ആ ചോദ്യത്തിന് മുന്നിൽ അനുഭവിച്ച സന്തോഷവും രത്തൻ ടാറ്റ എന്ന മനുഷ്യന്റെ കോള് വന്ന കഥയും മൊബൈൽ എനർജി ഡിസ്ട്രിബ്യൂഷൻ സ്റ്റാർട്ടപ്പായ റിപോസിന്റെ കോഫൗണ്ടറായ Aditi Bhosale Walunj, ലിങ്ക്ഡിനിൽ പങ്കുച്ചപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. രത്തൻ ടാറ്റ എന്ന വലിയ മനുഷ്യന്റെ കോള് മാത്രമല്ല ഈ സ്റ്റാർട്ടപ് സംരംഭകരെ തേടിയെത്തിയത്, അദ്ദേഹത്തിന്റെ നിക്ഷേപവുമാണ്.
അടുത്ത ദിവസം രത്തൻ ടാറ്റയുടെ വീട്ടിൽ നടന്ന മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ രത്തൻ ടാറ്റ തന്റെ അനുഭവം പങ്കുവെക്കുകയും അദിതിക്കും ചേതനും മാർഗനിർദേശം നൽകുകയും ചെയ്തു. ‘നിങ്ങൾ എന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന രത്തൻ ടാറ്റയുടെ ചോദ്യത്തിന് ജനങ്ങളെ സേവിക്കാനും നമ്മുടെ രാജ്യത്തെ ആഗോളതലത്തിൽ എത്തിക്കാനും ഞങ്ങളെ സഹായിക്കൂ. നയിക്കു എന്നായിരുന്നു അദിതിയും ചേതനും മറുപടി നൽകിയത്. OK എന്ന രത്തൻടാറ്റയുടെ മറുപടിയിൽ മാറിമറിഞ്ഞത് റിപ്പോസ് എന്ന സ്റ്റാർട്ടപ്പിന്റെ ഗ്രാഫായിരുന്നു. കമ്പനിക്ക് രത്തൻ ടാറ്റയിൽ നിന്ന് ആദ്യ നിക്ഷേപം ലഭിച്ചു, പിന്നീട് ഈ വർഷം ഏപ്രിലിൽ മറ്റൊരു റൗണ്ട് നിക്ഷേപവും കിട്ടി.
ഏതൊരു സംരംഭകന്റെയും സ്വപ്നമാണ് രത്തൻ ടാറ്റയുമായുളള ഒരു കൂടിക്കാഴ്ച്ച. രാജ്യത്തെ ഏറ്റവും പ്രശസ്തനായ ആ വ്യവസായിയെ കാണാനും സംസാരിക്കാനുമുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ആളുകൾ അദിതിയോടും ചേതനോടും പറഞ്ഞത് അസാധ്യമെന്നാണ്. കമ്പനി തുടങ്ങുമ്പോൾ, അദിതിയും കോഫൗണ്ടർ Chetan Walunj-ഉം ഒരു മെന്ററിന്റെ ആവശ്യകത തിരിച്ചറിഞ്ഞു. രത്തൻ ടാറ്റയെ പോയി കാണുന്നതിനെ കുറിച്ചാണ് അദിതി ചിന്തിച്ചത്. എന്നാൽ അദ്ദേഹം നമുക്ക് എത്തിപ്പിടിക്കാവുന്ന ആളല്ല എന്നായിരുന്നു ചേതന്റെ പ്രതികരണം.
ഊർജ്ജ വിതരണത്തിൽ മാറ്റം കൊണ്ടുവരാനും സാങ്കേതിക സഹായത്തോടെ വിവിധ സ്ഥലങ്ങളിൽ ഇന്ധനം എത്തിക്കാനും ആഗ്രഹിക്കുന്നതിന്റെ 3D പ്രസന്റേഷൻ ഇരുവരും നടത്തി. അദിതിയും ചേതനും രത്തൻടാറ്റയ്ക്ക് കത്തുകൾ അയയ്ക്കുകയും ചെയ്തു. ആഗ്രഹസഫലീകരണത്തിനായി പലരെയും ബന്ധപ്പെടുകയും രത്തൻടാറ്റയുടെ വീടിന് പുറത്ത് 12 മണിക്കൂർ കാത്തിരിക്കുകയും ചെയ്തു. തിരികെ വീട്ടിലെത്തിയ അന്നാണ് രാത്രി 10 മണിക്ക് രത്തൻ ടാറ്റയുടെ ഫോൺ കോൾ എത്തിയത്.
ലിങ്ക്ഡ്ഇൻ പോസ്റ്റിൽ, അദിതി എഴുതി,
“ഞങ്ങൾ രണ്ടുപേർക്കും ഔപചാരികമായ ബിസിനസ്സ് വിദ്യാഭ്യാസം ഇല്ലായിരുന്നു, എന്നാൽ വളരെ നേരത്തെ തന്നെ ഞങ്ങൾ ഒരു കാര്യം പഠിച്ചിരുന്നു – എന്തിനോടും എക്സ്ക്യൂസ് പറയുന്ന ഒരാൾ പരാജയത്തിലേക്ക് പോകുമെന്ന്.രത്തൻ ടാറ്റയെ കാണാൻ കഴിയില്ലെന്നും അത് അസാധ്യമാണെന്നും പറഞ്ഞത് ഒരു ഒഴിവുകഴിവായി ഞങ്ങൾ മാറ്റിയില്ല. “ഇല്ല” എന്നത് ഒരിക്കലും ഞങ്ങൾക്ക് ഒരു ഓപ്ഷനായിരുന്നില്ല.അദിതിയുടെ വൈറലായ ലിങ്ക്ഡ്ഇൻ പോസ്റ്റ് ഇതോടെ പലർക്കും പ്രചോദനമായി മാറി. നിങ്ങളും മനസ്സിൽ കുറിച്ചോളൂ, അസാധ്യം എന്ന വാക്ക് ഇല്ല. പോസിബിളാണ് എന്തും!.