ലോകത്തിലെ ആദ്യത്തെ പ്രത്യേക ഗവൺമെന്റ് ടു ബിസിനസ് ടു കൺസ്യൂമർ വെബ് 3.0 ആകാൻ യുഎഇ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് MetaEssence പദ്ധതിയിടുന്നു. മൂന്ന് പ്രധാന ബിസിനസ്സ് ഡൊമെയ്‌നുകൾ വഴി സ്റ്റാർട്ടപ്പ്, Web3.0, Metaverse പ്രാപ്‌തമാക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഡിജിറ്റൽ ആരോഗ്യം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, സുസ്ഥിരത എന്നിവയാണ് ആ മൂന്നു ഡൊമെയ്നുകൾ. സർക്കാർ ഏജൻസികളുടെയും, സംഘടനകളുടേയും ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനായുള്ള നൂതനമായ പരിഹാരങ്ങളാണ് MetaEssence
സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. Web3, ക്രിപ്റ്റോ, ഡാറ്റാ സുരക്ഷ, ബ്ലോക്ക് ചെയിൻ, മെറ്റാവേഴ്സ് എന്നിവയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി 2022ൽത്തന്നെ “MetaEssence Heroes Program” ആരംഭിക്കാനും സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നുണ്ട്.
MetaEssence, a firm from the United Arab Emirates, plans to become the first provider of specialised G2B2C (Government to Business to Consumer) utility-based Web3.0 and metaverse solutions. The metaverse, where users undertake secure, verified digital transactions and use cryptocurrencies for payments through Web3.0 applications, is thought to be the next step in the development of the internet.