വരാനിരിക്കുന്ന Mahindra XUV400 ‘ഓൾ-ഇലക്ട്രിക്’ SUVയുടെ വിശദാംശങ്ങൾ പങ്കുവയ്ക്കുന്ന വീഡിയോ Mahindra Group ചെയർമാൻ Anand Mahindra ട്വീറ്റ് ചെയ്തു. 15 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ സെപ്തംബർ 8 ന് പുറത്തിറങ്ങാനിരിക്കുന്ന E-XUVയുടെ ഒരു ഫസ്റ്റ് ലുക്ക് നൽകുന്നു. XUV400 ന് ഏകദേശം 4.2 മീറ്റർ വലിപ്പമുണ്ടാകുമെന്നും ഇന്റഗ്രേറ്റഡ് Daytime running ലാമ്പുകളോട് കൂടിയ പുതിയ ഹെഡ്ലൈറ്റുകൾ ഉണ്ടെന്നുമാണ് സൂചന. മെറ്റാലിക് ഫിനിഷ്ഡ് ലെറ്റർ X മാർക്ക് ചെയ്ത ഫ്രണ്ട് ഗ്രില്ലും പ്രതീക്ഷിക്കുന്നു. നൂതന ഡിസൈനിലുളള ടെയിൽ ലാമ്പുകൾ, റീപ്രൊഫൈൽ ചെയ്ത ടെയിൽഗേറ്റ് എന്നിവയും പ്രവചിക്കപ്പെടുന്നു. മഹീന്ദ്ര XUV400 ഒരു ഇലക്ട്രിക് ചാർജർ ഉപയോഗിച്ച് പ്ലഗ് ചെയ്തിരിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്, തുടർന്ന് DRL ഓണാക്കിയിരിക്കുന്നതും പ്രൊജക്ടർ ഹെഡ്ലാമ്പുകളും കാണിക്കുന്നു. പുതിയ XUV400 ന് മഹീന്ദ്രയുടെ പുതിയ ഇരട്ട അഗ്രമുളള ലോഗോ ഉണ്ടെന്ന് വീഡിയോ വെളിപ്പെടുത്തുന്നു. XUV400 മഹീന്ദ്രയുടെ പുതിയ ആർക്കിടെക്ചർ പ്ലാറ്റ്ഫോം INGLO പിന്തുടരും. XUV400 ന്റെ പവർട്രെയിനിനെക്കുറിച്ച് മഹീന്ദ്ര കൂടുതൽ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ സിംഗിൾ ഫ്രണ്ട്-വീൽ ഡ്രൈവ് സാധ്യമാക്കുന്ന 150 HP ഉൽപ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോർ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ഇലക്ട്രിക് എസ്യുവിക്ക് ചില Advanced driver assistance systems ഫീച്ചറുകളും ലഭിച്ചേക്കാം.മഹീന്ദ്ര XUV400 ഇന്ത്യൻ വിപണിയിൽ Nexon EV Max, MG ZS EV എന്നിവയ്ക്ക് എതിരാളിയാകും.
Mahindra Group Chairman, Anand Mahindra tweeted a video sharing the details of upcoming Mahindra XUV400 ‘All-Electric’ SUV. The video gives a first look of the E-XUV, which will be launched on September 8. The XUV400 is tipped to measure around 4.2 meters and will have headlights with integrated daytime running lamps.