2022ലെ E-Waste (Management) ചട്ടങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ചു. നിയമം 2023 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉൽപ്പാദനം, വിൽപ്പന, കൈമാറ്റം, സംസ്കരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന നിർമ്മാതാക്കൾ, റീസൈക്ലർമാർ എന്നിവരെല്ലാം നിയമത്തിന്റെ പരിധിയിൽ വരും.
2016 മാർച്ചിൽ പുറത്തിറങ്ങിയ E-Waste (Management) നിയമപ്രകാരം, അംഗീകൃത ഡിസ്മാന്റിലുകാർക്ക് മാത്രമാണ്, ഇ-മാലിന്യങ്ങളുടെ ശേഖരണം, പ്രോസസ്സിംഗ് എന്നിവ നിർവ്വഹിക്കാനുള്ള അനുമതിയുള്ളത്. നിയമമനുസരിച്ച്, ഇ-മാലിന്യങ്ങൾ ശേഖരിക്കുന്നതിനും, അംഗീകൃത ഡിസ്മാന്റിലുകാർക്കോ, റീസൈക്ലർമാർക്കോ നൽകാനും നഗര, തദ്ദേശ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. എല്ലാ നിർമ്മാതാക്കളും ഏതെങ്കിലും ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമ്മാണ സമയത്ത് ഉൽപ്പാദിപ്പിക്കുന്ന ഇ-മാലിന്യം ശേഖരിക്കുകയും അതിന്റെ പുനരുപയോഗം അല്ലെങ്കിൽ നിർമാർജനം ഉറപ്പാക്കുകയും വേണം; വാർഷിക, ത്രൈമാസ റിട്ടേണുകൾ പോർട്ടലിൽ നൽകിയിരിക്കുന്ന ഫോമിൽ, റിട്ടേണുമായി ബന്ധപ്പെട്ട പാദത്തിന്റെയോ വർഷത്തിന്റെയോ തുടർന്നുള്ള മാസാവസാനമോ അതിനുമുമ്പോ ഫയൽ ചെയ്യുക തുടങ്ങിയ മാനദണ്ഡങ്ങളും പാലിച്ചിരിക്കണം.
The Ministry of Environment, forest and climate change on 2nd November 2022, has published the E-Waste (Management) Rules, 2022 which shall come into force from the 1st day of April, 2023.