മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജിയോസ്പേഷ്യൽ ടെക്നോളജി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കാണ് അവസരം. ഈ രംഗത്തെ സ്റ്റാർട്ടപ്പുകൾക്ക് പത്ത് ആഴ്ചത്തെ വെർച്യുൽ പ്രോഗ്രാാമാണ് ഗൂഗിൾ ഒരുക്കുന്നത്.
ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ പുനരുപയോഗവും, പങ്കുവയ്ക്കലും, പുതുക്കി ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന കമ്പനികൾക്ക് ഗൂഗിളിന്റെ ആക്സിലറേറ്റർ പ്രോഗ്രാമിൽ അപേക്ഷിക്കാം. മാലിന്യങ്ങളും മലിനീകരണവും ഇല്ലാതാക്കുക, വസ്തുക്കളെ പരമാവധി പ്രയോജനപ്പെടുത്തുക, പ്രകൃതിയെ പുനരുജ്ജീവിപ്പിക്കുക തുടങ്ങിയവയാണ് ‘സർക്കുലർ ഇക്കോണമി’ എന്ന ഈ ആശയത്തിന് പിന്നിലെ ലക്‌ഷ്യം. വസ്തുക്കളെ ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന ലീനിയർ ഇക്കണോമിക് മാതൃക, മനുഷ്യനെ ചുരുങ്ങിയ സമയത്തിൽ പുരോഗതിയിലെത്തിക്കാൻ സഹായിച്ചിട്ടുണ്ടെങ്കിലും ഭൂമിക്ക് നാശമുണ്ടാക്കിയെന്ന് സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിന്റെ ഹെഡ് ആയ Thye Yeow Bok പറഞ്ഞു. ഇതിനെ ചെറുക്കാനായുള്ള സർക്കുലർ മോഡൽ ആശയം ലോകത്തെ ദുർബല മേഖലയായ ഏഷ്യ പസഫികിൽ നിന്ന് ആരംഭിക്കാമെന്നും അദ്ദേഹം അറിയിച്ചു. ഒക്ടോബർ 3 മുതൽ നവംബർ 14 വരെ ഏഷ്യ പസഫിക്, നോർത്ത് അമേരിക്ക രാജ്യങ്ങളിലെ കമ്പനികൾക്ക് പ്രോഗ്രമിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന കമ്പനികൾക്ക് ഗൂഗിൾ എഞ്ചിനിയർമാരുടെയും മറ്റു വിദഗ്ധരുടെയും പ്രത്യേക മെന്ററിങ്ങും പ്രൊജക്റ്റ് സപ്പോർട്ടും വിവിധ സാങ്കേതിക വിഷയങ്ങളിലുള്ള പരിജ്ഞാനവും നൽകും. അടുത്ത വർഷം ഫെബ്രുവരിയിൽ പരിപാടി നടത്താനാണ് ഗൂഗിൾ തീരുമാനിച്ചിരിക്കുന്നത്.
Google launched a 10-week accelerator program for nonprofit organizations and startups located in the Asia Pacific and North America.