Reliance Jio, Xiaomi, OnePlus, Redmi തുടങ്ങിയ വിവിധ കമ്പനികൾ അവരുടെ ലേറ്റസ്റ്റ് മോഡൽ സ്മാർട്ഫോണുകൾ രാജ്യത്ത് വിപണിയിലെത്തിക്കുന്ന മാസമാണിത്.
നവംബറിലവതരിപ്പിക്കുന്ന പുത്തൻ ഫോണുകളേതൊക്കെയെന്നറിയാം.
Jio Phone 5G

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിയോഫോൺ 5G നവംബറിൽ വിപണിയിലെത്തുന്നു.
ഇത് രാജ്യത്തെ ഇന്റർനെറ്റ് വിപ്ലവം കൂടുതൽ ശക്തമാക്കുമെന്നാണ് പ്രതീക്ഷ. കറുപ്പ്, നീല, സിൽവർ നിറങ്ങളിലെത്തുന്ന ഫോണിന് 11,990 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.
Xiaomi 12T series

ഷവോമിയുടെ ലേറ്റസ്റ്റ് മോഡലായ Xiaomi 12T സീരീസാണ് വിപണിയിലെത്തുന്ന സ്മാർട്ട്ഫോണുകളിൽ കേമൻ. ഡിവൈസിന് AMOLED ഡിസ്‌പ്ലേയും 120W ചാർജിംഗ് ഓപ്ഷനും ഉണ്ടായിരിക്കും. കറുപ്പ്, നീല, സിൽവർ നിറങ്ങളിലെത്തുന്ന സ്മാർട്ഫോണിന് 48,390 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.
Moto Edge 30 Neo

Moto Edge 30 Neo മിഡ് റേഞ്ച് സ്മാർട്ഫോണും നവംബർ ആദ്യ പകുതിയിൽ ലോഞ്ച് ചെയ്യും. Snapdragon 695 ചിപ്‌സെറ്റുള്ള ഫോണിന് 29,690
രൂപയാണ് വില കണക്കാക്കുന്നത്.
iQOO Neo 7

MediaTek Dimensity 9000+ ചിപ്‌സെറ്റും 120W ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും ഉള്ള iQOO Neo 7 സ്മാർട്ട്ഫോൺ ഉടൻ തന്നെ വിപണിയിലെത്തും.
Full HD+ resolution ഉള്ള ഫോൺ പോപ്പ് ഓറഞ്ച്, ഇമ്പ്രെഷൻ ബ്ലൂ, ജോമെട്രിക് ബ്ലാക്ക് നിറങ്ങളിലാണ് വരുന്നത്. 30,890 രൂപയാണ് ഫോണിന് പ്രതീക്ഷിക്കുന്ന വില.
OnePlus Nord 3

ഫ്‌ളൂയിഡ് AMOLED ഡിസ്‌പ്ലേയും Dimensity 8100 ചിപ്‌സെറ്റുമുള്ള OnePlus Nord 3, നവംബർ പകുതിയോടെ ലോഞ്ച് ചെയ്യും. 65W ഫാസ്റ്റ് ചാർജിങ് ടെക്നോളജിയുള്ള ഫോൺ, കറുപ്പ്, സ്വർണ്ണ നിറങ്ങളിലാണ് വരുന്നത്. 27,790 രൂപയാണ് ഫോണിന് പ്രതീക്ഷിക്കുന്ന വില.
Realme 10 series

വിവിധ വേരിയന്റുകളുമായാണ് റിയൽമി 10 സീരീസ് എത്തുന്നത്. Realme 10 pro വാനില വേരിയന്റിന് MediaTek Helio G99 ചിപ്സെറ്റും pro പ്ലസ് വേരിയന്റിന് MediaTek Dimensity 1080 ചിപ്സെറ്റുമാണുള്ളത്. നവംബർ മാസം രണ്ടാം പകുതിയോടെ എത്തുന്ന Realme 10 സീരിസിന് 15,999 മുതൽ 25,990 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.
Redmi Note 12 series

210W ഫാസ്റ്റ് ചാർജിങ്ങോടെയുള്ള Redmi Note 12 സീരീസ് നവംബറിൽ വിപണിയിലെത്തും. കറുപ്പ്, നീല, വെള്ള നിറങ്ങളിലെത്തുന്ന ഫോണിന് 13,990 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.
Xiaomi 12 Lite NE 5G

120Hz ഡിസ്‌പ്ലേയും 67W ഫാസ്റ്റ് ചാർജിങ്ങുമായി ഷവോമിയുടെ 12 Lite NE 5G രാജ്യത്ത് വിപണിയിലെത്തുന്നു. Snapdragon 778G ചിപ്സെറ്റുള്ള സ്മാർട്ട്ഫോൺ കറുപ്പ്, പച്ച, പിങ്ക് നിറങ്ങളിലാണെത്തുന്നത്. 31,690 രൂപയാണ് ഫോണിന് പ്രതീക്ഷിക്കുന്ന വില.