സിംഗപ്പൂരിൽ നിന്നും ഇന്ത്യയിലേക്ക് ആസ്ഥാനം മാറ്റാൻ തയ്യാറെടുത്ത്, പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ ഫോൺപേ. ആസ്ഥാനം മാറ്റാനുള്ള നടപടിക്രമങ്ങൾ ഒരു വർഷം സമയമെടുത്താണ് പൂർത്തിയാക്കിയത്. ഇനിഷ്യൽ പബ്ലിക് ഓഫറിങ് നടത്താൻ ഒരുങ്ങുന്ന സമയത്താണ് കമ്പനിയുടെ ഈ തീരുമാനം. സിംഗപ്പൂരിലുള്ള എല്ലാ അനുബന്ധ സ്ഥാപനങ്ങളെയും ഇന്ത്യയിലേക്ക് മാറ്റിയതായി ഫോൺപേ അറിയിച്ചു.
ജീവനക്കാരുടെ സ്റ്റോക്ക് ഉടമസ്ഥത പ്ലാനുകളും PhonePe-യുടെ ഉടമസ്ഥതയിലുള്ള IndusOS ആപ്പ്‌സ്റ്റോറിന്റെ പ്രവർത്തനങ്ങളും സിംഗപ്പൂരിൽ നിന്നും ഇന്ത്യയിലേക്ക് മാറ്റി. ഇന്ത്യൻ സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനും കണ്ടന്റ് ഡിസ്കവറി പ്ലാറ്റ്‌ഫോമുമായ IndusOS കഴിഞ്ഞ വർഷമാണ് PhonePe ഏറ്റെടുത്തത്. PhonePe -ക്ക് നിലവിൽ 350 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളാണു ള്ളത്. ഈ വർഷം അവസാനത്തോടെ രാജ്യത്തുടനീളമുള്ള മൊത്തം ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.