൂഷന്‍ നല്‍കുന്നത്. കസ്റ്റമേഴ്‌സിന്റെ മൊബൈലില്‍ നിന്നോ അവരുടെ ഡിജിറ്റല്‍ ഇടപാടുകളില്‍ നിന്നോ ഉളള ഡാറ്റകള്‍ ശേഖരിക്കാത്തതുകൊണ്ടു തന്നെ പ്രൈവസി പ്രശ്‌നങ്ങളും ഉദിക്കുന്നില്ല. ഒരു ആപ്പ് ഉപയോഗിച്ച് ഫാമിലിക്ക് മുഴുവന്‍ ഷോപ്പ് ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത.
ആമസോണ്‍ Goയ്ക്ക് ശേഷം ക്യാഷര്‍ലെസ് ഷോപ്പിംഗ് എക്സ്പീരിയന്‍സ് കസ്റ്റമേഴ്സിന് നല്‍കുന്ന watasale ഇന്ത്യയിലുടനീളം എക്സ്പാന്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. പൈലറ്റ് സ്റ്റോര്‍ ആണ് കൊച്ചിയില്‍ തുടങ്ങിയത്. ബംഗലൂരു, മുംബൈ, ഡല്‍ഹി തുടങ്ങിയ ഇന്ത്യയിലെ ടയര്‍ വണ്‍ നഗരങ്ങളാണ് watasale അടുത്ത ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനൊപ്പം സെന്‍സര്‍ ഫ്യൂഷന്‍, ഡീപ്പ് ലേണിംഗ്, ബിഗ്ഡാറ്റ ടെക്നോളജി എന്നിവയിലൂടെ റീട്ടെയില്‍ സെക്ടറില്‍ വലിയ മാറ്റത്തിനാണ് watasale തുടക്കമിടുന്നത്.
ക്യാഷ്യര്‍ ഇല്ലെന്നത് കസ്റ്റമറിന് വലിയ അഡ്വാന്റേജാണ് കാരണം ക്യൂവില്‍ വെയ്റ്റ് ചെയ്യേണ്ടി വരുന്നില്ല. സ്വതന്ത്രമായി പര്‍ച്ചെയ്‌സ് ചെയ്യാന്‍ കഴിയും. ന്യൂ ജനറേഷന്‍ ഷോപ്പിംഗ് ഉപഭോക്താക്കളുടെ ഡാറ്റകള്‍ ശേഖരിക്കാത്തതുകൊണ്ടു തന്നെ അവരുടെ സ്വകാര്യത പൂര്‍ണമായി ഉറപ്പുനല്‍കുന്നു.