ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ 4G-യിൽ നിന്ന് 5G കണക്റ്റിവിറ്റിയിലേക്ക് മാറാൻ തയ്യാറെടുക്കുമ്പോൾ, 5G സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന ആരോഗ്യ പ്രത്യാഘാതങ്ങളും ചർച്ചയാവുകയാണ്. 5G സാങ്കേതികവിദ്യയ്‌ക്കായി ഉപയോഗിക്കുന്ന ചില ഫ്രീക്വൻസികളുമായുള്ള സമ്പർക്കം ക്യാൻസറിലേക്ക് നയിക്കുമെന്ന് ലോകാരോഗ്യ സംഘടനയടക്കം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2020 മുതൽ തന്നെ WHO ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ആരംഭിച്ചിരുന്നു.
പ്രത്യുത്പാദനക്ഷമതയെ ബാധിക്കുമോ 5G?
ആഗോളതലത്തിൽ, 5G സാങ്കേതികവിദ്യ മനുഷ്യന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനെക്കുറിച്ച് ആശങ്ക നിലനിൽക്കുന്നുണ്ട്. 2021-ൽ, 5G യുടെ ആരോഗ്യപരമായ ആഘാതം പഠിച്ച യൂറോപ്യൻ പാർലമെന്ററി റിസർച്ച് സർവീസ് പാനൽ, 450 മുതൽ 6000 മെഗാഹെർട്ട്സ് വരെയുള്ള 5G ഫ്രീക്വൻസികൾ ഗ്ലിയോമ, അക്കോസ്റ്റിക് ന്യൂറോമ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കണ്ടെത്തിയിരുന്നു. പ്രത്യുൽപാദനക്ഷമതയെയും, ഭ്രൂണവളർച്ചയേയും 5G സാങ്കേതികവിദ്യ ദോഷകരമായി ബാധിക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
As countries of the world including India prepare to switch from 4G to 5G connectivity, the health implications of 5G technology are also being discussed. The World Health Organization has also warned that exposure to certain frequencies used for 5G technology can lead to cancer.