എങ്ങനെയാണ് ഇഫക്ടീവായി പിച്ച് ചെയ്യുക. മികച്ച ആശയങ്ങള്‍ കൈയ്യിലുണ്ടായിട്ടും യുവസംരംഭകര്‍ പിന്നോട്ടു പോകുന്ന മേഖലയാണിത്. നിക്ഷേപകരെ കൃത്യമായി ബോധ്യപ്പെടുത്തുന്നതിനൊപ്പം ഇന്‍വെസ്റ്റ് ചെയ്യേണ്ട സ്ഥാപനമാണെന്ന് അവരെ തോന്നിപ്പിക്കാനും സംരംഭകന് കഴിയണം. കൊച്ചി മേക്കര്‍ വില്ലേജില്‍ നടന്ന ടൈ കേരള റീജിണല്‍ പിച്ച് ഫെസ്റ്റില്‍ ചെന്നൈ ഏയ്ഞ്ചല്‍സ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് അഡൈ്വസര്‍ മെമ്പര്‍ ചന്ദു നായര്‍ എങ്ങനെ ഇഫക്ടീവായി പിച്ച് ചെയ്യാമെന്ന് സംരംഭകരോട് വിശദീകരിച്ചു. യുണീക്കായ വാല്യുബിള്‍ പ്രൊഡക്ട് വേണം പിച്ചിംഗില്‍ മുന്നോട്ടുവെയ്ക്കാനെന്ന് ചന്ദു നായര്‍ പറഞ്ഞു.
പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ തോന്നിപ്പിക്കുന്ന നല്ല ബിസിനസ് നിക്ഷേപകരുടെ കണ്ണില്‍ വ്യത്യസ്തമായിരിക്കും. നല്ല ബിസിനസ് ഇന്‍വെസ്റ്റ് ചെയ്യാന്‍ പറ്റിയതായിരിക്കില്ല. ചില സാഹചര്യങ്ങളില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ തെരഞ്ഞെടുക്കുന്ന ബിസിനസ് അത്ര നല്ലതാകണമെന്നുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ നന്നായി പ്രാക്ടീസ് ചെയ്ത് വേണ്ടത്ര തയ്യാറെടുപ്പുകള്‍ക്കു ശേഷമേ പിച്ചിംഗില്‍ പങ്കെടുക്കാവൂ. പറയുന്ന കാര്യങ്ങള്‍ക്ക് കൃത്യമായ ഫോക്കസ് ഉണ്ടായിരിക്കണം.
സ്ഥാപനം മുന്നോട്ടുവെയ്ക്കുന്ന സന്ദേശം കൃത്യമായി ഇന്‍വെസ്റ്റേഴ്‌സിനെ മനസിലാക്കാന്‍ കഴിയണം. കമ്പനിയുമായും പ്രൊഡക്ടുമായും ബന്ധപ്പെട്ട നിസ്സാരമായ കാര്യമാണെങ്കില്‍ പോലും നിര്‍ണായകമാണെങ്കില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യണം. എന്തുകൊണ്ടാണ് ആളുകള്‍ നിങ്ങളുടെ സ്ഥാപനത്തെ സമീപിക്കുന്നതെന്ന് കൃത്യമായി തിരിച്ചറിയാനും അത് ബോധ്യപ്പെടുത്താനും കഴിയണമെന്നും ചന്ദു നായര്‍ പറഞ്ഞു. ടൈക്കോണ്‍ 2018 ന് മുന്നോടിയായിട്ടാണ് ടൈ കേരള റീജിണല്‍ പിച്ച് ഫെസ്റ്റുകള്‍ സംഘടിപ്പിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.