നടി പ്രിയങ്ക ചോപ്രയുടെ ഹെയർ കെയർ ബ്രാൻഡായ Anomaly, ഓഗസ്റ്റ് മാസത്തിലാണ് രാജ്യത്തെ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ Nykaa-യിൽ അരങ്ങേറിയത്. അടുത്ത വർഷത്തോടെ കൂടുതൽ സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകൾ (SKU) അവതരിപ്പിക്കാനാണ് ബ്രാൻഡ് ഉദ്ദേശിക്കുന്നത്.
നിലവിൽ, Nykaa-യുടെ 450-ലധികം വരുന്ന ഹെയർ കെയർ പ്രോഡക്ട് വിഭാഗത്തിലെ ടോപ് 10 ബ്രാൻഡുകളിലൊന്നാണ് Anomaly. അത്കൊണ്ട് തന്നെ കൂടുതൽ സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകൾ ചേർക്കുന്നത് ബ്രാൻഡിന് ഗുണകരമായിരിക്കും.
മാർക്കറ്റിൽ അത്ര ഏറ്റില്ല
അനോമലിയുടെ റീട്ടെയിലറും ഡിസ്‌ട്രിബ്യൂട്ടറുമായ Nykaa യാണ് ബ്രാൻഡിനെ രാജ്യത്തെ വിപണിയിൽ വളരാൻ സഹായിക്കുന്നത്. ടയർ 1, ടയർ 2, ടയർ 3 നഗരങ്ങൾ കേന്ദ്രീകരിച്ചാണ് Anomalyയുടെ ഉപഭോക്താക്കൾ ഉള്ളത്. 325ml ഷാംപൂ ബോട്ടിലിന് 750 രൂപ മുതലാണ് വില ആരംഭിക്കുന്നത്. പ്രൊഡക്ടുകളുടെ വില ന്യായമാണെങ്കിലും വലിയ തോതിലുള്ള പ്രൊഡക്ഷൻ ഇത് വരെ ആരംഭിച്ചിട്ടില്ല. വിലയിലോ ചോയിസിലോ വിട്ടുവീഴ്ചയില്ലാതെ ഗുണമേന്മയുള്ള മുടി സംരക്ഷണം എല്ലാവർക്കും ലഭിക്കണമെന്നാണ് ലക്ഷ്യമെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു.
Priyanka Chopra’s hair care line Anomaly, which debuted in India on Nykaa in August, intends to introduce a few additional stock keeping units (SKUs) before the end of the next year. Chopra stated that the decision to debut Anomaly with only seven SKUs was deliberate because she wanted to test the market, but now that the company is among the top 10 sellers out of more than 450 hair care items on Nykaa, adding more SKUs makes sense. Anomaly would not, however, be entering the market for style aids like hair sprays, according to Chopra.