ഇന്ത്യയിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങി മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോം Spotify സ്വീഡന് ആസ്ഥാനമായ കമ്പനി 6 മാസങ്ങള്‍ക്കുള്ളില്‍ ലോഞ്ച് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി T-Series പോലുള്ള പോപ്പുലര്‍ ഇന്ത്യന്‍ മ്യൂസിക് കമ്പനികളുമായി നിലവില്‍ ധാരണയിലെത്തിയിട്ടുണ്ട്.
83 മില്യണ്‍ പേയിങ് സബ്സ്ക്രൈബേഴ്സ് ഉള്ള പ്ലാറ്റഫോമിന് ലോകത്താകമാനം 78 മാര്‍ക്കറ്റുകളില്‍ സ്വാധീനമുണ്ട്. മിഡില്‍ ഈസ്റ്റും നോര്‍ത്ത് അമേരിക്കയിലുമായി 13 മാര്‍ക്കറ്റുകളിലേക്കു ഈയടുത്തിടെ എക്സ്പാന്‍ഡ് ചെയ്തിരുന്നു.
ലോഞ്ചിങിന് ശേഷം ഇന്ത്യയില്‍ ഫ്രീ ട്രയല്‍ വെര്ഷന് എക്സ്റ്റെന്‍ഡ് ചെയ്യാനും നീക്കമുണ്ട് .