യുഎസ് ആസ്ഥാനമായ Linx-AS കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. കൊച്ചി ഇൻഫോപാർക്കിലാണ് കമ്പനി ഓഫീസ് തുറന്നത്. ഇൻഫോപാർക്ക് ഫേസ് 2, ട്രാൻസ്ഏഷ്യ സൈബർ പാർക്കിലാണ് ഓഫീസ്. പ്രമുഖ SAP PLM ( Systems Applications and Products/ Product Lifecycle Management) കൺസൾട്ടിംഗ് കമ്പനിയായ Linx-AS പെൻസിൽവാനിയയിലെ ബ്ലൂ ബെൽ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.
രാജ്യത്തുടനീളമുള്ള യോഗ്യരായ SAP സ്പെഷ്യലിസ്റ്റുകൾക്ക് അവസരമുണ്ടെന്ന് കമ്പനി അറിയിച്ചു. ഒരു ഇന്ത്യൻ സോഫ്ട്‍വെയർ വികസന കേന്ദ്രമെന്ന നിലക്ക് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഏറ്റവും യോഗ്യതയുള്ള പ്രതിഭകളെ കൊച്ചിയിലേക്ക് ആകർഷിക്കുക എന്നതാണ് ലക്ഷ്യമെന്ന് Linx-AS പ്രസിഡന്റ് Jeff Frye പറഞ്ഞു.
ഒരു വർഷത്തിനുളളിൽ നിയമനം പൂർത്തീകരിക്കാനാണ് പദ്ധതി.
Jeff Frye 2000-ൽ സ്ഥാപിച്ച Linx-AS, പ്രോഡക്ട് ലൈഫ് സൈക്കിൾ മാനേജ്‌മെന്റ് (PLM), എൻവയൺമെന്റ്, ഹെൽത്ത് & സേഫ്റ്റി, എന്റർപ്രൈസ് ഉപയോക്തൃ അനുഭവം (UEx) എന്നിവയിലെ പ്രമുഖ കൺസൾട്ടിംഗ് കമ്പനിയാണ്. കൂടുതൽ ലാഭകരമായ ഉൽപ്പന്ന വികസന പ്രക്രിയകൾ നടപ്പിലാക്കാനും പ്രവർത്തനങ്ങൾ നിയതമായ പരിസ്ഥിതി, ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയ്ക്കുള്ളിലാണെന്ന് ഉറപ്പാക്കാനും കമ്പനികളെ സഹായിക്കുന്നു. മൊത്തത്തിൽ, ആളുകൾക്ക് SAP ആക്‌സസ് ചെയ്യാനും ഉപയോഗിക്കാനും എളുപ്പമാക്കാനും വലിയ കമ്പനികളെ സഹായിക്കുന്നുണ്ട്. ഇന്നൊവേഷൻസ് ഡിവിഷൻ SAP- സർട്ടിഫൈഡ് സൊല്യൂഷനുകളും ആക്സിലറേറ്ററുകളും രൂപകൽപ്പന ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ABAP, HANA, UI5, Fiori, OData, BOPF എന്നിവയുൾപ്പെടെ SAP അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യകളിലാണ് കമ്പനി അതിന്റെ കഴിവുകൾ വികസിപ്പിക്കുന്നത്.
United States–based leading SAP PLM consulting company Linx-AS inaugurated their India office in TransAsia Cyber Park, Infopark Phase 2, Kochi. Linx-AS LLC, founded in 2000 by Jeff Frye, is a leading consulting and software development service provider for product lifecycle management (PLM) and environment, health & safety (EHS) solutions on the SAP platform.